Category: പ്രാദേശിക വാര്‍ത്തകള്‍

Total 13021 Posts

കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ

നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർമാർക്കും വിരമിച്ച ജീവനക്കാരനും യാത്രയയപ്പ് നൽകി

നാദാപുരം: താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ഡോ. ജയേഷ്, ഡോ. ഫാത്തിമ സൂപ്പി, ഡോ. അരുൺകുമാർ എന്നിവർക്കും സർവ്വീസിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റന്റ് കെ.അനന്തനുമാണ് യാത്രയയപ്പ് നൽകിയത്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് പരിപാടികൾ സംഘടിപ്പിച്ചത്. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം

നാദാപുരം പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച അപകടം; മുക്കം സ്വദേശിക്ക് പരിക്ക്, ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ

നാദാപുരം: പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. മുക്കം ചെറുവടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. പയന്തോങ് ഹൈടെക് സ്കൂളിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ടിപ്പർ ലോറിയുടെ ക്യാബിനുള്ളിൽ

തലശ്ശേരിയില്‍ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു; മരിച്ചെന്ന് കരുതി ഭര്‍ത്താവ് ജീവനൊടുക്കി

തലശ്ശേരി: പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ രവീന്ദ്രന്‍ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയില്‍ ഗുരുതരമായി പരിക്കേറ്റ പ്രസന്നയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും

മേപ്പയ്യൂര്‍ നെടുംപൊയില്‍ കനാലില്‍ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രി മാലിന്യം തള്ളി; നടപടിയുമായി പഞ്ചായത്ത്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രി മാലിന്യം തള്ളി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സംഭവം. പ്രദേശത്തും കനാലിലും ചാക്കുകണക്കിന് മാലിന്യമാണ് തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആുപത്രിയായ സഹ്യയില്‍ നിന്നുള്ള ബില്ലുകളും മറ്റും അടങ്ങുന്നത് കണ്ടെത്തിയെന്ന് വാര്‍ഡ് മെമ്പര്‍

കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയൂരിന്റെ ഓര്‍മ്മകളില്‍ പ്രിയപ്പെട്ടവര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് റിഥം മേപ്പയ്യൂര്‍

മേപ്പയ്യൂർ: കലാകാരൻമാരുടെ കൂട്ടായ്മയായ റിഥം മേപ്പയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയ്യൂർ അനുസ്മരണം സംഘടിപ്പിച്ചു. റിഥം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് വി.എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബാലൻ, സത്യൻ മേപ്പയ്യൂർ, മേപ്പയൂർ എസ്.ഐ സുധീർ ബാബു, വി.പി സതീശൻ, കെ.കെ സുനിൽകുമാർ, രാജേന്ദ്രൻ മാണിയോട്ട്,

‘ഉരുള്‍പൊട്ടലില്‍ വിലങ്ങാടുണ്ടായത് വലിയ നാശനഷ്ടം’; പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ

മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു

തോടന്നൂർ: മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സത്യൻ, ശ്യാമള, സരസ. മരുമക്കൾ: ഗീത, ചാത്തു (കീഴൽ), അശോകൻ (മന്തരത്തൂർ). സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ, മാതു.

വിലങ്ങാട് ഉരുള്‍പൊട്ടല്‍: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന്, 12ലേറെ കൗണ്ടറുകൾ, അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് മാത്രം

വിലങ്ങാട്: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകൾ ഉണ്ടാകും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകൾ,

പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ്; നാദാപുരത്ത് സ്വകാര്യ ബസ് പോലീസ് പിടികൂടി

നാദാപുരം: പെര്‍മിറ്റ് ഇല്ലാതെ അനധികൃത സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന കെഎല്‍ 32 എന്‍ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്.

error: Content is protected !!