Category: പ്രാദേശിക വാര്‍ത്തകള്‍

Total 12996 Posts

‘വയനാട്ടിലെ വിജയകരമായ രക്ഷാപ്രവർത്തനത്തിന്റെ പ്രധാനപങ്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഓപ്പറേറ്റർമാർക്കാണ്, സ്വന്തം ജീവൻ പോലും അവഗണിച്ച്, അവരുടെ ട്രക്കുകളും ഡ്രൈവർമാരും ഞങ്ങളെ അണിനിരത്തി’; ഊരാളുങ്കൽ സൊസൈറ്റിയെ പ്രശംസിച്ച് ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി

വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രശംസിച്ച് വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. “വയനാട്ടിലെ വിജയകരമായ രക്ഷാപ്രവർത്തനത്തിന്റെ പ്രധാനപങ്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഓപ്പറേറ്റർമാർക്കാണ്. ദുരന്തമേഖലയിൽ സൈന്യം സ്വീകരിക്കുന്ന ഒരു പ്രവർത്തന രീതി ഉണ്ട്, അതിനപ്പുറം അവിടെ ആരും പ്രവർത്തിച്ചിട്ടില്ലെന്ന് ഋഷി പറഞ്ഞു. “സുസ്ഥിരമായ സഹകരണം കാരണം

വയനാടിനെ കൈവിടാതെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ; സ്കൂൾ എൻഎസ്എസ് യൂണിറ്റ് തേങ്ങ ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിനെ കൈവിടാതെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. സ്കൂൾ എൻഎസ്എസ് യൂണിറ്റ് തേങ്ങ ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 25000 രൂപയാണ് വയനാട് ഭവന നിർമാണത്തിന് വേണ്ടി എൻഎസ്എസ് വളണ്ടിയർസ് സമാഹരിച്ചത്. കോഴിക്കോട് ആർ ഡി ഡി സന്തോഷ്‌ കുമാറിന് സ്കൂൾ പ്രിൻസിപ്പാൾ ബീന ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി. ചടങ്ങിൽ എൻ

കുരിക്കിലാട് വിലങ്ങിൽ തുണ്ടിക്കണ്ടിയിൽ അഹമ്മദ് ഹാജി അന്തരിച്ചു

ചോറോട്: കുരിക്കിലാട് വിലങ്ങിൽ തുണ്ടിക്കണ്ടിയിൽ അഹമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: ആയിശ മക്കൾ: നൗഷാദ്, നൗഫൽ, റംല, റൈഹു, നജ്മ മരുമക്കൾ:ശംസുദ്ധീൻ, ഇസ്മയിൽ, അബ്ദുള്ള, ഖബറടക്കം ഇന്ന് രാത്രി കക്കാട് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വയനാടിനെ ചേർത്തുപിടിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി

വടകര: വയനാടിനെ ചേർത്തുപിടിക്കാൻ നാടൊന്നിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. ഫെഡറേഷൻ ഭാരവാഹികളും അം​ഗങ്ങളും ചേർന്ന് സമാഹരിച്ച 60,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇന്നലെ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീവ്‌

മുക്കാളി കരിപ്പാൽ രാജൻ അന്തരിച്ചു

മുക്കാളി: കരിപ്പാൽ രാജൻ അന്തരിച്ചു. ഭാര്യ:പുത്തൻപുരയിൽ ലളിത മക്കൾ: സിനിജ, സിനീഷ് (ദുബായ്) മരുമക്കൾ: സത്യനേശൻ (മസ്ക്കറ്റ് ), ഷിബിജ സംസ്ക്കാരം ഇന്ന് വൈകുന്നേരം.

അഴിയൂർ ചുങ്കം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു

അഴിയൂർ: ചുങ്കം ഷംസ് ഓഡിറ്റോറിയത്തിന് സമീപം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഫ്‌വാൻ, യാസീൻ. ഉമ്മ: നബീസ, ഉപ്പ: പരേതനായ ഉസ്മാൻ. സഹോദരങ്ങൾ: ഫസിലു, സുഹറ, ഫൗസി, ഫസീല.

കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ബര്‍ഗറില്‍ ജീവനുള്ള പുഴു; തിരിച്ചറിഞ്ഞത് രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍, രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും

കോഴിക്കോട്: ചിക്കന്‍ ബര്‍ഗറില്‍ നിന്നും ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടു. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. പരാതിക്കാര്‍ വാങ്ങിയ രണ്ട് ചിക്കന്‍ബര്‍ഗറില്‍ ഒന്ന് മുഴുവനായും കഴിച്ചു. തുടര്‍ന്ന് രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ

പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ – റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.ചന്ദ്രശേഖരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍, വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭ നിയമജ്ഞനുമായ കെ.ചന്ദ്രശേഖരന്റെ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.പി വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത്

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; ഉപവാസ സമരം സംഘടിപ്പിച്ച്‌ ആർ.ജെ.ഡി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുമ്പില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് എം.എല്‍.എയുടെ ഉറപ്പ്‌

വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുളള റെയിൽവേയുടെ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും, നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശൃപ്പെട്ട് രാഷ്ട്രീയ ജനതാദൾ ഉപവാസ സമരം സംഘടിപ്പിച്ചു. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷാ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസവും ഒപ്പ് ശേഖരണവും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം

വടകരയില്‍ ട്രെയിനിന് നേരെ കല്ലേറ്; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്‌

വടകര: വടകരയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി സദ്ദാം അലിയാണ് വടകര പോലീസിന്റെ പിടിയിലായത്‌. ഇന്ന് രാവിലെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെിയിനിന് നേരെ പാലോളിപ്പാലത്ത് വച്ചാണ് പ്രതി കല്ലെറിഞ്ഞത്. കല്ലെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തിക്കോടി സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര സിഐ

error: Content is protected !!