Category: പേരാമ്പ്ര

Total 5345 Posts

ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ വ്യാജ രേഖ നൽകിയ സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കെ എം ദിജേഷിനെ പിഎസ്‌സി നിയമനം വരുന്നതു വരെ പിരിച്ചുവിടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകാൻ സെപ്തംബർ 14-ലെ ഭരണസമിതി യോഗം

പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സൗജന്യ എസ്എസ് സി പരീക്ഷാ പരിശീലനം; നോാക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ (സിഡിസി) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യ പരിശീലനം ആരംഭിക്കുന്നു. ജൂലൈ 12 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 55 പേര്‍ക്കാണ് പ്രവേശനം.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ സൈമൺ കണ്ണാശുപത്രി പേരാമ്പ്രയുമായി സഹകരിച്ച്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തണ്ടോറ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. ഈസ്റ്റ് പേരാമ്പ്ര നിവാസികളുടെ പ്രവാസി സംഘടനയായ ‘ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ’ യുടെ പത്താം വാർഷിക ആഘോഷ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളയാട്ടുകണ്ടി മുക്കിലെ കൂട്ടായ്മ ഓഫീസ് പരിസരത്ത്

കൊല്ലം-നെല്യാടി- മേപ്പയൂർ റോഡ് നവീകരണം; അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട്: കൊല്ലം-നെല്യാടി-മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥയില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം-നെല്ല്യാടി-മേപ്പയൂർ റോഡിന് 1.655 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 38.96 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതാണ്. പ്രവർത്തിക്ക് വേണ്ടിയുള്ള ഭൂമി

കനത്ത മഴ: പേരാമ്പ്രയില്‍ മരം വീണ്‌ ജീപ്പ് തകർന്നു, ഗതാഗതം തടസ്സപ്പെട്ടു

പേരാമ്പ്ര: കനത്ത മഴയില്‍ പേരാമ്പ ചെമ്പ്ര റോഡ് മുക്കില്‍ ജീപ്പിന് മുകളില്‍ മരം വീണു. കായണ്ണ സ്വദേശി കെ.പി ഗോവിന്ദന്റെ ജീപ്പിന് മുകളിലാണ് മരം വീണത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. കായണ്ണ ഭാഗത്തേക്ക് പോവുന്ന് ജീപ്പ് യാത്ര കഴിഞ്ഞ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വരെ ജീപ്പില്‍ ആളുകളുണ്ടായിരുന്നു.

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്; നിർമാണപ്രവൃത്തികള്‍ അവസാനഘട്ടത്തിൽ

പെരുവണ്ണാമൂഴി: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ ഒന്നര കോടി രൂപ ചിലവഴിച്ച് ആധുനിക സൗകര്യത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. ചുറ്റുമതിലിന്റെയും മറ്റും പണി കൂടി പൂര്‍ത്തിയാവുന്നതോട്‌ കൂടി പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകും. പെരുവണ്ണാമൂഴി ടൗണിന് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചനപദ്ധതിയുടെ

ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി

കനത്ത മഴ: വളയം ചെറുമോത്ത് പള്ളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു

നാദാപുരം: വളയം ചെറുമോത്ത് പളളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. പള്ളിക്കുനിയില്‍ റാഷിദിന്റെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്. കനത്ത മഴയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ചുറ്റുമതില്‍ തകര്‍ന്ന് വീണ് സമീപത്ത് താമസിക്കുന്ന റാഷിദിന്റെ സഹോദരന്‍ അന്‍സാറിന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. അന്‍സാറിന്റ വീടിനും പിന്‍ശത്തുള്ള ബാത്ത്‌റൂമും ഭാഗമായി തകര്‍ന്നു. ചുറ്റുമതില്‍ തകര്‍ന്നതോടെ റാഷിദിന്റെ വീട്

പേരാമ്പ്ര ജി.യു.പി സ്കൂളിൽ സമരവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. സംസ്ഥാന വ്യാപകമായി കെ.എസ്.യും ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 8 മണിയോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പ്രകാരം യു.പി സ്‌കൂള്‍ വിടണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി

ആവേശത്തുഴയെറിയാന്‍ അവരെത്തി; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം

പേരാമ്പ്ര: ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തിനായി പുലിക്കയത്തേക്ക് എത്തിയിട്ടുള്ളത്. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍

error: Content is protected !!