Category: പ്രാദേശിക വാര്‍ത്തകള്‍
വളയം കുയിതേരിയിൽ പശു കിണറ്റില്‍ വീണു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
വളയം: കുയിതേരിയിൽ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഇന്നലെ വൈകുന്നേരത്തോടെ പുല്ല് മേയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. പശു വീണുകിടക്കുകയാണെന്ന് കണ്ട ഉടമ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന ഉടന്‍ സ്ഥലത്തെത്തുകയും പശുവിനെ രക്ഷപ്പെടുത്തകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിഖിലേഷ് കിണറിൽ
പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു
പയ്യോളി: കാട്ടടി മമ്മൂക്ക (ഡീലക്‌സ് മമ്മു) അന്തരിച്ചു. ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ നഫീസ്സ. മക്കൾ: സുഹറ, പ്രൊഫ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്), സാജിദ, സജ്ന. മരുമക്കള്‍: ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി.സീനത്ത്, ഷമീന. സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ,
ചക്കിട്ടപാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി; റോഡ് നിർമ്മിച്ചത് 5 ലക്ഷം രൂപ ചിലവിൽ
ചക്കിട്ടപാറ: ചക്കിട്ടപ്പാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു സജി അദ്ധ്യക്ഷത വഹിച്ചു. വി.കെ ഗംഗാധരൻ, രഞ്ജിത രൂപേഷ്, നിഖിൽ നരിനട, ബിന്ദു സുജൻ, റിയാസ് പൂക്കോത്ത്
കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ
നാദാപുരം: കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ. നരിപ്പറ്റ കാപ്പുംങ്ങര സ്വദേശി അൻസാർ ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 12 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ഇന്നലെ നാദാപുരം റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ സിപിയും പാർട്ടിയും ചേർന്ന് കക്കട്ട് ,കൈവേലി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി വരവേയാണ് പ്രതി പിടിയിലാകുന്നത്. പാർട്ടിയിൽ ശ്രീജേഷ്,, അരുൺ. ദീപു
നാദാപുരം ചിയ്യൂരിലെ കളമുള്ളതിൽ രഹ്ന അന്തരിച്ചു
നാദാപുരം: ചിയ്യൂരിലെ അമ്മദിന്റെ ഭാര്യ കളമുള്ളതിൽ രഹ്ന അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസായിരുന്നു. മക്കൾ: റമീസ്, റിസ്വാന. മരുമക്കൾ: കരീം, ഹാഷിദ. സഹോദരങ്ങൾ: ദിൽഷാദ്, കബീർ, മൻസൂർ, കുഞ്ഞബ്ദുല്ല, സബീബ, ഷമീമ, ശബാന
പതിനേഴാമത് ചരമ വാർഷികം; ടി.ടി. മൂസയുടെ ഓർമ്മപുതുക്കി മണിയൂർ എളമ്പിലാട്
മണിയൂർ: ഇന്നത്തെ പൊതുപ്രവർത്തന ശൈലിയിൽ അടിമുടി മാറ്റങ്ങൾ വരുത്തി പഴയ ശൈലിയിലേക്ക് വന്നാലെ പൊതുജനത്തിനിടയിൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു. എളമ്പിലാട് സോഷ്യലിസ്റ്റ് നേതാവായിരുന്ന ടി.ടി. മൂസയുടെ പതിനേഴാമത് ചരമ വാർഷികദിന അനുസ്മരന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ജനത്തെ ഗൗനിക്കാതെയുള്ള രാഷ്ട്രീയ പ്രവർത്തന ശൈലി
മാനന്തവാടി ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വടകര രജിസ്ട്രേഷനിലുള്ള കാർ
മാനന്തവാടി: പൊഴുതന ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വൈത്തിരി ഭാഗത്തുനിന്നും വരികയായിരുന്ന ബസും മാനന്തവാടി ഭാഗത്തു നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വടകര രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 18 ടി 8686 നമ്പറിലുള്ള ഇഗിനിസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍
വലിച്ചെറിയൽ വിരുദ്ധ വാരാചരണം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി
വടകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വലിച്ചെറിയൽ വിരുദ്ധ കേമ്പയിൻ വിജയിപ്പിക്കുന്നതിനായി 12-ാം വാർഡിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. വാർഡ് മെമ്പർ ചെയർമാനും, ജെ എച്ച് ഐ ഇന്ദിര സി കൺവീനറുമായി നിർവ്വഹണ സമിതി രൂപീകരിച്ചു. കെ വി പീടിക , മാക്കം
ജൽ ജീവൻ മിഷൻ; വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് പഞ്ചായത്ത് ജനപ്രതിനിധികളുടെ ധർണ്ണാ സമരം
വടകര: വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് ഗ്രാമപഞ്ചായത്തില ജനപ്രതിനിധികൾ ധർണ്ണാ സമരം സംഘടിപ്പിച്ചു. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപൊളിച്ച് കുടിവെള്ള പൈപ്പ് ഇട്ടതിന് ശേഷം റോഡ് പൂർവ്വ സ്ഥിതിയിലാക്കിയില്ലെന്ന് ആരോപിച്ചാണ് ധർണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഴയതും പുതിയതുമായ എല്ലാ റോഡുകളും ഇടവഴികളും കുഴിയെടുത്ത് പൈപ്പുകൾ
ഐഎഫ്എഫ്കെയിൽ ചർച്ച ചെയ്യപ്പെട്ട സിനിമകൾ; വടകരയിലും പ്രദർശിപ്പിക്കുന്നു
വടകര: തിരുവനന്തപുരത്ത് നടന്ന ദേശീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമകൾ വടകരയിൽ പ്രദർശിപ്പിക്കുന്നു. മൂവി ലൗവേർസിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 4.30 ന് വടകര പാർക്ക് ഓഡിറ്റോറിയത്തിൽ പ്രദർശനം ആരംഭിക്കും. യുദ്ധത്തിനിടയിൽ ഒരു കാൽ നഷ്ടപ്പെട്ട പതിനൊന്നുകാരന്റെ കഥ പറയുന്ന ഇറാഖ് ചിത്രം ബാഗ്ദാദ് മെസ്സി, മത നിയമത്തെ വെല്ലുവിളിച്ച് എഴുപതാം വയസിൽ ജീവിതപങ്കാളിയെ