Category: പേരാമ്പ്ര
തൊഴില്‍ അന്വേഷകര്‍ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക്; പേരാമ്പ്രയില്‍ ജോബ് സെന്റര്‍ ആരംഭിച്ചു
പേരാമ്പ്ര: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ശില്‍പ്പശാലയുടേയും ജോബ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊഴില്‍ അന്വേഷ്വകരെ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ബ്ലോക്ക് വൈസ്പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വികസന സമിതി ചെയര്‍മാന്‍ കെ.
ഗുജറാത്തിൽ ടയർ റിപ്പയറിംഗ് പണിക്കിടെ ടയർ പൊട്ടിത്തെറിച്ച് പേരാമ്പ്ര സ്വദേശി മരിച്ചു
പേരാമ്പ്ര: ഗുജറാത്തിൽ ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50 ) ആണ് മരിച്ചത്. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ മൃതദ്ദേഹം നാട്ടിലെത്തും തുടർന്ന് വീട്ടു വളപ്പിൽ സംസ്ക്കാര
കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ താമസിക്കാൻ കഴിയുന്നില്ല; പേരാമ്പ്ര പോലീസിന്റെ സഹായത്താൽ ഭർതൃവീട്ടിൽ കയറി യുവതി
പേരാമ്പ്ര: കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ താമസിക്കാൻ കഴിയായിതിരുന്ന യുവതിയെ ഭർതൃ വീട്ടിൽ കയറ്റി പേരാമ്പ്ര പോലീസ്. കോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ മൂലാട് അങ്കണവാടിക്ക് സമീപം പാറക്കണ്ടി സജീവന്റെ ഭാര്യ കോട്ടയം പെൻകുന്നം സ്വദേശിനി ലിജി (49) ആണ് 2 ദിവസമായി വീടിന് പുറത്തായത്. ഇന്നലെ പൊലീസിന്റെ സാന്നിധ്യത്തിൽ ലിജി ഗേറ്റിന്റെ പൂട്ടു പൊളിച്ച്
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി; പേരാമ്പ്ര എക്‌സൈസിനെ വിവരമറിയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ
പോരാമ്പ്ര: ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. കോരപ്ര- അണ്ടിച്ചേരി താഴെയുള്ള പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കഞ്ചാവ് ചെടി കണ്ടത്. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ ലഹരി വിരുദ്ധ ക്ലാസിൽ പങ്കെടുത്തിരുന്നു. അന്ന് അധികൃതർ പറഞ്ഞ അടയാളങ്ങളാണ് ചെടി തിരിച്ചറിയാൻ സഹായകരമായത്. ഈ
കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ യുവാവിന്റെ ജഡം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടയ്ക്ക് പുറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ രാവിലെ മുതലേ അങ്ങാടിയില്‍ ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹം അങ്ങാടിയില്‍ നിന്നും മൂന്നുദിവസമായി കാണാതായ പശ്ചിമബംഗാള്‍ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നുണ്ട്.ബംഗാള്‍ സ്വദേശി മഹേഷ്
പോലീസ് വാഹനത്തിൽ നിന്നും പ്രതി ഇറങ്ങിയോടി; രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്
പേരാമ്പ്ര: പേരാമ്പ്രയില്‍ പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്. കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസ്(34) നെ ആണ് പോലീസ് പിടികൂടിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ആണ് പ്രതിയെ പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. കാവുന്തറയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വാഹനത്തില്‍ കൊണ്ടു
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; പേരാമ്പ്ര ബ്ലോക്ക്തല മത്സരം 25ന്
പേരാമ്പ്ര: ഹരിതകേരളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പേരാമ്പ്ര ബ്ലോക്ക്തല മത്സരം 25ന് രാവിലെ 9.30 മുതൽ പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ നടക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് അവസരം. 29ന് കൊയിലാണ്ടിയിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ വിജയിക്കുന്ന 4പേർക്ക് മേയ് 16,17,18 തീയതികളിൽ മൂന്നാർ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ നടക്കുന്ന സഹവാസ
വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറി; സിവിൽ സർവീസ് പരീക്ഷയിൽ കാവിലുംപാറയുടെ അഭിമാനമായി അജയ് ആർ.രാജ്
കാവിലുംപാറ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി വിജയം വരിച്ച കാവിലുംപാറ പഞ്ചായത്തിലെ നാഗം പാറ സ്വദേശി അജയ് ആർ.രാജിനെ സി.പി.ഐ ജില്ലാ കൗൺസിൽ അനുമോദിച്ചു. വീട്ടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉപഹാരം കൈമാറി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.പി ഗവാസ്, ജില്ലാ എക്സികുട്ടീവ് അംഗം അജയ് ആവള,
ആശ്വാസം; ചെറുവണ്ണൂർ പഞ്ചായത്തിലെ ഓട്ടുവയൽ – കുറൂർ കടവ് കനാൽ റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി
ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓട്ടുവയൽ – കുറൂർ കടവ് കനാൽ കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. എംഎൽഎ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവിലാണ് 300 മീറ്റർ നീളത്തിൽ റോഡ് നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി
പേരാമ്പ്ര മൂരികുത്തിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി ആവള സ്വദേശി പിടിയില്‍
പേരാമ്പ്ര: മൂരികുത്തിയില്‍ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എം.ഡി.എം.എ വില്‍പ്പനക്കായി എത്തിക്കുന്നതിനിടെ ആവള സ്വദേശി പൊലീസ് പിടിയില്‍. ആവള പെരിഞ്ചേരിക്കടവ് പട്ടേരിമണ്ണില്‍ മുബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കള്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന ആളാണ് മുബഷീര്‍ എന്ന് പോലീസ് പറഞ്ഞു. ഇയാളില്‍നിന്ന് 1.50 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍