Category: പേരാമ്പ്ര

Total 5271 Posts

ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; പേരാമ്പ്രയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍

സനല്‍ദാസ് ടി. തിക്കോടി സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്‍റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്‍റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്‍റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte

റോഡ് മുറിച്ചുകടക്കവെ കുതിച്ചെത്തിയ ബൈക്ക് പെണ്‍കുട്ടിയെ തെറിപ്പിച്ച് കടന്നു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നിര്‍മ്മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരണപ്പെട്ടത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലായിരുന്നു

കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍

സ്ഥലവും റോഡും സർവ്വേ നടത്താൻ കെെക്കൂലി വാങ്ങി; പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ

താമരശ്ശേരി: കൈക്കൂലി വാങ്ങിയ പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ. താമരശ്ശേരി താലൂക്ക് സർവേയർ പേരാമ്പ്ര അവട്ക്ക വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്. കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അജ്മലിൻ്റെ വാപ്പായുടെ പേരില്‍ കൂടരങ്ങി വില്ലേജിലുള്ള വസ്തുവില്‍ നിന്നും, കൂമ്പാറ-പുന്നക്കാട് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം

ആറ് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാം; കായണ്ണയിലെ കുടിവെള്ള ക്ഷാമത്തിനായി ഭൂതല ജലസംഭരണി

കായണ്ണബസാർ: ജൽ ജീവൻ മിഷന്റെ ഭാഗമായി കായണ്ണയിൽ നിർമ്മിക്കുന്ന ജലസംഭരണിയുടെ പ്രവൃത്തി ഉദ്‌ഘാടനം കെ.എം സച്ചിൻ ദേവ് എ എൽ എ. നിർവഹിച്ചു. മൊട്ടന്തറയിൽ നിർമ്മിക്കുന്ന ആറ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണി കായണ്ണ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും. പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണ ശാലയിൽ നിന്നുമാണ് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത്.

കരിയാത്തുംപാറയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്; ജില്ലയിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും തങ്കമല ക്വാറിയുടേത് ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിരോധനം

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തങ്കമല ക്വാറിയുടേത് ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്

കേരളതനിമയും നാടൻ രുചിയുമായി പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങൾ; നൊച്ചാട് പഞ്ചായത്തിൽ കർക്കിടക ചന്ത

കർക്കിടക ചന്തക്ക് തുടക്കമായി നൊച്ചാട് ഗ്രാമ പഞ്ചായത്ത് കടുംബശ്രീയുടെ കർക്കിടക ചന്തക്ക് തുടക്കമായി. വെള്ളിയൂരിലെ ജനകീയ ഹോട്ടലിന് സമീപം ആരംഭിച്ച കർക്കിടക ചന്തയുടെ ഉദ്ഘാടനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ നിർവഹിച്ചു. കർക്കിടക മാസത്തിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് കർക്കിടക ചന്ത ഒരുക്കിയിരിക്കുന്നത്. കേരളതനിമയും നാടൻ രുചിയും നിലനിർത്തുന്ന പരമ്പരാഗത

തെങ്ങും കവുങ്ങും വാഴയുമുൾപ്പെടെയുള്ള വിളകളെല്ലാം പിഴുതെറിഞ്ഞ് നശിപ്പിക്കും, റോഡിലൂടെയുള്ള യാത്രയും ഭയത്തോടെ; കാട്ടാനക്കൂട്ടം കാരണം സ്വസ്ഥത നഷ്ടപ്പെട്ട് ചെമ്പനോട, പന്നിക്കോട്ടൂര്‍ നിവാസികൾ

ചക്കിട്ടപ്പാറ: പകലന്തിയോളം മണ്ണില്‍ പണിയെടുത്ത് പരിപാലിക്കുന്ന വിളകള്‍ക്ക് രാത്രിയില്‍ ഉറക്കമിളച്ച് കാവലിരിക്കേണ്ട അവസ്ഥയിലാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ വനമേഖലയോട് അടുത്ത പ്രദേശങ്ങളിലെ കര്‍ഷകര്‍. രാത്രിയും പുലര്‍ച്ചെയുമെല്ലാം കൂട്ടംചേര്‍ന്ന് എത്തുന്ന കാട്ടാനകളുടെ ശല്യമാണ്. നേരം ഇരുട്ടിയാല്‍ മുതുകാട് ചെമ്പനോട റൂട്ടില്‍ വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ റോഡിലൂടെ ആനകളെ ഭയക്കാതെ യാത്ര ചെയ്യാനാവില്ല. സ്വന്തം തോട്ടം എന്നാണ് ഈ ആനകളുടെ

എല്ലാ വാർഡുകളിലും മിനി എം.സി.എഫ്, കംബോസ്റ്റ് ബിറ്റ് വിതരണം, ഹരിത ഓഡിറ്റിംങ്ങ്; മാലിന്യ മുക്ത പഞ്ചായത്താകാനൊരുങ്ങി നൊച്ചാട്

നൊച്ചാട്: മാലിന്യ മുക്ത പഞ്ചായത്താക്കി നൊച്ചാടിനെ മാറ്റാൻ വെെവിധ്യമാർന്ന പരിപാടികളുമായി പഞ്ചായത്ത് അധികൃതർ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ഓഡിറ്റിംങ്ങ് ഉൾപ്പെടെ നടപ്പിലാക്കി 2024 ഓടെ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനാണ് ലക്ഷ്യം. പഞ്ചായത്തിന്റെയും ഹരിത കർമ്മസേനയെയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ആദ്യഘട്ട

മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ധര്‍ണ നടത്തി ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. ഹരിത കര്‍മ്മ സേന (സി.ഐ.ടി.യു) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ധര്‍ണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ.സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒരു മാസമായി പഞ്ചായത്തിലെ

error: Content is protected !!