Category: പ്രാദേശിക വാര്‍ത്തകള്‍

Total 12920 Posts

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം; 26ന് ബഹുജനപ്രക്ഷോഭം

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്താൻ ആർ.എം.എസ്. സംരക്ഷണസമിതിയുടെ തീരുമാനം. 26ന് വൈകീട്ട് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം

കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു

ചോറോട്: കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ അമ്മ: കമല ഭാര്യ: മിനി മകൾ: ശിവനന്ദ

ദേശീയപാതയില്‍ കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് കാറില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം സില്‍ക്ക് ബസാറില്‍ ബൈക്ക് കാറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഗണര്‍ കാറിന്റെ പിറകില്‍ അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്

പത്തം​ഗ സംഘത്തിന്റെ പരീക്ഷണം വിജയം കണ്ടു; മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം

മണിയൂർ: പത്തൊമ്പതാം വാർഡിലെ പച്ചപ്പ് , ഹരിതാമൃതം എന്നീ ​ഗ്രൂപ്പുകളിലെ അം​ഗങ്ങളുടെ പരീക്ഷണം വിജയം കണ്ടു. മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം വിരിഞ്ഞു. ഇത്തവണ ഓണത്തിന് മറുനാടൻ പൂക്കൾ വേണ്ടെന്ന തീരുമാനമായിരുന്നു ചെണ്ടുമല്ലി കൃഷി ചെയ്യാൻ ഇരു ​ഗ്രൂപ്പുകളും തയ്യാറാവാൻ കാരണം. ഒതയോത്ത് ഭാ​ഗത്ത് പലവ്യക്തികളിൽ നിന്നായി പാട്ടത്തിനെടുത്ത സ്ഥലത്താണ് സംഘം കൃഷി

മത്സ്യസമ്പത്ത് വർധനവും പരിപോഷണവും; മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, മീൻകുഞ്ഞുങ്ങൾക്ക് ഇനി സ്വതന്ത്രമായി കുറ്റ്യാടി പുഴയിലൂടെ നീന്തിതുടിക്കാം

മണിയൂർ : മത്സ്യസമ്പത്ത് വർധനവും പരിപോഷണവും ലക്ഷ്യമിട്ട് മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് മണിയൂർ പഞ്ചായത്തിന് നൽകിയ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും ജലമലിനീകരണത്താലും മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ഒരു പരിഹാരം കൂടിയാണിത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്

അപകടകരമാംവിധം ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചുകയറ്റി; വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസ് നാട്ടുകാര്‍ തടഞ്ഞു

കൊയിലാണ്ടി: വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് ഇന്നോവ കാറിനെ ഇടിച്ചുകേറ്റി. കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്ന് ഇന്ന് വെെകീട്ട് 6 മണിയോടെയായിരുന്നു സംഭവം. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന KL 56 Y 1123 ശ്രീരാം ബസ്സാണ് ഇന്നോവ കാറിനെ മറികടക്കുന്നതിനിടയില്‍ ഇടിച്ചത്. ഏതാണ്ട് കെ.ഡി.സി ബാങ്ക് മുതല്‍ ഈ ബസ്സ് ഇന്നോവയുടെ

പി.ടി.എ കമ്മിറ്റിയുടെ ആവശ്യം അം​ഗീകരിച്ചു; വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സ്പോർട്‌സ്കിറ്റുമായി ഷാഫി പറമ്പിൽ എം പി എത്തി

വാണിമേൽ: സ്കൂളിനൊരു സ്പോട്സ് കിറ്റ് വേണമെന്ന വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ പിടിഎ കമ്മിറ്റിയുടെ ആവശ്യം ഷാഫി പറമ്പിൽ എം പി നിറവേറ്റി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ട സ്പോർട്‌സ് കിറ്റുമായി കഴിഞ്ഞ ദിവസം എം പി എത്തി. ബോൾ, ക്രിക്കറ്റ് ബാറ്റ്, ഷട്ടിൽ ബാറ്റ്, ഫുട്ബോൾ, തുടങ്ങി ഒരുപാട് ഐറ്റംസാണ് കിറ്റിലുള്ളത്. കായിക മേഖലയിലും വിദ്യാർത്ഥികൾക്ക്

കോതിബസാർ ആഘോഷരാവുകൾക്ക് വേദിയാകാൻ ഒരുങ്ങുന്നു; വടകര താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ

വടകര: താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർനടപടികൾ അവസാനഘട്ടത്തിൽ. വിനോദസഞ്ചാരവകുപ്പ് തലശ്ശേരി പൈതൃകന​ഗര പദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെഅങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോതിബസാറിലെ റംസാൻ രാവുകൾ ഏറെ പ്രസിദ്ധവുമാണ്. നോമ്പുകാലത്ത് രാത്രിയിൽ വടകരയ്ക്ക് പുറത്ത് നിന്ന് വരെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ

കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു

കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ്‌ നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ

‘അന്ന് തീ കൊളുത്തിയത് ഫ്യൂഡലിസത്തിന്റെ കപട സദാചാരങ്ങൾക്കെതിരെ, യെച്ചൂരിയെന്നാല്‍ കമ്മ്യൂണിസ്റ്റ് മാതൃക’; യെച്ചൂരിക്കൊപ്പമുള്ള വടകരയിലെ ഓര്‍മകള്‍ പങ്കുവെച്ച്‌ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ

വടകര: ”2024 ഏപ്രില്‍ 17, കോട്ടപ്പറമ്പ് നിറയെ ആളുകള്‍, എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ വലിയ ജനക്കൂട്ടത്തിന് നടുവിലായി എല്ലാവരെയും നോക്കി നിറഞ്ഞ് ചിരിച്ച് സീതാറം യെച്ചൂരിയെന്ന നേതാവ് എത്തി. പിന്നാലെ നിറഞ്ഞ കൈയ്യടി. ആവേശത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു……” അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വടകര വന്നപ്പോഴുള്ള ഓര്‍മകള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെക്കുകയാണ്

error: Content is protected !!