Category: പ്രാദേശിക വാര്‍ത്തകള്‍

Total 12970 Posts

നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന; യുവാവ് അറസ്റ്റിൽ

നാദാപുരം: നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി വെള്ളച്ചാലിൽ വി.സി.ഷമീലാണ് അസ്റ്റിലായത്. നാദാപുരം – തലശ്ശേരി റോഡിൽ പോലിസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഷമീലിൽ നിന്ന് 1.28 ഗ്രാം എം ഡി

വേങ്ങോളിപ്പാലം-എടച്ചേരി ടൗൺ റോഡ് വികസനം; സ്ഥലമേറ്റടുപ്പിനുള്ള അളവെടുക്കൽ നടപടികൾ ആരംഭിച്ചു

എടച്ചേരി : വേങ്ങോളിപ്പാലം-എടച്ചേരി ടൗൺ റോഡ് സ്ഥലമേറ്റടുപ്പിനുള്ള അളവെടുക്കൽ നടപടികൾ തുടങ്ങി. ഫെബ്രുവരി 20-ന് ഉദ്ഘാടനംകഴിഞ്ഞ വേങ്ങോളിപ്പാലത്തിന്റെ അപ്രോച്ച് റോഡുമുതൽ പുതിയങ്ങാടി ടൗൺ വരെയുള്ള രണ്ടുകിലോമീറ്റർ ദൈർഘ്യംവരുന്ന റോഡാണ് വീതികൂട്ടി വികസിപ്പിക്കുന്നത്. നിലവിലുള്ള നാലുമീറ്ററിൽനിന്നും എട്ടുമീറ്ററായാണ് റോഡ് വികസിപ്പിക്കുന്നത്. വളവുകളുള്ള സ്ഥലത്ത് പത്തുമീറ്ററായും വികസിപ്പിക്കാനാണ് തീരുമാനം. 11.5 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലുമുള്ള പാലം

മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വടകര: മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പി വി എസ് സൺറൈസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാ​ഗങ്ങളിലായിരുന്നു പരിശോധന . ബി പി, പ്രമേഹം തുടങ്ങിയ

തട്ടോളിക്കര കളരിക്കുന്നുമ്മൽ ഒ.പി.ഷൈജു അന്തരിച്ചു

ഏറാമല: തട്ടോളിക്കരകളരിക്കുന്നുമ്മൽ ഒ.പി.ഷൈജുഅന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. പരേതനായ കൃഷ്ണൻ്റെയും രാധയുടെയും മകനാണ്. ഭാര്യ: സജിന. മക്കൾ: ദേവമാനസ്, ദേവതീർത്ഥ. സഹോദരിമാർ: ഷൈജ (തലശ്ശേരി), ഷൈനി (അഴിയൂർ). സംസ്കാരം ശനിയാഴ്ച രാത്രി 9 മണിക്ക് വിട്ടു വളപ്പിൽ നടന്നു. O.P.Shaiju passed away in Thattolikara Kalarikinnammal

മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപ്പറമ്പത്ത് റിനീഷ് അന്തരിച്ചു

ഒഞ്ചിയം: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപ്പറമ്പത്ത് റിനീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പരേതനായ പള്ളിപ്പറമ്പത്ത് രാഘവൻ്റെയും സൗമിനിയുടെയും മകനാണ്. സഹോദരങ്ങൾ: ധനീഷ്, രാജേഷ്. സംസ്കാരം ഇന്ന് (ഞായറാഴ്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Rineesh passed away at Palliparambath near Madapally Arakkal temple

കണ്ണൂരിൽ ട്രെയിൻ മുന്നോട്ട്നീങ്ങുമ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശിയായ യുവാവ് വീണുമരിച്ചു

കൊയിലാണ്ടി: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിട്രെയിൻ തട്ടിയാണ് അപകടം. കുടുംബത്തോടെപ്പം യാത്ര ചെയ്യുന്നതിനിടെ വടകരയിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്ത് ഇറങ്ങിയതായിരുന്നു. തുടർന്ന് ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെ ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക് വീണ്

കാർത്തികപ്പള്ളി നെരോത്ത് പറമ്പത്ത് കമല അന്തരിച്ചു

കാർത്തികപ്പള്ളി: നെരോത്ത് പറമ്പത്ത് കമല അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: ചാത്തു മക്കൾ: അജിത, പരേതയായ സവിത, ശ്രീലത( വാർഡ് മെമ്പർ ആയഞ്ചേരി പഞ്ചായത്ത്‌ ) ശ്രീജിത്ത്‌(സിപിഐഎം പുത്തലത്ത് പൊയിൽ ബ്രാഞ്ച് അംഗം) മരുമക്കൾ: ബാലകൃഷ്ണൻ,വിജയൻ(സി പിഐ എംനെല്ല്യോട് ബ്രാഞ്ച് അംഗം ), ബാലൻ,സീന സഹോദരങ്ങൾ :മാതു, പരേതരായ കണ്ണൻ, പൊക്കൻ, മാണിക്കം Description: karthikappally

ശുചിമുറിയിൽ പോകാനെന്ന വ്യാജേനയെത്തി കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവം; യുവതി റിമാൻഡിൽ

കുറ്റ്യാടി: അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി റിമാൻഡിൽ. തിരുവനന്തപുരം ചെട്ടിയാംപാറ, പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാനാണ് റിമാൻഡിലായത്. കുറ്റ്യാടിയിൽ വച്ചാണ് കുറ്റ്യാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കൈലാസനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. ആഗസ്റ്റ് 21ന് രാത്രി 9.30 അമ്പലക്കുളങ്ങര

കണ്ണൂക്കരയിലെ ചുമട്ടുതൊഴിലാളിയായിരുന്ന കണ്ണുവയൽ കുനിയിൽ ശ്രീജൻ അന്തരിച്ചു

കണ്ണൂക്കര: കണ്ണുവയൽ കുനിയിൽ ശ്രീജൻ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. കണ്ണൂക്കരയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ:പരേതയായ ദേവി ഭാര്യ: സജിത സഹോദരങ്ങൾ: പ്രസന്ന, വത്സല, ശോഭ, റീന, സിന്ധു, ശ്രീജിത്ത് സംസ്കാരം രാത്രി പത്തിന് വീട്ടുവളപ്പിൽ നടക്കും. Description: Sreejan passed away, a porter in Kannukkara

വില്യാപ്പള്ളി കുളത്തൂർ രാജൻ നമ്പ്യാർ അന്തരിച്ചു

വില്യാപ്പള്ളി: കരാളി പാലത്തിനു സമീപം കുളത്തൂർ രാജൻ നമ്പ്യാർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: ജോതി കല. മക്കൾ: ജിതിൻ രാജ് നിജി മരുമകൻ: ഷിജിൻ കാക്കൊടി Description: Vilyapally Kulathur Rajan Nambiar passed away

error: Content is protected !!