Category: പ്രാദേശിക വാര്‍ത്തകള്‍
ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കോളേജിലെ
250ഓളം പേർക്ക് സെലക്ഷന്‍, 900 പേര്‍ ചുരുക്കപ്പട്ടികയില്‍; വടകരയിലെ തൊഴില്‍മേളയില്‍ പങ്കെടുത്തത് ആയിരങ്ങള്‍
വടകര: ഇന്നലെ വടകരയില്‍ നടന്ന തൊഴില്‍മേളയില്‍ തത്സമയം ജോലി ലഭിച്ചത് 250ഓളം പേര്‍ക്ക്. ഇരുപത്തിനാല് കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്. മാത്രമല്ല 900 പേരെ ചുരുക്കപട്ടികയിലും ഉള്‍പ്പെടുത്തി. ഒമ്പത് ടെക്‌നിക്കല്‍ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ജൂവലറി, ടെക്‌സ്റ്റൈയില്‍സ് തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു പ്രധാനമായും പങ്കെടുത്തത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റ് സെന്റര്‍, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍
വേളം മേനോത്ത് മുക്ക് – കോവുപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു
വേളം: പഞ്ചായത്ത് 12-ാം വാര്‍ഡിലെ മേനോത്ത് മുക്ക് -കോവുപ്പുറം റോഡ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമ മലയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ ഷൈജു, കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ.പി അമ്മദ്, കോട്ടയില്‍ ഇബ്രാഹിം
ന്യൂഇയര്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ ട്രെയിനില്‍ നിന്ന് വീണു; പിന്നാലെ ബൈക്കില്‍ കയറി ആശുപത്രിയിലേക്ക്; ചോമ്പാല സ്വദേശിയായ യുവാവിന് ഇത് രണ്ടാംജന്മം
വടകര: പുതുവര്‍ഷദിനത്തില്‍ ട്രെയിനില്‍ നിന്നും വീണ് ചോമ്പാല സ്വദേശിയായ യുവാവ് അത്ഭുതരകരമായി രക്ഷപ്പെട്ടു. ചോമ്പാല കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്തിനാണ് പുതുവര്‍ഷത്തില്‍ രണ്ടാംജന്മമെന്ന പോലെ ജീവന്‍ തിരിച്ചുകിട്ടയത്. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനില്‍ തിരക്കുകാരണം ഡോറിന് സൈഡില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന വിനായക് ഇരിങ്ങാലക്കുടയില്‍വെച്ച് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു; ജനുവരി ഏഴിന് നില്‍പ് സമരം
അഴിയൂര്‍: മുക്കാളി റെയില്‍വേ സ്‌റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്താന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അന്നേ ദിവസം പകല്‍ പന്ത്രണ്ട് മണിക്കാണ് സമരം സംഘടിപ്പിക്കുന്നത്. കോവിഡിന് മുമ്പ് മുക്കാളി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് പുന;സ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍,
ജനുവരി ഏഴിന് വടകര താലൂക്കിൽ സ്വകാര്യ ബസ് പണിമുടക്ക്
വടകര: ജനുവരി ഏഴിന് വടകരയില്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. തണ്ണീര്‍പന്തലില്‍ അശ്വിന്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 10 മുതല്‍ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയന്‍ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സൂചനാ പണിമുടക്ക് ദിവസം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ബസുകള്‍ക്ക്
വളയം കുയിതേരിയിൽ പശു കിണറ്റില്‍ വീണു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
വളയം: കുയിതേരിയിൽ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഇന്നലെ വൈകുന്നേരത്തോടെ പുല്ല് മേയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. പശു വീണുകിടക്കുകയാണെന്ന് കണ്ട ഉടമ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന ഉടന്‍ സ്ഥലത്തെത്തുകയും പശുവിനെ രക്ഷപ്പെടുത്തകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിഖിലേഷ് കിണറിൽ
പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു
പയ്യോളി: കാട്ടടി മമ്മൂക്ക (ഡീലക്‌സ് മമ്മു) അന്തരിച്ചു. ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ നഫീസ്സ. മക്കൾ: സുഹറ, പ്രൊഫ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്), സാജിദ, സജ്ന. മരുമക്കള്‍: ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി.സീനത്ത്, ഷമീന. സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ,
ചക്കിട്ടപാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി; റോഡ് നിർമ്മിച്ചത് 5 ലക്ഷം രൂപ ചിലവിൽ
ചക്കിട്ടപാറ: ചക്കിട്ടപ്പാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു സജി അദ്ധ്യക്ഷത വഹിച്ചു. വി.കെ ഗംഗാധരൻ, രഞ്ജിത രൂപേഷ്, നിഖിൽ നരിനട, ബിന്ദു സുജൻ, റിയാസ് പൂക്കോത്ത്
കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ
നാദാപുരം: കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ. നരിപ്പറ്റ കാപ്പുംങ്ങര സ്വദേശി അൻസാർ ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 12 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ഇന്നലെ നാദാപുരം റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ സിപിയും പാർട്ടിയും ചേർന്ന് കക്കട്ട് ,കൈവേലി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി വരവേയാണ് പ്രതി പിടിയിലാകുന്നത്. പാർട്ടിയിൽ ശ്രീജേഷ്,, അരുൺ. ദീപു