Category: പേരാമ്പ്ര

Total 5472 Posts

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; അജ്ഞാത സന്ദേശം ലഭിച്ചത് പോസ്റ്റ് കാര്‍ഡില്‍

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. പോസ്റ്റുകാര്‍ഡിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് സന്ദേശമെത്തിയത്. പേരാമ്പ്ര ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഗ്രാമപഞ്ചായത്തില്‍ പരിശോധന നടത്തിയത്. പേരാമ്പ്ര സി.ഐ ജംഷീദിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.ഷമീറിന്റെ

എക്സൈസിൻ്റെ ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; പേരാമ്പ്ര മുതുകാട് 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

പേരാമ്പ്ര: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. പേരാമ്പ്ര മുതുകാട് സീതപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. ബാലുശ്ശേരി എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്. എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള

പേരാമ്പ്ര സ്വദേശിയായ 37കാരിയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി

പേരാമ്പ്ര: പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ 37കാരിയെ കാണാനില്ല. ഇല്ലത്ത് മീത്തല്‍ വീട്ടില്‍ ലിതേഷിന്റെ ഭാര്യ രഞ്ജിനിയെയാണ് കാണാതായത്. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍ നിന്നും പോയതില്‍ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ അറിയിക്കുക. SHO Perambra PS

വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ

പേരാമ്പ്ര: പേരാമ്പ്ര കാവുന്തറ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി (29) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുന്നു. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ

പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; യാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചേര്‍മല റോഡില്‍ വെച്ചാണ് അപകടം. ചേര്‍മലയില്‍ നിന്നും ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്‌കൂളിന് മേലെയുള്ള വളവില്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹന ഉടമയായ മമ്മിളിക്കുളം സ്വദേശി വിനു, യാത്രക്കാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെ

പേരാമ്പ്രയില്‍ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ അറിയാം

പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി തുടങ്ങും. .പുതിയ പരിഷ്‌കാരം അനുസരിച്ചു പോലീസ് സ്റ്റേഷന്‍ റോഡും പ്രസിഡന്‍സി കോളേജ് റോഡും വണ്‍വേ ആക്കിയിട്ടുണ്ട്. എംഎല്‍എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം തീരുമാനിച്ചത്. വാഹനങ്ങള്‍ കടന്നു പോകേണ്ട വഴികള്‍ പോലീസ് സ്റ്റേഷന്‍ റോഡില്‍ നിന്നും വരുന്ന

നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ച സംഭവം; രണ്ട് യുവാക്കള്‍ കൂടി പോലീസിന്റെ പിടിയില്‍

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. വയനാട് നിരവില്‍പുഴ സ്വദേശി റഹീസ്(27), കുരുടിമുക്ക് കാരയാട് സ്വദേശി വിഷ്ണു(27) എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യ സൂത്രധാരനായ കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് (47) നേരത്തെ പിടിയിലായിരുന്നു. 2024 സെപ്റ്റംബര്‍ 12ന്

എസ്ഐ കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല; ലഹരിവില്പന സംഘത്തിലെ പ്രധാനിയെയും സഹോദരനെയും സാഹസികമായി പിടികൂടി പേരാമ്പ്ര പോലീസും നർക്കോട്ടിക് സ്ക്വാഡും

പേരാമ്പ്ര: പേരാമ്പ്രയിലെ ലഹരി വിൽപന സംഘത്തിലെ പ്രധാനിയേയും സഹോദരനേയും സാഹസികമായി പിടികൂടി പോലീസ്. പേരാമ്പ്ര പുറ്റം പൊയിൽ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര അഫ്നാജ് എന്ന ചിമ്പി, മുഹസിൻ യു.എം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെ ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐ ഷമീറും സംഘവും കൈ കാണിച്ചപ്പോൾ പ്രതികൾ കാർ നിർത്താതെ കടന്നുകളയുകയായിരുന്നു.

ഭഗത് സിംഗിനെ അപമാനിച്ച മീഡിയവൺ മാനേജിങ് എഡിറ്റർ മാപ്പ് പറയുക; പേരാമ്പ്രയിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: ധീര വിപ്ലവകാരി ഭഗത് സിംഗിനെ അപമാനിച്ച മീഡിയ വൺ മാനേജിങ് എഡിറ്റർ സി ദാവൂദ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്‌ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി. കോടതിയിൽ ബോംബ് വച്ചതിന് ഭഗത് സിംഗ് ശിക്ഷിക്കപ്പെട്ടെന്നും പിന്നീട് 1947 ആഗസ്ത് 15 കഴിഞ്ഞപ്പോൾ ധീര ദേശാഭിമാനിയായെന്നുമാണ് സി.ദാവൂദ് പറഞ്ഞത്.

പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ തേനീച്ച ആക്രമണം; മൂന്ന് പേര്‍ക്ക്‌ പരിക്ക്

പേരാമ്പ്ര: ആക്കൂപറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ അക്രമണത്തില്‍ പരിക്ക്. ഒതയോത്ത് അമ്മാളു, മഠത്തില്‍ മീത്തല്‍ ജാനു, മഠത്തില്‍ താഴെ സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. എരവട്ടൂര്‍ ആനേരിക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അക്രമണം. ഉച്ചഭക്ഷണം കഴിക്കാനായി ഇരുന്നപ്പോള്‍ തേനീച്ചകള്‍ കൂട്ടത്തോടെ വന്ന് അക്രമിക്കുകയായരുന്നു. ഈ സമയത്ത്‌ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്നവരെല്ലാം സ്വന്തം വീടുകളിലേക്ക്

error: Content is protected !!