Category: പേരാമ്പ്ര
ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തു; പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി പിടിയിൽ
പേരാമ്പ്ര: ഓൺലൈൻ തട്ടിപ്പിലൂടെ ചവറ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചങ്ങരോത്ത് സ്വദേശി അറസ്റ്റിൽ. ആവടുക്ക എൽ.പി സ്‌കൂളിന് സമീപം മീത്തലെ കുന്നത്ത് വീട്ടിൽ മുഹമ്മദ് സാലിമാണ് (21) കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയർ ട്രേഡിങ്
പെരുവണ്ണാമുഴിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നു; ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ, മറ്റുള്ളവർക്കായി തെരച്ചിൽ
പെരുവണ്ണമൂഴി: പെരുവണ്ണാമുഴിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ. ആയഞ്ചേരി കുനിയിൽ കിഴക്കയിൽ നജീദ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെരുവണ്ണമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊത്തിയ പാറയിൽ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് ലഹരി സംഘം കടന്നുകളഞ്ഞത്. പൊലീസ് പെട്രോളിങ്ങിനിടെ കൊത്തിയ പാറയിൽ
പേരാമ്പ്ര എസ്റ്റേറ്റിലെ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തം; എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10മണി മുതല്‍ 2മണി വരെയാണ് 180ഓളം വരുന്ന തൊഴിലാളികള്‍ പണി മുടക്കിയത്. പ്രശ്‌നത്തില്‍ നടപടിയുണ്ടാകാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ അനശ്ചിതകാല സമരം തുടങ്ങുമെന്ന്
കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ നിയമനം
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 13ന് 11മണിക്ക് ബയോഡേറ്റയും രേഖകളും സഹിതം പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോൺ: 0496 2610271. Description: Recruitment of Accredited Engineer in Koothali Panchayat
ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ മരുന്നുൾപ്പെടെയുള്ള തുടർചികിത്സ; പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പും തുടർചികിത്സാ പദ്ധതിയുമായി വീ ബോണ്ട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്കായി തുടർചികിത്സ പദ്ധതിയും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സ്‌കൂൾ 1986 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ വീ ബോണ്ട് ആണ് യു.പി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവ്വഹിച്ചു. വീ ബോണ്ട് ചെയർമാൻ രഘുനാഥ് നല്ലാശ്ശേരി
പേരാമ്പ്ര കടിയങ്ങാടെ മീൻ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചത് നൂറിലധികം പാക്കറ്റ് ഹാൻസ്; ഒരാൾ അറസ്റ്റിൽ
കടിയങ്ങാട്: കടിയങ്ങാടെ മീൻ കടയിൽ നിന്നും ഹാൻസ് പാക്കറ്റുകൾ പിടികൂടി. കടിയങ്ങാട് പുല്ലാകുന്നത്ത് അലിയുടെ മീൻ കടയിലാണ് വിൽപ്പനക്കായി നിരോധിത പുകയില ഉത്പന്നം സൂക്ഷിച്ചത്. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 120 പാക്കറ്റ് ഹാൻസ് കണ്ടെത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ നോട്ടീസ് നൽകി
ഫിസിക്‌സ് പഠിക്കാന്‍ എളുപ്പവഴികളുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്; ടീച്ചിങ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തില്‍ നേടിയെടുത്തത് ഒന്നാം സ്ഥാനം
പേരാമ്പ്ര: സ്‌കൂള്‍ പഠനകാലത്ത് ഫിസിക്‌സും കെമിസ്ട്രിയും പലപ്പോഴും നമ്മളെ ചിലരെയെങ്കിലും വലച്ചിട്ടുണ്ട്. പലതും മനസിലാക്കി പഠിക്കുന്നതിന് പകരം മനപ്പാഠമാക്കിയാണ് പരീക്ഷാഹാളിലേക്ക് പോയിരുന്നത്. എന്നാല്‍ അതില്‍ നിന്നും മാറിയാണ് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഇന്ന് ഫിസിക്‌സ് പഠിക്കുന്നത്. മാത്രമല്ല ഫിസിക്‌സ് അവര്‍ക്കിന്ന് ഇഷ്ടമുള്ള, എളുപ്പമുള്ള വിഷയമാണ്. അതിന് പിന്നില്‍ വിനീത് എന്ന അധ്യാപകന്റെ കഠിനാധ്വാനമുണ്ട്. പഠിക്കാന്‍
പേരാമ്പ്ര ആവളയില്‍ ഇരുമ്പ് സ്ലാബിനടിയില്‍ പ്രദേശവാസിയുടെ കാല്‍ കുടുങ്ങി; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന
പേരാമ്പ്ര: ആവളയില്‍ ഫുട്പാത്തില്‍ കാല്‍ കുടുങ്ങിയയാള്‍ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന. ആവള തടത്തില്‍ മീത്തല്‍ ഗിരീഷിന്റെ കാലാണ് കുടുങ്ങിയത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മഠത്തില്‍ മുക്ക് ഹൈസ്‌ക്കൂള്‍ റോഡിലെ ഫുട്പാത്തിലെ ഇരുമ്പ് സ്ലാബിനിടയിലാണ് കാല്‍ കുടുങ്ങിയത്. ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പുകള്‍ വിടര്‍ത്തിയശേഷം ഗിരീഷിന്റെ കാല് സുരക്ഷിതമായി സ്ലാബിനിടയില്‍ നിന്നും പുറത്തെടുത്തു. വീഴ്ചയ്ക്കിടയില്‍ ഓടയില്‍
അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 15 മുതൽ
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 15 മുതൽ 23 വരെ നടക്കും. 15-ന് വോളിബോൾ മത്സരം ചെറുവണ്ണൂർ പഞ്ചായത്തിലെ കുട്ടോത്ത് നടക്കും. 15 മുതൽ 22 വരെ വിവിധ മത്സരങ്ങൾ നടക്കും. 23-ന് രാവിലെ 9.30 മുതൽ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിലാണ് കലാമത്സരങ്ങൾ. പഞ്ചായത്തുകളിൽനിന്നുള്ള മത്സരാർഥികളുടെ രജിസ്‌ട്രേഷൻ ഡിസംബർ 14-നകം പൂർത്തീകരിക്കണം. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
പതിവ് തെറ്റിക്കാതെ ആവളപ്പാണ്ടി; ഇത്തവണയും പിങ്ക് വസന്തം തീര്‍ത്ത് മുള്ളന്‍പായൽ
ചെറുവണ്ണൂര്‍: ഇത്തവണയും ആവളപ്പാണ്ടിയില്‍ പതിവ് തെറ്റിയില്ല. ആളുകളെ ഏറെ ആകര്‍ഷിച്ച മുള്ളന്‍പായല്‍ പൂത്തുകിടക്കുകയാണ്. കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍പായലും അതിന്റെ ദൃശ്യഭംഗിയും നിരവധി പേരെയാണ് അവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ സ്വദേശിയായ കബോംബ ഫര്‍കാറ്റ എന്ന ചെടിയാണ് ആവളപാണ്ടിയില്‍ പൂത്തു നില്‍ക്കുന്നത്. മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അിതിവേഗം പടര്‍ന്നു പിടിക്കുന്ന ജലസസ്യമാണ് നാട്ടുകാര്‍ മുള്ളന്‍പായല്‍