Category: പേരാമ്പ്ര
ചാന്ദ്‌നിയെ കൊന്നത് അസ്ഫാക് ആലം തന്നെ; കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് മൊഴി നല്‍കിയത് അന്വേഷണം വഴി തെറ്റിക്കാന്‍
ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടു പോയ ചാന്ദ്‌നിയെ കൊന്നത് അസ്ഫാക് ആലം തന്നെയെന്ന് എസ്പി. പ്രതി കുറ്റം സമ്മതിച്ചുവെന്നും, കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നു പറഞ്ഞത് അന്വേക്ഷണം വഴിതെറ്റിക്കാനായിരുന്നെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേക്ഷിക്കുമെന്നും, കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി പറഞ്ഞു. അസ്ഫാഖിനെ പോലീസ് കസ്റ്റഡിയിലെടുക്കമ്പോള്‍ ഇയാള്‍ അമിതമായി
പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: പേരാമ്പ്ര മണ്ഡലത്തില്‍ വടക്കുമ്പാട് എച്ച്.എസ്.എസ്.എസിന് മാത്രം ഒരു ബാച്ച്, ആരോപണവുമായി മുസ്ലീംലീഗ്
പേരാമ്പ്ര: സംസ്ഥാനതലത്തില്‍ പുതുതായി പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാലേരി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരു ബാച്ച് അനുവദിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് കോമ്പിനേഷനിലുള്ള ബാച്ചാണ് അനുവദിച്ചത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ള കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി നിന്നും മാറ്റിയ ബാച്ചിന് പകരം പുതിയ ബാച്ച് അനുവദിച്ചിട്ടില്ല. എന്നാല്‍ കുറ്റ്യാടി
തലയാട് തോടിന് സമീപം ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി; നാട്ടുകാര്‍ രംഗത്ത്
ബാലുശ്ശേരി: തലയാട് കാവുംപുറം തോടിനടുത്ത് ആശുപത്രിയിലെ ലാബ് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. വലിയ ചാക്കുകളിലായാണ് ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത്. മാലിന്യങ്ങള്‍ തള്ളിയ കാവുംപുറം മലയില്‍ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് പ്രദേശത്തുകാര്‍ കുടിവെള്ളമായി ഉപയോഗിക്കാറുള്ളത്. സംഭവത്തില്‍ നാട്ടുകാര്‍ ബാലുശ്ശേരി പോലീസിനെയും പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ്
ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി
കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കണ്ടെത്താനായി നടത്തിയ 21 മണക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ആലുവ ചൂര്‍ണ്ണിക്കരയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകള്‍ ചാന്ദ്‌നി കുമാരിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി
കട്ടിപ്പാറ സ്വദേശിയായ ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു
താമരശ്ശേരി: ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണു മരിച്ചു. കട്ടിപ്പാറ ചമല്‍ കുന്നിപ്പള്ളി റെജിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. കളള് ചെത്തിനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ റെജിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെണ്ടേക്കുംചാല്‍ റൂബി ക്രഷറിന് സമീപത്തെ മലയില്‍ പുത്തന്‍പുരയില്‍ കൃഷിയിടത്തില്‍ നിന്നാണ് റെജിയെ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍
ചക്കിട്ടപ്പാറ പന്നിക്കോട്ടൂരില്‍ കാട്ടാന വിളയാട്ടം തുടരുന്നു; ഒരാഴ്ചയ്ക്കിടെ കാട്ടാനയിറങ്ങുന്നത് നാലാംതവണ
[top] ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട പന്നിക്കോട്ടൂര്‍ കോളനിയില്‍ വീണ്ടും കാട്ടാനയിറങ്ങി. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പന്നിക്കോട്ടൂരിലെ കര്‍ഷകന്‍ ഇടച്ചേരി ജെയിംസ്, പുത്തന്‍പുരക്കല്‍ രാജന്‍, പിലാത്തോട്ടത്തില്‍ നാണു എന്നിവരുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. തെങ്ങും, തെങ്ങിന്‍ തൈകളും വാഴകളുമെല്ലാം ആനക്കൂട്ടം പിഴുതെറിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കിടെ നാലാംതവണയാണ് പന്നിക്കോട്ടൂര്‍ കോളനിയില്‍ കാട്ടാന കൃഷിനശിപ്പിക്കുന്നത്. ചെമ്പനോട,
‘സ്റ്റാറി സ്‌ട്രോക്ക് – എ ഡെ വിത്ത് വാന്‍ഗോഗ്’; വിന്‍സന്റ് വാന്‍ ഗോഗിന്റെ സ്മരണാര്‍ത്ഥം ചിത്രരചനാ ക്യാമ്പ് ഒരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ്
വേളം: വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ ഗോഗിന്റെ സ്മരണാര്‍ത്ഥം വേളത്ത് ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് മെസ്‌ടോസ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ് ) യുടെ ആഭിമുഖ്യത്തില്‍ വേളം പെരുവയല്‍ എം.എം അഗ്രി പാര്‍ക്കിലാണ് ക്യാമ്പ് നടത്തിയത്. ‘സ്റ്റാറി സ്‌ട്രോക്ക് – എ ഡെ വിത്ത് വാന്‍ഗോഗ്’ എന്ന
വെങ്ങപ്പറ്റയില്‍ ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ആഘോഷമായി പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും
വെങ്ങപ്പറ്റ: വേദവ്യാസ ലൈബ്രറി ആന്റ് റീഡിംങ് റൂംമും ഐകോണിക്‌സ് എഫ്.സി വെങ്ങപ്പറ്റയും സംയുക്തമായി വേങ്ങാപ്പറ്റയില്‍ രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27ന് താഴപ്പള്ളി പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ മഡ് കോര്‍ട്ടില്‍ വെച്ചാണ് മത്സരം നടത്തുന്നത്. ജില്ലാതലത്തില്‍ മികവുതെളിയിച്ച 12 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് നമ്പിത്തൂര്‍ ഹംസ
ബാലപീഡനത്തിനെതിരേ ജാഗ്രത; അധ്യാപകര്‍ക്കായ് പോക്‌സോനിയമ ബോധവത്കരണ ശില്പശാലയൊരുക്കി ബി.ആര്‍.സി.പേരാമ്പ്ര
പേരാമ്പ്ര: സമഗ്രശിക്ഷ കേരള-കോഴിക്കോട്, ബി.ആര്‍.സി. പേരാമ്പ്രയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പോക്‌സോനിയമ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ബാലപീഡനത്തിനെതിരേ ജാഗ്രത പുലര്‍ത്താനുള്ള ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസവകുപ്പ് സമഗ്രമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത അധ്യക്ഷത വഹിച്ചു.
കീഴരിയൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ശ്രീധരന്‍, രാധ, ശ്രീനിവാസന്‍. മരുമക്കള്‍: ഇന്ദിര, ബാബു, സജിത. സഞ്ചയനം ഞായറാഴ്ച.