Category: പേരാമ്പ്ര

Total 5342 Posts

കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു

കായണ്ണ: കായണ്ണ മങ്കൂട്ടില്‍ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: പരേതനായ പ്രേമരാജന്‍ കിടാവ് (റിട്ട.ആര്‍മി), എന്‍.കെ. മധുസൂദനന്‍ കിടാവ് (റിട്ട. ആര്‍മി) എന്നിവര്‍ മക്കളാണ്. ശവസംസ്‌ക്കാരം രാത്രി 10 മണിക്ക് കായണ്ണയിലെ അണ്ണിയോട്ടും ചാലില്‍ (പത്മാലയം) വീട്ടുവളപ്പില്‍.

കീഴരിയൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ തടത്തില്‍ നവജിത്ത് അന്തരിച്ചു

കീഴരിയൂര്‍: ടിപ്പര്‍ ലോറി ഡ്രൈവര്‍ തടത്തില്‍ നവജിത്ത് അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം ലോറിയുമായി വീട്ടില്‍ നിന്നും പുറത്തുപോയ നവജിത്തിനെ കീഴരിയൂര്‍ പൊടിയാടി റോഡില്‍ നിര്‍ത്തിയിട്ട ലോറിയ്ക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്കുശേഷം ഉച്ചയോടെ കീഴരിയൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. അച്ഛന്‍: നാരായണന്‍. അമ്മ:

കരുവണ്ണൂരിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാവേലി തകർത്തു ഇടിച്ചു കയറി

കരുവണ്ണൂർ: കരുവണ്ണൂരിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാവേലി തകർത്തു ഇടിച്ചു കയറി. കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ എതിർവശത്തെ ഇരുമ്പ് വേലി തകർത്ത് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ജീപ്പ് കോമ്പസ് കാറിൽ നാല് പേരാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ മൂന്ന് പേർ അത്തോളി സ്വദേശികളായ യുവാക്കളാണ്.

ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: അരിക്കുളത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍

അരിക്കുളം: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി ബാധച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണവുമായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിക്കുളത്ത് എത്തി ഐസ്‌ക്രീം വാങ്ങിയ കടയില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

യുവധാര സാഹിത്യോത്സവം 2023 – 24; ഏപ്രിൽ 20 ന് നടക്കുന്ന രചനാ മത്സരങ്ങളിൽ പേരാമ്പ്രക്കാർക്ക് പങ്കെടുക്കാം

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് കമ്മിറ്റിയുടെ യുവധാര സാഹിത്യോത്സവം 2023 – 24ന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 ന് രാവിലെ 10 മണിക്കാണ് പരിപാടികൾ നടക്കുന്നത്. കഥാരചന, കവിത രചന, ചിത്രരചന, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ മത്സര പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പേരാമ്പ്ര സി.ഐ.ടി.യു ഓഫീസിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.

കോഴിക്കോടിന്റെ നെല്ലറ; ആവളയിൽ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചു

പേരാമ്പ്ര: പേരാമ്പ്ര ആവളയിൽ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചു. ആദ്യ ദിനത്തിൽ എറളം കോട്ട് പാടശേഖരത്തിലെ കർഷകരിൽനിന്നും 70 ടൺ നെല്ലാണ് സംഭരിച്ചത്. കിലോയ്ക്ക് 28 രൂപ 32 പൈസ നിരക്കിലാണ് കർഷകരിൽ നിന്ന് നെല്ല് വാങ്ങുന്നത്. പാഡി രജിസ്ട്രേഷൻ നടത്തിയ കൃഷിക്കാരിൽനിന്നുമാണ് നെല്ല് സംഭരിക്കുക. ഉമ, ജ്യോതി എന്നീ ഇനം നെല്ലാണ് ശേഖരിച്ചത്. ശേഖരിക്കുന്ന

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറക്കണ്ണുകള്‍ നാളെ മുതല്‍ ഓണ്‍ ആവും; പേരാമ്പ്ര മേഖലയില്‍ എ.ഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയേണ്ടേ

പേരാമ്പ്ര: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. പേരാമ്പ്ര, കൂത്താളി, പയ്യോളി ബീച്ച്, കീഴൂര്‍, മേപ്പയൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് എ.ഐ ക്യാമറകളുള്ളത്. ജില്ലയില്‍ ക്യാമറകളുള്ള സ്ഥലങ്ങള്‍ ഏതെല്ലാമെന്നറിയാം: തിരുവങ്ങൂര്‍, ബാലുശേരി, വട്ടോളി ബസാര്‍, ഉള്ള്യേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, കോരപ്പുഴ, പയ്യോളി

അയ്യായിരം പേരെ അണിനിരത്തി റാലി; പേരാമ്പ്രയില്‍ മെയ്ദിനം വിപുലമായി ആചരിക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: മെയ്ദിനം പേരാമ്പ്രയില്‍ വിപുലമായി ആചരിക്കാന്‍ സ്വാഗതസംഘം രൂപവത്കരിച്ചു. മെയ്യ് ദിന റാലിയില്‍ അയ്യായിരം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. വൈകുന്നേരം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടിലാണ് പൊതുസമ്മേളനം നടക്കുക. പൊതുസമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.കെ. പ്രേംനാഥ് ഉദ്ഘാടനംചെയ്യും. യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് അധ്യക്ഷതവഹിച്ചു. ഏരിയാ

നോമ്പിന്റെ പുണ്യ ദിനങ്ങള്‍; ചാലിക്കരയില്‍ എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി ഇഫ്താര്‍ വിരുന്നൊരുക്കി

ചാലിക്കര: ചാലക്കരയില്‍ ഇഫ്താര്‍ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചാലിക്കര ശാഖ എസ്.വൈ.എസും എസ്. കെ.എസ്.എസ്.എഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് പരിസരത്ത് വെച്ച് നടത്തിയ ഇഫ്താര്‍ സംഗമം മഹല്ല് ഖത്വീബ് മുഹമദലി ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ.കെ നാസര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ പൊതു പരീക്ഷയില്‍

ചെറുവണ്ണൂരിലെ പഴയകാല സി.പി.ഐ. പ്രവര്‍ത്തകനും മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ വെങ്ങിലാട്ടു മീത്തല്‍ ശങ്കരന്‍ അന്തരിച്ചു

ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ പഴയകാല സി.പി.ഐ. പ്രവര്‍ത്തകനും മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ വെങ്ങിലാട്ടു മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: പ്രദീപ് മുദ്ര (അധ്യാപകന്‍, വി.ഇ.എം.യു പി സ്‌കൂള്‍ മേപ്പയ്യൂര്‍), സജീവന്‍ (റൈഡര്‍ ഫൂട് കെയര്‍), റീന, ശ്രീജ. മരുമക്കള്‍: ജനിപ്രദീപ്, സ്വപ്ന സി.കെ(കണ്ണോത്ത് യുപി സ്‌കൂള്‍ കീഴരിയൂര്‍), പ്രമോദ് (നടുവത്തൂര്‍ )

error: Content is protected !!