Category: പ്രാദേശിക വാര്‍ത്തകള്‍
നിർത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ദുരൂഹതയും ഞെട്ടലും മാറാതെ വടകര! 2024 ൽ നാടിനെ നടുക്കിയ വാർത്ത
വടകര: ഡിസംബര്‍ 23, സമയം രാത്രി 8 മണി….’വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍’. ഒരു കാരവാന്റെ ചിത്രത്തോടൊപ്പം ഈ ക്യാപ്ഷന്‍ വടകരയിലെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പലരും ഷെയര്‍ ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ബിഗ് ബ്രേക്കിങ്ങായി വാര്‍ത്ത വന്നു. കേട്ടപാതി കരിമ്പനപ്പാലത്തെ പ്രദേശവാസികള്‍ സംഭവസ്ഥലത്തേക്ക് ഓടി. അപ്പോഴേക്കും
ഭാര്യവീട്ടിൽ വിരുന്നിനു പോയി ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ നവവരൻ മുങ്ങിമരിച്ചു
ചെറുവണ്ണൂർ: ഭാര്യവീട്ടിൽ വിരുന്നിന് പോയി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി വാളിയിൽ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബംഷീർ- റംല ദമ്പതികളുടെ മകനാണ്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഈ മാസം 21നായിരുന്നു മുഹമ്മദ്
ന്യൂ ഇയർ കളറാക്കാൻ മാഹിയിൽ നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍ മദ്യം; തിക്കോടി സ്വദേശി എക്സൈസിന്റെ പിടിയിൽ
കൊയിലാണ്ടി: വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 26 ലിറ്റർ മദ്യവുമായി തിക്കോടി പാലൂർ സ്വദേശി പിടിയിൽ. തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ് (45) നെയാണ് കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ 10.20ന് പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. KL-56-y – 2593 നമ്പർ സ്കൂട്ടറിലാണ് ഇയാൾ
1946 ൽ കോഴിക്കോട് ഹജൂർ കച്ചേരിയിൽ ബ്രിട്ടീഷ് പതാക താഴ്ത്തിയെറിഞ്ഞ് ദേശീയ പതാക ഉയർത്തിയ ധീരൻ; മാർക്സ് കണ്ണൻ നമ്പ്യാരെ അനുസ്മരിച്ച് ചോറോടെ സി.പി.ഐ
ചോറോട്: പ്രമുഖ സ്വാതന്ത്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചോറോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു
അഴിയൂർ കല്ലാമലയിൽ മലയൻ്റെപറമ്പത്ത് മാധവി അന്തരിച്ചു
അഴിയൂർ: കല്ലാമല മലയന്റെപറമ്പത്ത് മാധവി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: വിശാലു, ലീല, വസന്ത, ഗീത, സോമൻ, ഷെർലി, പരേതനായ പ്രമോദ്. മരുമക്കൾ: പരേതനായ ഗോവിന്ദൻ, നാണു തലശ്ശേരി, പരേതനായ കുഞ്ഞികണ്ണൻ, വിജയൻ ചെമ്മരത്തൂർ, സിന്ധു ധർമ്മടം. Summary: Malayante Parambathu Madhavi Passed away at Azhiyur Kallamala
‘ഷെർലക് ഹോം നോവലിലെ കീറിയ ആ പേജിലെ നിഗൂഢതയും പ്രേതകഥയിലെ പെൺകുട്ടിയുടെ പാവയും’; സർഗാലയയിലെ കാണികളിൽ അത്ഭുതം നിറച്ച് മെന്റലിസ്റ്റ് അനന്തു
ഇരിങ്ങൽ: ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും മാത്രം കണ്ട അനന്തുവിന്റെ മെന്റലിസം പ്രകടനം നേരിൽകാണുന്നതിന്റെ അതിശയത്തിലായിരുന്നു സർഗാലയിലെ ഫ്‌ളോട്ടിങ് സ്‌റ്റേജിന് മുമ്പിലുണ്ടായിരുന്ന പ്രേക്ഷകർ. മെന്റലിസത്തിലൂടെയും മാജിക്കിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്ത അനന്തു കുറച്ചുനേരത്തെങ്കിലും ഏവരേയും മറ്റേതോ ഒരു ലോകത്ത് എത്തിച്ചതുപോലെയായിരുന്നു. കാണികൾക്കിടയിൽ നിന്നും വേദിയിലെത്തിയ പെൺകുട്ടിയും കൂടെയുള്ള സുഹൃത്തും. പെൺകുട്ടിയുടെ കയ്യിൽ ഒരു പുസ്തകം നൽകുന്നു. ഷെർലക് ഹോമിന്റെ ഒരു
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ പ്രഥമ ശുശ്രൂഷ ശില്പശാല; പങ്കെടുത്തത് നൂറിലധികം എസ്പിസി കേഡറ്റുകൾ
പേരാമ്പ്ര : വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി പ്രഥമ ശുശ്രൂഷ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ആർ എം ഒ ഡോക്ടർ പി കെ ഷാജഹാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജനകീയ പാലിയേറ്റീവ് കെയർ സെൻ്റർ, സി.യു.ടി.ഇ.സി ചക്കിട്ടപാറ, എം ടി സി ടി ഇ പേരാമ്പ്ര എന്നീ
ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമെന്ന് പരാതി; വടകര വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം
വടകര: വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം മലിന്യം നിറഞ്ഞതാണെന്ന് പരാതി. ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. കോളിഫോമിന്റെയും മറ്റും അളവ് വലിയ തോതിൽ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് എസ്ഡിപിഐ ആരോപിച്ചു. ചോമ്പാൽ കറപ്പ കുന്നിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുമാണ് ഇവിടേക്ക്
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു. 13,39,800 രൂപയാണ് അനുവദിച്ചത്. വീട് നഷ്ടമാവുകയും, വീട് താമസ യോഗ്യമല്ലാതാവും ചെയ്തതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും പിന്നീട് വാടക വീടുകളിലേക്ക് താമസം മാറുകയും ചെയ്തവർക്കാണ് തുക നല്കിയത്. 92 കുടുബങ്ങൾക്കാണ് വീടിൻ്റെ വാടക തുക ലഭിച്ചിരിക്കുന്നത്. ഒരു മാസം 6000
ലഹരി മാഫിയക്ക് എതിരെ ശക്തമായ പോരാട്ടവുമായി എക്സൈസും പോലീസും; 2024 ൽ വടകരയിൽ രജിസ്റ്റർ ചെയ്തത് 89 എൻഡിപിഎസ് കേസ്, 600 ഓളം അബ്കാരി കേസുകൾ
വടകര: നമ്മുടെ സമൂഹത്തിൽ കുറച്ചു വർഷമായി ലഹരി മാഫിയ പിടിമുറുക്കുകയാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി യുവാക്കളും യുവതികളും പിടിയിലാകുന്ന വാർത്തയിലൂടെയാണ് ഓരോ ദിനവും പുലരുന്നത്. ഇതിനെതിരെ ജാഗ്രതയോടെയാണ് നാട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ വർഷമായിരുന്നു 2024. അതിനാൽ വടകരയിൽ ഒരു പരിധി വരെ