Category: പേരാമ്പ്ര
മണിപ്പൂരിലെ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ മാര്‍ച്ചും സംഗമവും നടത്തി വനിതാ ലീഗ്
പേരാമ്പ്ര: മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദീ സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മാര്‍ക്കറ്റ്
‘ഉണ്ടന്‍ മൂല- ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനര്‍നിര്‍മിക്കുക’; പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി കര്‍ഷക സംരക്ഷണ സമിതി
പെരുവണ്ണാമൂഴി: കര്‍ഷക സംരംക്ഷണ സമിതി ചെമ്പനോടയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചെമ്പനോട, പന്നിക്കോട്ടൂര്‍ മേഖലയില്‍ കൃഷി ഭൂമിയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുക, ഉണ്ടന്‍ മൂല – ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനര്‍നിര്‍മിക്കുക, ആവശ്യമായ സ്ഥലങ്ങളില്‍ റെയില്‍ ഫെന്‍സിംഗ് ഉപയോഗിച്ച് ശ്വാശ്വത പരിഹാരം കാണുക തുടങ്ങിയ
പി.എം കിസാന്‍ സമ്മാന്‍ നിധി! കര്‍ഷകര്‍ക്കായുള്ള പതിനാലാം ഗഡുവായ 2000രൂപ ഇന്ന് അക്കൗണ്ടുകളിലെത്തും; നിങ്ങള്‍ ചെയ്യേണ്ടത്
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പി.എം കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകര്‍ത്താക്കളുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ ഇക്കാല ബജറ്റിലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്.
മൂലാടില്‍ നിന്ന് പേരാമ്പ്രയിലേക്കുള്ള യാത്രക്കിടെ കണ്ണാടിപൊയില്‍ സ്വദേശിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: ബാലുശ്ശേരി കണ്ണാടിപൊയില്‍ സ്വദേശിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി. പിണ്ടംനീക്കിയില്‍ അഞ്ജനയുടെ ബ്രേസ്‌ലേറ്റാണ് നഷ്ടമായത്. ഇന്നലെ രാവിലെ മൂലാടില്‍ നിന്ന് പേരാമ്പ്രയിലേക്കുള്ള യാത്രക്കിടെയാണ് ആഭരണം നഷ്ടമായത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9539383232 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; പേരാമ്പ്രയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍
സനല്‍ദാസ് ടി. തിക്കോടി സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്‍റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്‍റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്‍റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte
റോഡ് മുറിച്ചുകടക്കവെ കുതിച്ചെത്തിയ ബൈക്ക് പെണ്‍കുട്ടിയെ തെറിപ്പിച്ച് കടന്നു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നിര്‍മ്മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരണപ്പെട്ടത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലായിരുന്നു
കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍
സ്ഥലവും റോഡും സർവ്വേ നടത്താൻ കെെക്കൂലി വാങ്ങി; പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ
താമരശ്ശേരി: കൈക്കൂലി വാങ്ങിയ പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ. താമരശ്ശേരി താലൂക്ക് സർവേയർ പേരാമ്പ്ര അവട്ക്ക വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്. കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അജ്മലിൻ്റെ വാപ്പായുടെ പേരില്‍ കൂടരങ്ങി വില്ലേജിലുള്ള വസ്തുവില്‍ നിന്നും, കൂമ്പാറ-പുന്നക്കാട് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം
ആറ് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാം; കായണ്ണയിലെ കുടിവെള്ള ക്ഷാമത്തിനായി ഭൂതല ജലസംഭരണി
കായണ്ണബസാർ: ജൽ ജീവൻ മിഷന്റെ ഭാഗമായി കായണ്ണയിൽ നിർമ്മിക്കുന്ന ജലസംഭരണിയുടെ പ്രവൃത്തി ഉദ്‌ഘാടനം കെ.എം സച്ചിൻ ദേവ് എ എൽ എ. നിർവഹിച്ചു. മൊട്ടന്തറയിൽ നിർമ്മിക്കുന്ന ആറ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണി കായണ്ണ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും. പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണ ശാലയിൽ നിന്നുമാണ് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത്.
കരിയാത്തുംപാറയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്; ജില്ലയിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും തങ്കമല ക്വാറിയുടേത് ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിരോധനം
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തങ്കമല ക്വാറിയുടേത് ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്