Category: പ്രാദേശിക വാര്‍ത്തകള്‍

Total 15034 Posts

വലിച്ചെറിയൽ വിരുദ്ധ വാരാചരണം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി

വടകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വലിച്ചെറിയൽ വിരുദ്ധ കേമ്പയിൻ വിജയിപ്പിക്കുന്നതിനായി 12-ാം വാർഡിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. വാർഡ് മെമ്പർ ചെയർമാനും, ജെ എച്ച് ഐ ഇന്ദിര സി കൺവീനറുമായി നിർവ്വഹണ സമിതി രൂപീകരിച്ചു. കെ വി പീടിക , മാക്കം

ജൽ ജീവൻ മിഷൻ; വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് പഞ്ചായത്ത് ജനപ്രതിനിധികളുടെ ധർണ്ണാ സമരം

വടകര: വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് ​ഗ്രാമപഞ്ചായത്തില ജനപ്രതിനിധികൾ ധർണ്ണാ സമരം സംഘടിപ്പിച്ചു. ജൽ ജീവൻ പദ്ധതിയുടെ ഭാ​ഗമായി റോഡുകൾ വെട്ടിപൊളിച്ച് കുടിവെള്ള പൈപ്പ് ഇട്ടതിന് ശേഷം റോഡ് പൂർവ്വ സ്ഥിതിയിലാക്കിയില്ലെന്ന് ആരോപിച്ചാണ് ധർണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഴയതും പുതിയതുമായ എല്ലാ റോഡുകളും ഇടവഴികളും കുഴിയെടുത്ത് പൈപ്പുകൾ

ഐഎഫ്എഫ്കെയിൽ ചർച്ച ചെയ്യപ്പെട്ട സിനിമകൾ; വടകരയിലും പ്രദർശിപ്പിക്കുന്നു

വടകര: തിരുവനന്തപുരത്ത് നടന്ന ദേശീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമകൾ വടകരയിൽ പ്രദർശിപ്പിക്കുന്നു. മൂവി ലൗവേർസിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 4.30 ന് വടകര പാർക്ക് ഓഡിറ്റോറിയത്തിൽ പ്രദർശനം ആരംഭിക്കും. യുദ്ധത്തിനിടയിൽ ഒരു കാൽ നഷ്ടപ്പെട്ട പതിനൊന്നുകാരന്റെ കഥ പറയുന്ന ഇറാഖ് ചിത്രം ബാഗ്ദാദ് മെസ്സി, മത നിയമത്തെ വെല്ലുവിളിച്ച് എഴുപതാം വയസിൽ ജീവിതപങ്കാളിയെ

തമിഴ്‌നാട് ദിണ്ടിഗലിലെ വാഹനാപകടം; ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ​ഗ്രാമം

മേപ്പയ്യൂർ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ മരിച്ച ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ​ഗ്രാമം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മേപ്പയ്യൂർ ജനകീയ മുക്കിലെ ഇരുവരുടെയും വീടുകളിൽ മൃതദേഹം എത്തിച്ചത്. മക്കളും ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. ശേഷം രണ്ടരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പുകളിൽ സംസ്ക്കരിച്ചു. സഹോരങ്ങളുടെ ഭാര്യമാരാണ് മരിച്ച ശോഭയും ശോഭനയും. ശോഭയുടെ മകൾ അശ്വതിയുടെ

മണിയൂർ പാലയാട് ദേശീയ വായനശാല ഇനി പുതുമോടിയിൽ; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു, ആഘോഷമാക്കി നാട്

മണിയൂർ: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയത്. വായനശാല പ്രസിദ്ധികരിച്ച സ്മരണികയുടെ പ്രകാശനം നിർവഹിച്ചുകൊണ്ട് യുവ എഴുത്തുകാരി ശ്യാമിലി പ്രവീൺ എം.ടി.വാസുദേവൻ നായർ അനുസ്മരണ

മണിയൂർ പാലയാട് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു

മണിയൂർ: മണിയൂർ പാലയാട് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിമല. മക്കൾ: വിജീഷ് (വടകര ടൗൺ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി), വിനീഷ് (സൗദി അറേബ്യ), വിജിത (കോട്ടക്കൽ). മരുമക്കൾ: പ്രദീപൻ (കോട്ടക്കൽ ആര്യവൈദ്യശാല), സീന വിജീഷ് (ആശ ഹോസ്പ‌ിറ്റൽ), സ്മിനി വിനീഷ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ,

ചാലിക്കര കായൽമുക്കിൽ കോമത്ത് പത്മനാഭൻ കിടാവ് അന്തരിച്ചു

പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കോമത്ത് പത്മനാഭൻ കിടാവ് (79)അന്തരിച്ചു. ഭാര്യ രാധ അമ്മ.മക്കൾ: സുനിൽ കുമാർ, സുരേഷ് (സീനിയർ ക്ലർക്ക് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്), സുജ. മരുമക്കൾ: പ്രകാശൻ പിലാക്കാട് (മുചുകുന്ന്) അശ്വതി (നേഴ്സ് ഗവ: ആശുപത്രി കുറ്റ്യാടി). സഹോദരങ്ങൾ: അച്യുതൻ കിടാവ്, ഉമ്മമ്മ അമ്മ , പരേതരായ കോമപ്പൻ കിടാവ്, ചന്തുക്കുട്ടികിടാവ്, കണാരൻ

വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം; അപകടത്തിന് കാരണം ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ യുവാക്കള്‍ മരിച്ചതിന്‌ പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് സൂചന. ഇന്ന് നടത്തിയ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയിൽ വാഹനത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. എൻഐടി വിദഗ്‌ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധ. വാഹനത്തിലെ അടച്ചിട്ട അറയിൽ

ഗസല്‍പ്രേമികളുടെ ശ്രദ്ധയ്ക്ക്; വടകരയില്‍ നാളെ ഹേമന്തരാത്രി ഗസല്‍

വടകര: ഗായകനും സംഗീതസംവിധായകനുമായ വീത് രാംഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്തരാത്രി ഗസല്‍ ശനിയാഴ്ച വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 6.30ന് നഗരസഭാ സാംസ്‌കാരിക ചത്വരത്തിലാണ് പരിപാടി നടക്കുക. ഗായിക ഫാത്തിമ സഫ്വാനയും വീത് രാഗിനൊപ്പം ഗാനങ്ങള്‍ ആലപിക്കും. വടകരയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ സോള്‍ ആന്റ് വൈബ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി.ഹരീന്ദ്രനാഥ്,

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിന്‍ നഷ്ടമായി

കൊയിലാണ്ടി: വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈയിന്‍ നഷ്ടപ്പെട്ടു. വടകരയില്‍ നിന്നും നിഹാല്‍ എന്ന ബസില്‍ കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558076350 നമ്പറില്‍ ബന്ധപ്പെടുക. Description: A native of Vadakara lost his

error: Content is protected !!