Category: പ്രാദേശിക വാര്‍ത്തകള്‍

Total 13045 Posts

വടകര പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു; നടപടികൾ തുടങ്ങി

വടകര: പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു. ഇതിന്റെ നടപടികൾ തുടങ്ങിയതായി വടകര ന​ഗരസഭ ആരോ​ഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ടെൻഡർ നടപടികൾ ഉൾപ്പടെയുള്ള നടപടികൾ ഉൾപ്പടെ പൂർത്തിയാകുന്ന മുറയ്ക്ക് ചുതിയ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും . എത്രയും പെട്ടെന്ന് കെട്ടിടം നിർമ്മിക്കാനാണ് ആലോചിക്കുന്നതെന്നും

തലശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു

തലശ്ശേരി :നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു. പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെ മകൻ ബഷാഹിറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ചിറക്കര കീഴന്തിമുക്ക് റോഡിലാണ് അപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ബഷാഹിറിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ​ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന വടകര മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം വരുന്നു ; ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ മാർക്കറ്റെന്ന കച്ചവടക്കാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമാകും

വടകര: അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന മത്സ്യ മാർക്കറ്റിന് ഒടുവിൽ പുതിയ കെട്ടിടം വരുന്നു. വർഷങ്ങളായുള്ള ആധുനിക സൗകര്യങ്ങളോടെ ഉള്ള മത്സ്യ മാർക്കറ്റെന്ന ആവശ്യം ഇനി യാഥാർത്ഥ്യമാകും. കിഫ്ബി അനുവദിച്ച 13.30 കോടി രൂപ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് മാതൃകയിലാണ് ന​ഗരസഭയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ വിശദാംശങ്ങൾ 40.29 സെന്റിൽ 34926.7 സ്ക്വയർ ഫീറ്റിൽ

ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി കണ്ണൂക്കര കളത്തും താഴെ കുനിയിൽ രജീന്ദ്രൻ അന്തരിച്ചു

കണ്ണൂക്കര: കളത്തും താഴെ കുനിയൽ രജീന്ദ്രൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ: ജാനു ഭാര്യ: ഷൈനി മക്കൾ: അനുശ്രീ, അസിൻ സഹോദരങ്ങൾ: ജയൻ, പുഷ്പ, ഷീബ, ശ്രീബ, ബിന്ദു, ബീന സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു ; വലഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ

കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു .കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്നും തുടരുകയാണ്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സമരം

വടകര കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും; ദുരിതത്തിലായി വാഹനയാത്രികർ

വടകര: കുട്ടോത്ത്- അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും. ഇതോടെ ഇതുവഴിയുള്ള വാഹന​ഗതാത​ഗതം ദുഷ്ക്കരമായി. പുതുക്കുടി മുക്ക്, നടുവയൽ, വിരോത്ത്മുക്കിനുസമീപം തുടങ്ങിയിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മഴ സമയത്ത് ഭീതിയോടെയാണ് ഇരുചക്ര വാഹനയാത്രികർ ഇത് വഴി കടന്ന് പോകുന്നത്. മഴവെള്ളം നിറഞ്ഞ കുഴികളിലേക്ക് ഇരുചക്ര വാഹനങ്ങൾ വീഴുകയും യാത്രികർക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. വലിയ

അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ മഹേഷ്‌ ഭവനിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു. അമ്പത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: രേഷ്മ. മകൻ: അഭിലാഷ്. സഹോദരങ്ങൾ: അശോകൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ), ജാനകി (കണ്ണൂർ), പരേതരായ നാണു, മുകുന്ദൻ.

പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ്‌ അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന്‌ രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന്

വിലങ്ങാട് ഉരുൾപ്പൊട്ടൽ; വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും

നാദാപുരം: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.വനജ അറിയിച്ചു. കൂടാതെ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ നിർമ്മിച്ചു നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തൂണേരി

ഹൃദയാഘാതം; അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

അഴിയൂർ: ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത് ആണ് അന്തറച്ചത്. നാൽപ്പത്തെട്ട് വയസ്സായിരുന്നു. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു പരിപാലന വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

error: Content is protected !!