Category: പ്രാദേശിക വാര്‍ത്തകള്‍

Total 13002 Posts

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി.പി കുഞ്ഞിരാമകുറുപ്പിന്റെ ഓര്‍മകളില്‍ വടകര; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടും, മുൻ ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന വി.പി കുഞ്ഞിരാമകുറുപ്പിൻ്റെ 45-ാം മത് ചരമവാർഷികദിനത്തില്‍ വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. വി.പി സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി അതിവേഗം പരിഹാരം; കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി

കോഴിക്കോട്‌: സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവിൽ കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ നിരീക്ഷിക്കുന്നതിനും വിലയിരുത്തിന്നതിനുമുള്ള ഒരു തത്സമയ, കേന്ദ്രീകൃത സംവിധാനം

പൊറോട്ടയടിച്ചും സ്‌പെഷ്യൽ ചിക്കൻ കറി തയ്യാറാക്കിയും എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കട

പേരാമ്പ്ര: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുൻനിരയിൽ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും. പേരാമ്പ്രയിലെ പ്രശസ്തമായ കോരൻസ് ഹോട്ടൽ ഉടമയുടെ കൊച്ചുമകൻ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താൽപര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കൻകറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമുണ്ടായിരുന്നു.

കൊയിലാണ്ടി കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മൻസിൽ ഫഹീം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം; ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി

ചെമ്മരത്തൂർ: ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി. സത്യനാരായണൻ പതാക ഉയർത്തി. ശ്രീജിത്ത് എ.പി, കൃഷ്ണകുമാർ സി, രാംകുമാർ സി, ജയൻ ആർ പി സുനിൽ സുപ്രീം രാഗേഷ് സി, രഞ്ജിത്ത് എ.പി തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിലെ അധ്യാപകനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി

വടകര: വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ വടകരയിലെ അധ്യാപകനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലാണ് പരാതി നൽകിയിരിക്കുന്നത്. അധ്യാപകനായ റിബേഷ് രാമകൃഷ്ണൻ സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് പരാതി

യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വടകര: യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 78ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹരിനന്ദ ഹരീന്ദ്രൻ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മിറാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌

സ്വാതന്ത്ര്യ ദിനാഘോഷം; മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തി

വടകര: മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തി. സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാ​ഗമായാണ് കോഴിക്കോട് റൂറൽ ജില്ലാ ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്. മാഹി, വടകര, കൊയിലാണ്ടി എന്നീ റെയിൽവേ സ്റ്റേഷനുകളിലും വടകര, പയ്യോളി, കൊയിലാണ്ടി ബസ് സ്റ്റാന്റുകൾ, ഇവയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയിടങ്ങൾ

എസ്.കെ.എസ്.എസ്.എഫ് സഹചാരി പദ്ധതി; അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി

കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ സഹചാരി പദ്ധതിയുടെ ഭാ​ഗമായി അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അജ്മൽ അശ്‌അരി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മുസ്‌ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത്

കല്ലാമല യുപി സ്കൂൾ റിട്ട. അധ്യാപകനും സിപിഎം നേതാവുമായിരുന്ന മേമുണ്ട ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ പി.പി ചന്ദ്രൻ അന്തരിച്ചു

മേമുണ്ട: ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ പി പി ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വാഹന അപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കല്ലാമല യുപി സ്കൂൾ റിട്ട. അധ്യാപകനാണ്. സിപിഐ എം ചല്ലിവയൽ ബ്രാഞ്ച് സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, വില്ല്യാപ്പള്ളി പഞ്ചായത്ത് അംഗം, കെഎസ്ടിഎ ചോമ്പാല സബ് ജില്ലാ

error: Content is protected !!