Category: പേരാമ്പ്ര

Total 5345 Posts

Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-376 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 376 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്

‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’; ഡി.വൈ.എഫ്.ഐ.ജില്ലാ കാല്‍നട പ്രചരണ ജാഥയ്ക്ക് നാലാം ദിനം പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

പേരാമ്പ്ര: ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.സി ഷൈജു നയിക്കുന്ന കാല്‍നട ജാഥയ്ക്ക് നാലാം ദിവസം പേരാമ്പ്രയിലെ വിവിധകേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന സെക്യുലര്‍ സ്ട്രീറ്റിന്റെ ഭാഗമായാണ് ജില്ലാ പ്രചാരണജാഥ സംഘടിപ്പിക്കുന്നത്. നാലാം ദിവസത്തെ പര്യടനം പേരാമ്പ്ര ബ്ലോക്കിലെ പാലേരിയില്‍ നിന്ന് ആരംഭിച്ച് കൂത്താളി, പേരാമ്പ്ര, മുളിയങ്ങല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന്

വിടപറഞ്ഞത് കായണ്ണയിലെ സിപിഎം പാര്‍ട്ടിയുടെ അമരക്കാരന്‍; അന്തരിച്ച സി.കെ.ചാത്തുക്കുട്ടിയ്ക്ക് അന്ത്യാജ്ഞലിയേകി നാട്

കായണ്ണ: നാട്ടുകാരുടെ പ്രിയങ്കരനും കായണ്ണയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും കായണ്ണയിലെ പാര്‍ട്ടിയുടെ അമരക്കാരനുമായിരുന്നു സി.കെ ചാത്തുക്കുട്ടി (90) യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. അന്തരിച്ച കായണ്ണ മുന്‍ വൈസ് പ്രസിഡന്റിന് നാട് വിടയേകി. സികെ എന്ന പേരില്‍ അറിയപ്പെട്ട സി.കെ ചാത്തുക്കുട്ടി ദീര്‍ഘകാലം കായണ്ണ സിപിഎം ലോക്കല്‍ സെക്രട്ടറി, പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം,

പേരാമ്പ്ര ​ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (01/08/23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. ലക്ഷ്മി ഡോ.അനുഷ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.

വാഹനത്തിന് സെെഡ് കൊടുക്കുന്നതിനിടെ കുഴിയിൽ താഴ്ന്നു; കൂത്താളിയിൽ ലോറി മറിഞ്ഞ് അപകടം

പേരാമ്പ്ര: സംസ്ഥാനപാത കൂത്താളിയിൽ വാഹനം മറിഞ്ഞ് അപകടം. കൂത്താളി കമ്മോത്ത് ക്ഷേത്രത്തിനു സമീപം ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. പെരുമ്പാവൂരിലേക്ക് മരവുമായി പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കടിയങ്ങാട് ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് മരവും കയറ്റിപോവുകയായിരുന്നു ലോറി. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ജല്‍ജീവനായി കുഴിച്ച കുഴിയിൽ താഴ്ന്നുപോവുകയായിരുന്നു. മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. Summary:

മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയും കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു

കായണ്ണബസാർ: കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അം​ഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അം​ഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, ഏരിയാ റെഡ് വളണ്ടിയർ ക്യാപ്റ്റൻ, കായണ്ണ ​ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ

പണവും സ്വർണ്ണവും അടങ്ങിയ ബാ​ഗ് ഓട്ടോയിൽ മറന്നുവെച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് ചെറുവണ്ണൂർ സ്വദേശിയായ ഓട്ടോ ഡ്രെെവർ ഷാജി

പേരാമ്പ്ര: ഓട്ടോയിൽ മറന്നുവെച്ച പണവും സ്വർണ്ണവും അടങ്ങിയ ബാ​ഗ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രെെവർ. ചെറുവണ്ണൂർ സ്വദേശി കോറോത്തു കണ്ടി ഷാജിയാണ് മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പേരാമ്പ്രയിൽ നിന്ന് ആവളയിലേക്ക് ഓട്ടോയിൽ കയറിയ യാത്രക്കാരി സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടയിൽ ബാഗ് എടുക്കാൻ വിട്ടുപോയി. യാത്ര കഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് പിൻസീറ്റിലുള്ള

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആറ്റിങ്ങള്‍ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12ന് ജനിച്ചു. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

കള്ള് പോഷകാഹാരമാണോ?

സംസ്ഥാനത്ത് കള്ളിനെക്കുറിച്ചാണിപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം കള്ളിനെ പ്രോത്സാഹിപ്പക്കുന്നതാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ കള്ള് പോഷകസമൃദ്ധമാണെന്നും പോഷകമൂല്യം നഷ്ടപ്പെടാതെ കള്ള് ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണ് കൊണ്ടുവരുന്നതെന്ന് മറുകൂട്ടരും വാദിക്കുന്നു. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ കള്ള് ഏവര്‍ക്കും ആരോഗ്യപ്രദമാണെന്നാണ് പറയപ്പെടുന്നത്. തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഊറി വരുന്ന നീരാണ് മധുരക്കള്ള് അഥവാ നീര. ഇത് പുളിക്കുന്നതിന് മുന്‍പ്

ഫ്രീഡം സ്ട്രീറ്റ്; ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍

പേരാമ്പ്ര: സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാര്‍ത്ഥം ഡിവൈഎഫ്‌ഐ നടത്തുന്ന ജില്ലാ ജാഥ പേരാമ്പ്രയില്‍ പര്യടനം തുടങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജുവിന്റെ നേതൃത്വത്തിലാണ് ജാഥ പുരോഗമിക്കുന്നത്. കാലത്ത് 10 മണിക്ക് പാലേരിയില്‍ നിന്ന് തുടങ്ങിയ ജാഥ 11മണിക്ക് കൂത്താളിയിലും 12 മണിക്ക് പേരാമ്പ്രയിലും ഉച്ചയ്ക്ക് 3ന് മുളിയങ്ങലിലും പര്യടനം നടത്തും. വൈകുന്നേരം 5മണിക്ക്

error: Content is protected !!