Category: പ്രാദേശിക വാര്‍ത്തകള്‍

Total 13006 Posts

കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയൂരിന്റെ ഓര്‍മ്മകളില്‍ പ്രിയപ്പെട്ടവര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് റിഥം മേപ്പയ്യൂര്‍

മേപ്പയ്യൂർ: കലാകാരൻമാരുടെ കൂട്ടായ്മയായ റിഥം മേപ്പയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ കവിയും നാടകകൃത്തുമായിരുന്ന സുരേഷ് മേപ്പയ്യൂർ അനുസ്മരണം സംഘടിപ്പിച്ചു. റിഥം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് വി.എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബാലൻ, സത്യൻ മേപ്പയ്യൂർ, മേപ്പയൂർ എസ്.ഐ സുധീർ ബാബു, വി.പി സതീശൻ, കെ.കെ സുനിൽകുമാർ, രാജേന്ദ്രൻ മാണിയോട്ട്,

‘ഉരുള്‍പൊട്ടലില്‍ വിലങ്ങാടുണ്ടായത് വലിയ നാശനഷ്ടം’; പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ

മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു

തോടന്നൂർ: മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സത്യൻ, ശ്യാമള, സരസ. മരുമക്കൾ: ഗീത, ചാത്തു (കീഴൽ), അശോകൻ (മന്തരത്തൂർ). സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ, മാതു.

വിലങ്ങാട് ഉരുള്‍പൊട്ടല്‍: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന്, 12ലേറെ കൗണ്ടറുകൾ, അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് മാത്രം

വിലങ്ങാട്: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകൾ ഉണ്ടാകും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകൾ,

പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ്; നാദാപുരത്ത് സ്വകാര്യ ബസ് പോലീസ് പിടികൂടി

നാദാപുരം: പെര്‍മിറ്റ് ഇല്ലാതെ അനധികൃത സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന കെഎല്‍ 32 എന്‍ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് കൊടിയത്തൂരില്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി, ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനായ ആബിദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്. സാരമായി

നാദാപുരത്ത് വയോധികന്‍ ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് മരിച്ചു

നാദാപുരം: ജോലിക്കിടെ കര്‍ഷക തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു. നാദാപുരം അരയാക്കൂല്‍ താഴക്കുനി ബാലന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 1.30ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

വിലങ്ങാട് ഉരുള്‍പൊട്ടല്‍: തുടർതാമസം സാധ്യമാകുമോ, വിദഗ്ധ സംഘം പരിശോധന തുടങ്ങി

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന തുടങ്ങി. കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ,

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (13/08/2024)

ഇന്നത്തെ ഒ.പി (13/08/2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)

കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്‌

കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്‌. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്

error: Content is protected !!