Category: പ്രാദേശിക വാര്‍ത്തകള്‍

Total 13051 Posts

ഉരുൾപൊട്ടൽ സാധ്യത; ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി, കുറ്റ്യാടി മധുകുന്ന് മലയിലും വിദ​ഗ്ധ സംഘമെത്തി

കുറ്റ്യാടി : വയനാട് ഉരുൾപൊട്ടൽ നടന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടോ എന്നത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന തിനും, മുൻകരുതൽ എടുക്കുന്നതിന്റേയും ഭാഗമായിട്ടാണ് ജിയോളജി വകുപ്പ് പരിശോധനകൾ കർശനമാക്കുന്നത്. ഇതിന്റെ ഭാ​ഗമായി പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിലായി പത്ത് ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മധുകുന്ന്

തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്, ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി

തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ

പയ്യോളി കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു; രണ്ട് പേർക്ക് പരിക്ക്

പയ്യോളി: മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടക്കലിലെ കരീം, നാസർ എന്നിവർക്കാണ് പരിക്കേറ്റത്. കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശക്തമായ തിരമാലയിൽ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ രണ്ട് പേരും വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. വള്ളത്തിലെ രണ്ട്

ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ വൻ സ്വീകരണം

പയ്യോളി : പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ സ്വീകരണം നൽകി. റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ (പി ആർ ഡി എ സി) യുടെ ആഭിമുഖ്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി

പഴയകാല സോഷ്യലിസ്റ്റ് ഏറാമല കാനോത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു

ഏറാമല: പഴയകാല സോഷ്യലിസ്റ്റ് കനോത്ത് ഗോപാലകുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.ഭാര്യ കോമളവല്ലി. മക്കൾ: ദിവ്യ (ഗവ. എച്ച്.എസ്.എസ് ബേപ്പൂർ), ദീപക് (ബാംഗ്ലൂർ), ദിനൂപ് (ബഹ്റൈൻ). മരുമക്കൾ: വിനീഷ് (മടപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ), റിജി, ഭൂവന. സഹോദങ്ങൾ: ശങ്കരകുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ നാരായണി അമ്മ, ജാനകി അമ്മ, നാരായണ കുറുപ്പ് (മുൻ സെക്രട്ടറി,

കക്കയം ഡാം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡില്‍ ബിവിസി ഭാഗത്ത് കൂറ്റന്‍ പാറ റോഡിലേക്ക് പൊട്ടിവീണു. ഇതോടെ വ്യാഴായ്ച ഉച്ച മുതുല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈഡല്‍ ടൂറിസത്തിലെ ജീവനക്കാര്‍ കടന്നു പോയി ഏതാനും സമയം കഴിഞ്ഞാണ് പാറ റോഡിലേക്ക് വീണത്. പാറ കഷ്ണം റോഡില്‍ തന്നെ നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു

പേരാമ്പ്രയിൽ വെച്ച് ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു

കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ്

വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

വടകര: വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌സമരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വടകര സർക്കിൾ ഇൻസ്പെക്ടറുടെയും മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത സമാന്തര സർവ്വീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (02/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) എല്ലുരോഗ വിഭാഗം – ഉണ്ട് 8) ശ്വാസകോശ രോഗ

കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം

പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി

error: Content is protected !!