Category: പേരാമ്പ്ര

Total 5345 Posts

‘കലയും സാഹിത്യവും സാമൂഹിക പ്രതികരണങ്ങളാവണം’; മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പ്രതിനിധി സംഗമം

പേരാമ്പ്ര: കലയും സാഹിത്യവും സാമൂഹിക പ്രശ്‌നങ്ങളോടുള്ള പ്രതികരണമാകണമെന്ന് കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്ന് കയറ്റം പ്രതിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാപ്പിള കലകള്‍ തനത് രൂപത്തില്‍ നിലനിര്‍ത്താനും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയണമെന്നും പ്രതിനിധികള്‍ പറഞ്ഞു. പേരാമ്പ്ര വ്യാപാര ഭവനില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ്

യാത്രയ്ക്കിടെ പേരാമ്പ്ര ഭാഗത്തുനിന്നും ചൊക്ലി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: ചൊക്ലിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള ബൈക്ക് യാത്രക്കിയെ പേരാമ്പ്ര ഭാഗത്തുവെച്ച് പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ചൊക്ലി സ്വദേശി നിര്‍ലിപ്തിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിയ്ക്കും 2മണിയ്ക്കും ഇടയിലാണ് സംഭവം. പണം, ലൈസന്‍സ്, ആധാര്‍ക്കാര്‍ഡ്, ലോക്കറിന്റെ താക്കോല്‍ എന്നിവ ഉൾപ്പെട്ട പേഴ്സാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടു കിട്ടുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ

‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ’; പേരാമ്പ്രയില്‍ പട്ടയ അസംബ്ലി ആഗസ്റ്റ് 5ന്

പേരാമ്പ്ര: ‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ’ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്കായ് പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5ന് രാവിലെ 10.30ന് പേരാമ്പ്ര കമ്യൂണിറ്റി ഹാളില്‍ (വി.വി ദക്ഷിണാമൂര്‍ത്തി ഹാള്‍) വെച്ചാണ് പരിപാടി നടക്കുന്നത്. പട്ടയം സംബന്ധിച്ച തടസങ്ങളോ പ്രശ്നങ്ങളോ ഉള്ളവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും അസംബ്ലിയില്‍ പങ്കെടുക്കുകയും പ്രശ്‌നങ്ങള്‍ അറിയിക്കാവുന്നതുമാണ്. ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി

തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി

വടകരയില്‍ മത്സ്യത്തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

വടകര: ട്രെയിന്‍ തട്ടി വടകരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. കുരിയാടി കോയാന്റെ വളപ്പില്‍ കെ.വി രജീഷാണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. റെയില്‍വേ അടിപ്പാത നിര്‍മ്മാണം നടക്കുന്ന പൂവാടന്‍ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. സമീപത്തെ മറ്റൊരു വഴിയിലൂടെ നടന്ന് റെയില്‍ പാത കടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്. തെറിച്ച് വീണ രജീഷിനെ

മരണവീട്ടിലേക്കുള്ള ഓട്ടം അവസാന യാത്രയായി, സുനിലിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ചോമ്പാലക്കാര്‍ക്ക് നഷ്ടമായത് സജീവ ജീവകാരുണ്യ പ്രവര്‍ത്തകനെ

ചോമ്പാല: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സുനിലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ചോമ്പാലയിലെ നാട്ടുകാര്‍. മരണവീട്ടിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടിയിലാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. ഒരു കൂട്ടം തെരുവ് നായകള്‍ സുനില്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയപ്പോള്‍ ചോമ്പാലക്കാര്‍ക്ക് നഷ്ടമായത് സജീവ കാരുണ്യപ്രവര്‍ത്തകനെയും പൊതുപ്രവര്‍ത്തകനെയുമാണ്. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ബെംഗളൂരുവില്‍ കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി മരിച്ചു

ബെംഗളൂരു: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. ഒളവണ്ണ ചേളനിലം എം.ടി ഹൗസില്‍ ജെ.അബ്ദുള്‍ അസീസിന്റെ മകള്‍ ജെ.ആദില ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

പേരാമ്പ്ര ​ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (28/07/23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. അനുഷ ഡോ. സബീഷ് കണ്ണ് ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ. രാജു ഗൈനക്കോളജി ഡോ.

തെരുവുനായകള്‍ കുറുകെ ചാടി അപകടം: ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

വടകര: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയ്ക്ക് ദാരുണാന്ത്യം. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന്

രാവിലെ ഇഡ്ഡലി സാമ്പാര്‍, ഉച്ചയ്ക്ക് ചോറ് ചിക്കന്‍കറി തോരന്‍, വൈകുന്നേരം പഴം പുഴുങ്ങിയതും ഹോര്‍ലിക്‌സും, ഭക്ഷണ മെനു നീളുന്നു; സമൃദ്ധം പദ്ധതിയില്‍ വയറും മനസ്സും നിറഞ്ഞ് പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കുന്ന സമൃദ്ധം പദ്ധതിയ്ക്ക് തുടക്കമായി. പേരാമ്പ്ര ബിആര്‍സിയും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ച് ദിവസങ്ങളിലും മൂന്ന് നേരവും പോഷക സമൃദ്ധവും വ്യത്യസ്തവുമായ ഭക്ഷണങ്ങളുടെ മെനുവാണ് പദ്ധതിയിലൂടെ പുറത്തിരക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോര്‍ലിക്‌സ്,

error: Content is protected !!