Category: പേരാമ്പ്ര

Total 5345 Posts

തൊട്ടില്‍പാലം, മരുതോങ്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് യാത്ര എളുപ്പമാവും; തോട്ടത്താങ്കണ്ടി പാലം നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലേക്ക്

ചങ്ങരോത്ത്: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താങ്കണ്ടി താഴെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. കുറ്റ്യാടി പുഴയ്ക്ക് കുറുകെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 9.20 കോടി ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമേ പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം. അഞ്ച് സ്പാനുകളിലായി ഇരുവശത്തും നടപ്പാതയുള്‍പ്പെടെയാണ് പാലത്തിന്റെ നിര്‍മ്മാണം. 117 മീറ്റര്‍

ചെമ്പനോടയില്‍ വീണ്ടും കാട്ടാനയിറങ്ങി; വന്‍ കൃഷിനാശം

ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാന ശല്യം തുടരുന്നു. കഴിഞ്ഞ രാത്രിയിലും ആലമ്പാറ, കാട്ടിക്കുളം മേഖലയിലെ കൃഷിയിടത്തിലിറങ്ങി വന്‍ നാശം വിതച്ചു. കര്‍ഷകരായ ദേവസ്യ ഒറകുണ്ടില്‍, മേട്ടയില്‍ ഷാജി എന്നിവരുടെ നിരവധി തെങ്ങിന്‍ തൈകള്‍, വാഴ തുടങ്ങിയവ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ സന്ധ്യാ സമയമായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കാട്ടാനകളുടെ അതിക്രമം വര്‍ധിച്ചുവരികയാണ്.

പേരാമ്പ്ര ​ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02/08/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. ലക്ഷ്മി ഡോ.സബീഷ് കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.

സംശയം തോന്നാതിരിക്കാൻ സ്കൂൾ യൂണിഫോമിൽ, കയ്യിൽ പത്ത് ലക്ഷം രൂപ; പൂനൂരിൽ ബാലുശ്ശേരി പൊലീസിന്റെ കുഴൽപ്പണ വേട്ട

ബാലുശ്ശേരി: പൂനൂരിൽ വൻ കുഴൽപ്പണ വേട്ട. രണ്ട് യുവാക്കളിൽ നിന്നായി പത്ത്ലക്ഷത്തി പതിനായിരം രൂപയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. മങ്ങാട് നെരോത്ത് നിരപ്പിൽ മുഹമ്മദ് ഷാമിൽ (20), മങ്ങാട് കല്ലുവീട്ടിൽ നിയാസ് കെ.വി (20) എന്നിവരാണ് അറസ്റ്റിലായത്. പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ സ്കൂൾ യൂണിഫോം ധരിച്ചാണ് രണ്ട് യുവാക്കളും നിന്നിരുന്നത്. സബ്

അഞ്ച് മിനുറ്റ് കൊണ്ട് അല്‍ഫാം വേണമെന്ന് യുവാക്കള്‍, പതിനഞ്ച് മിനുറ്റെടുക്കുമെന്ന് ഹോട്ടല്‍ ജീവനക്കാര്‍, പിന്നെ നടന്നത് പൊരിഞ്ഞ അടി; സംഭവം തിരുവമ്പാടിയില്‍ (വീഡിയോ കാണാം)

തിരുവമ്പാടി: അഞ്ച് മിനുറ്റ് കൊണ്ട് അല്‍ഫാം വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചു. തിരുവമ്പാടിയിലാണ് സംഭവം. പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത അല്‍ഫാം അഞ്ച് മിനുറ്റ് കൊണ്ട് കിട്ടണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. എന്നാല്‍ അല്‍ഫാം തയ്യാറാവാന്‍ പതിനഞ്ച് മിനുറ്റ് സമയം വേണമെന്നായിരുന്നു

മൂന്നര ലിറ്റര്‍ മാഹി മദ്യവുമായി കൂത്താളി സ്വദേശി എക്‌സൈസിന്റെ പിടിയില്‍

പേരാമ്പ്ര: മൂന്നര ലിറ്റര്‍ മാഹി മദ്യവുമായി കൂത്താളി സ്വദേശി എക്‌സൈസിന്റെ പിടിയില്‍. കൂത്താളി പുത്തന്‍പുരയില്‍ ബാലകൃഷ്ണനാണ് പിടിയിലായത്. ഇന്ന് വൈകിട്ട് 6.30ന് കൂത്താളി 2/6 ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. പരിശോധനയില്‍ ഏഴു കുപ്പികളിലായി വില്‍പ്പനയ്ക്ക് വെച്ച 3.5 ലിറ്റര്‍ മാഹി മദ്യമാണ് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച KL18Q 4358 നമ്പര്‍ സ്‌കൂട്ടറും എക്‌സൈസ്

ലൈസന്‍സില്ലാത്ത ആറ്‌ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; പേരാമ്പ്രയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

പേരാമ്പ്ര: ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി പേരാമ്പ്രയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 50 സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സില്ലാത്ത ആറു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയും പരിശോധന തുടരും. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനാണ് ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍

ഞായറാഴ്ച്ച ചന്തയ്ക്ക് കൊണ്ട് വന്ന പശു വിരണ്ടോടി, ബസ് സ്റ്റാന്റിലെ ഓവുചാലിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിനുള്ളിലെ ഓവുചാലിനുള്ളില്‍ കുടുങ്ങിയ പശുവിനെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഞായറാഴ്ച്ച ചന്തയ്ക്ക് കൊണ്ട് വന്ന പശു വിരണ്ടോടിയാണ് ഓവുചാലിനുള്ളില്‍ കുടുങ്ങി പോയത്. കഴിഞ്ഞ രണ്ട് ദിവസമായി പശു ഓവുചാലിനുള്ളിലായിരുന്നു. ചന്ത നടക്കുന്ന സ്ഥലത്ത് നിന്നും ഓടിയ പശു സ്ലാബ് മൂടിയ ഓവുചാലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഡിമോളിഷിങ്ങ് ഹാമര്‍ , ഹൈഡ്രോളിക്ക് സ്പ്രഡര്‍ എന്നിവ

സ്‌ട്രോബറിയും നട്‌സും പിന്നെ കുറച്ച് ഇലക്കറികളും; കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാനിതാ അഞ്ച് ഭക്ഷണങ്ങള്‍

മക്കള്‍ക്ക് ഇഷ്ട ഭക്ഷണമാരുക്കുന്നതും കഴിപ്പിക്കുന്നതും എന്നും അച്ഛനമ്മമാര്‍ക്ക് ടെന്‍ഷനാണ്, ഇഷ്ട ഭക്ഷണമായിട്ടു പോലും മക്കള്‍ നേരാവണ്ണം ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച് പല രക്ഷിതാക്കളും പരാതി പറയാറുമുണ്ട്. കൊവിഡ് കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കേട്ടിട്ടുള്ളത്. സ്‌ക്കൂള്‍ കൂടെ അടച്ചു പൂട്ടിയതോടെ പല കുട്ടികളും ഓട്ടവും ചാട്ടവുമെല്ലാം നിര്‍ത്തി മൊബൈല്‍ ഫോണിലായിരുന്നു ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ചിരുന്നത്.

സാഹിത്യക്കാരന്‍ എം.സുധാകരന്‍ അന്തരിച്ചു

വടകര: പ്രശസ്ത കഥാകൃത്ത് എം.സുധാകരന്‍ അന്തരിച്ചു. അറുപത്തി നാല് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. അങ്കണം അവാര്‍ഡ്, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വടകര എംപ്ലോയ്‌മെന്റ് ഓഫീസറായിരുന്നു. സാഹിത്യക്കാരന്‍ പരേതനായ ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെയും പരേതയായ മന്നത്തില്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി മക്കള്‍: സുലിന്‍, ഷര്‍ഗില്‍ സംസ്‌കാരം: രാത്രി എട്ട് മണിക്ക്

error: Content is protected !!