Category: പ്രാദേശിക വാര്‍ത്തകള്‍

Total 15037 Posts

അറക്കിലാട് വെള്ളച്ചാലിൽ രാധ അന്തരിച്ചു

വടകര: അറക്കിലാട് താഴെ പുതിയോട്ടിൽ താമസിക്കും വെള്ളച്ചാലിൽ രാധ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: നാണു മക്കൾ: ജയരാജൻ, ജയശ്രീ, പരേതനായ ജയ കിഷോർ മരുമക്കൾ സുധാകരൻ, ദീപ [mid

ആതുര ശുശ്രൂഷയില്‍ മാതൃകയായി മണിയൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍

വടകര: പുതുവർഷ പുലരിയിൽ ആതുര ശുശ്രൂഷയിൽ മാതൃകയായി മണിയൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍. സ്‌കൂളിലെ എൻ.സി.സി നേവൽ യൂണിറ്റ് കേഡറ്റുകൾ വടകര ഗവ:ജില്ലാ ആശുപത്രിയിലേക്ക്‌ വീൽ ചെയറുകള്‍ നല്‍കി. പഠനത്തോടൊപ്പം ആതുര ശിശ്രൂഷ രംഗത്തും കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പരിപാടികളാണ് സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലൂര്‍ പഞ്ചായത്തിലെ പൂവൻപൊയിലിലാണു സംഭവം. സജീവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത്

‘സാധാരണക്കാരോടൊപ്പം നിന്ന് നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച നേതാവ്’; സി.പി.ഐ നേതാവ് ഒ.പി രാഘവന്റെ ഓര്‍മകളില്‍ വേളം

വേളം: പ്രമുഖ സി.പി.ഐ നേതാവും മുൻ വേളം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ഒ.പി രാഘവന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പളളിയത്ത് നടന്ന പ്രഭാതഭേരി, പതാക ഉയർത്തൽ ചടങ്ങുകള്‍ക്ക് ശേഷം അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ വേളം ലോക്കൽ അസിസ്റ്റന്റ്‌ സെക്രട്ടറി, നിർമ്മാണ തൊഴിലാളി

പതിയാരക്കര കുറുവംവള്ളി താഴക്കുനി ദാമോദരന്‍ അന്തരിച്ചു

പതിയാരക്കര: കുറുവംവള്ളി താഴക്കുനി ദാമോദരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: ശ്രീജിത്ത് (ജോർദാൻ), ശ്രീന തച്ചൻകുന്ന്. മരുമകന്‍: വസിഷ്ഠന്‍ സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, രാജൻ. Description: Pathiarakkara Kuruvamvalli Thakkuni Damodaran passed away

ഡ്രോണ്‍ ഷോ, കൈറ്റ് ഫെസ്റ്റിവല്‍, ജലകായിക മത്സരങ്ങള്‍; ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനൊരുങ്ങി നാട്‌

ബേപ്പൂര്‍: അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ നാലാം സീസണിനെ വരവേല്‍ക്കാനൊരുങ്ങി ബേപ്പൂരിലെയും ചാലിയത്തെയും കടലും കടല്‍ത്തീരവും. ജനുവരി നാല്, അഞ്ച് തീയതികളില്‍ ഡ്രോണ്‍ ഷോ, കൈറ്റ് ഫെസ്റ്റിവല്‍, വിവിധ ജലകായിക മത്സരങ്ങള്‍, സംഗീതകലാ പരിപാടികള്‍ തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങള്‍ക്ക് ഇവിടം സാക്ഷ്യം വഹിക്കും. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം

മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചു; കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കോഴിക്കോട് ആർടിഒ പി.എ.നസീർ സസ്പെൻഡ് ചെയ്തു. കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ.മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. 3 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ഹാരിസിന് 5 ദിവസത്തെ നിർബന്ധിത ട്രെയിനിങ്ങിനും നിർദേശിച്ചു. ബസിലെ യാത്രക്കാർ നൽകിയ

നിർത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ദുരൂഹതയും ഞെട്ടലും മാറാതെ വടകര! 2024 ൽ നാടിനെ നടുക്കിയ വാർത്ത

വടകര: ഡിസംബര്‍ 23, സമയം രാത്രി 8 മണി….’വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍’. ഒരു കാരവാന്റെ ചിത്രത്തോടൊപ്പം ഈ ക്യാപ്ഷന്‍ വടകരയിലെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പലരും ഷെയര്‍ ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ബിഗ് ബ്രേക്കിങ്ങായി വാര്‍ത്ത വന്നു. കേട്ടപാതി കരിമ്പനപ്പാലത്തെ പ്രദേശവാസികള്‍ സംഭവസ്ഥലത്തേക്ക് ഓടി. അപ്പോഴേക്കും

ഭാര്യവീട്ടിൽ വിരുന്നിനു പോയി ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ നവവരൻ മുങ്ങിമരിച്ചു

ചെറുവണ്ണൂർ: ഭാര്യവീട്ടിൽ വിരുന്നിന് പോയി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി വാളിയിൽ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബംഷീർ- റംല ദമ്പതികളുടെ മകനാണ്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച‌ ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഈ മാസം 21നായിരുന്നു മുഹമ്മദ്

ന്യൂ ഇയർ കളറാക്കാൻ മാഹിയിൽ നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍ മദ്യം; തിക്കോടി സ്വദേശി എക്സൈസിന്റെ പിടിയിൽ

കൊയിലാണ്ടി: വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 26 ലിറ്റർ മദ്യവുമായി തിക്കോടി പാലൂർ സ്വദേശി പിടിയിൽ. തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ് (45) നെയാണ്‌ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടിയത്‌. ഇന്ന് രാവിലെ 10.20ന്‌ പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്‌. KL-56-y – 2593 നമ്പർ സ്കൂട്ടറിലാണ് ഇയാൾ

error: Content is protected !!