Category: പേരാമ്പ്ര

Total 5342 Posts

വെക്കേഷൻ കാലത്ത് ഒത്തുകൂടി വേനൽ തുമ്പി; പേരാമ്പ്രയിൽ കൂട്ടായ്മയൊരുക്കി ബാലസംഘം

പേരാമ്പ്ര: വെക്കേഷൻ കാലത്ത് പേരാമ്പയിൽ വേനൽ തുമ്പി കൂട്ടായ്മ. ബാലസംഘം വേനൽ തുമ്പികളായി തെരെഞ്ഞെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്രയിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ രക്ഷാധികാരി കൺവീനർ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കൽപ്പത്തൂർ, രമ്യ മേപ്പയൂർ, തങ്കം ആവള, അക്ഷയ് മേപ്പയൂർ, ദേവ ആവള എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഏരിയാ

പുതിയ ഓഫീസിനായ്; എരവട്ടൂരില്‍ ആരംഭിക്കുന്ന മുസ്ലിലീഗ് ഓഫീസ് കെട്ടിട നിര്‍മ്മാണഫണ്ട് സ്വീകരണത്തിന് തുടക്കമായി

പേരാമ്പ്ര: എരവട്ടൂര്‍ ഏരത്ത് മുക്കില്‍നിര്‍മ്മിക്കുന്ന മുസ്ലിംലീഗ് ഓഫീസിന്റെ പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ.പി റസാഖില്‍ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സി.പി.എ അസീസ്, ഇ ഷാഹി, കെ.പി റസാഖ്, സി മൊയ്തു, എ.കെ കുഞ്ഞമ്മത്, കെ.കെ കുഞ്ഞമ്മത് മാസ്റ്റര്‍, കെ.സി.എം മജീദ്, കെ.എം

ഇരുവൃക്കകള്‍ക്കും ഗുരുതരമായ രോഗം ബാധിച്ചു, തുടര്‍ചികിത്സയ്ക്കായി സ്വരുക്കൂട്ടേണ്ടത് 25 ലക്ഷത്തോളം രൂപ; വാല്യക്കോട് സ്വദേശിനിയുടെ ചികിത്സക്കായ് കൈകോര്‍ത്ത് നാട്

വാല്യക്കോട്: ഗുരുതരമായ വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവതി സുമനസ്സുകളുടെ കരുണ തേടുന്നു. നൊച്ചാട് പഞ്ചായത്ത് വാല്യക്കോട് ആനംവള്ളി രാജേഷിന്റെ ഭാര്യ ബീന(39)യാണ് തുടര്‍ ചികിത്സയ്ക്കായ് നന്മ നിറഞ്ഞ മനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നത്. ബീനയുടെ ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇരുവൃക്കകള്‍ക്കും ഗുരുതരമായി രോഗം ബാധിച്ച ബീന ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍

അശാസ്ത്രീയമായ രീതിയില്‍ സീബ്രാലൈന്‍; പരാതിയെത്തുടര്‍ന്ന് ചേനോളി റോഡില്‍ വരച്ച സീബ്രാലൈന്‍ മായ്ച്ചു

പേരാമ്പ്ര: ചേനോളി റോഡില്‍ കണ്ണമ്പത്ത് സ്‌കൂളിനുസമീപം വളവില്‍ വരച്ച സീബ്രാലൈന്‍ മായ്ച്ചു. ബില്‍ഡിങ് ആന്‍ഡ് റോഡ്‌സ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സീബ്രാലൈന്‍ മായ്ച്ചത്. അശാസ്ത്രീയമായ രീതിയില്‍ റോഡില്‍ സീബ്രാലൈന്‍ വരച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരെ പരാതി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച വരച്ച സീബ്രലൈന്‍ മായ്ക്കാന്‍ നടപടിയെടുത്തത്. പേരാമ്പ്ര

വീട്ടില്‍ ചടഞ്ഞിരിക്കാതെ അവധിക്കാലം ആഘോഷമാക്കാം; പാലേരി വടക്കുംമ്പാട്ട് എച്ച്.എസ്.എസില്‍ കായിക പരിശീലന ക്യാമ്പ്

പാലേരി: അവധിക്കാലം വീട്ടില്‍ ചടഞ്ഞിരുന്ന് മടുക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കായിക പരിശീലന ക്യാമ്പ്. വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് ഒരുക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫിസിക്കല്‍ ഫിറ്റ്നസ്, എയ്റോബിക്സ്, ഫുട്ബോള്‍, പോളിബോള്‍, ബേസ് ബോള്‍, ത്രോ ബോള്‍ എന്നിവയില്‍ പരിശീലനം നല്‍കും. ക്യാമ്പില്‍ സ്‌കൂളില്‍ പുതുതായി പ്രവേശനമാഗ്രക്കുന്ന കുട്ടികള്‍ക്കും

അരിക്കുളത്തെ പന്ത്രണ്ടുവയസുകാരന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതി ഉടൻ പിടിയിലായേക്കും

കൊയിലാണ്ടി: ഛർദിയെ തുടർന്ന് അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം. ബന്ധുതന്നെയാണ് പ്രതിയെന്നാണ് സൂചന. പ്രതിയുടെതെന്ന് കരുതുന്ന മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിച്ചു വരുകയാണ്. പ്രതിയെ ഉടൻ അറസ്റ്റുചെയ്യുമെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് തിങ്കളാഴ്ച ഛർദ്ദിയെ തുടർന്ന് മരിച്ചത്. കോഴിക്കോടെ

മാലിന്യമുക്തം പെരുവണ്ണാമൂഴി; പെരുവണ്ണാമൂഴി ഫെസ്റ്റ് ഗ്രീന്‍ പ്രോട്ടോകോള്‍ പാലനവുമായി ബന്ധപ്പെട്ട് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

പെരുവണ്ണാമൂഴി: പ്ലസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിഞ്ഞ് പ്രദേശം മലിനമാക്കാതിരിക്കാന്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പെരുവണ്ണമുഴി ഫെസ്റ്റിനോടാനുബന്ധിച്ച് ഏപ്രില്‍ 23 മുതല്‍ മെയ് 7വരെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണിത്. ബോട്ടില്‍ ബൂത്ത്, വേസ്റ്റ് ബിന്‍, അനുബന്ധ ശുചീകരണ സംവിധാനങ്ങളും സ്ഥിരമായി 30 ഹരിത കര്‍മ്മസേന അംഗങ്ങളെയും വിന്യസിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വിനോദ സഞ്ചാര

ശവ്വാല്‍പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

പേരാമ്പ്ര: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് ശവ്വാല്‍പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാൾ ശനിയാഴ്ചയായതെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാർച്ച് 24 നായിരുന്നു കേരളത്തിൽ റംദാൻ വ്രതം ആരംഭിച്ചത്. മാസപ്പിറവി കാണാനുള്ള സമയം കോഴിക്കോടിനെ സംബന്ധിച്ച് 16 മിനിറ്റായിരുന്നു. സൂരാസ്തമയം കഴിഞ്ഞ് മഗ്രിബ്

കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനുമുന്നില്‍ യു.ഡി.എഫ് ധര്‍ണ്ണ

പേരാമ്പ്ര: കടുത്ത വേനലില്‍ പേരാമ്പ്ര പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധം. യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. കൊടും വേനലില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുകൃഷ്ണന്‍

ശുചിത്വ സുന്ദരം ആശുപത്രി പരിസരം; ഫയര്‍ സര്‍വ്വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു

പേരാമ്പ്ര: ദേശീയ ഫയര്‍ സര്‍വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക് ആശുപത്രി പരിസരം ശുചീകരിച്ചു. പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഫയര്‍ സര്‍വീസ് ജീവനക്കാര്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, ആപത് മിത്ര വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ഗോപാലകൃഷ്ണന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍

error: Content is protected !!