Category: പ്രാദേശിക വാര്‍ത്തകള്‍
സ്വാതന്ത്ര്യസമര സേനാനി പി.ആർ നമ്പ്യാരുടെ ഓര്‍മകളില്‍ കരുവണ്ണൂർ
പേരാമ്പ്ര: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാർക്സിറ്റ് പണ്ഡിതനുമായിരുന്ന പി.ആർ നമ്പ്യാരുടെ സ്മരണക്കായി പി.ആർ നമ്പ്യാർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെ പുരസ്‌കാരം സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ എം.എം സജീന്ദ്രന് റവന്യു മന്ത്രി കെ.രാജൻ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ ഫ്രൊഫ: കെ.പാപ്പുട്ടി അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ടി.വി ബാലൻ, കെ.കെ
പതിയാരക്കര ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു
പതിയാരക്കര: ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ ദാമോദരൻ നമ്പ്യാർ. അമ്മ: പരേതയായ ലീലാമ്മ. ഭാര്യ: സുഷമ. മക്കൾ: ശ്വേത, മന്ത്ര (ബാംഗ്ലൂർ). സഹോദരി: ലിസ്സി.
ഹജ്ജ് യാത്രയ്ക്കായി തിക്കോടി സ്വദേശികളായ ദമ്പതികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി പരാതി; വടകര സ്വദേശിയടക്കം നാല് പേര്‍ക്കെതിരെ കേസ്
പയ്യോളി: ഹജ്ജ് യാത്രയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ് തിക്കോടി സ്വദേശികളില്‍ നിന്നും പതിനൊന്നാര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടിയിലെ ദമ്പതികളായ യൂസഫ്, സുഹറ എന്നിവരുടെ പരാതിയില്‍ വടകര, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മലപ്പുറത്തെ അഫ്‌സല്‍, ഭാര്യ ഫെമിന, ഇരിങ്ങല്‍ കോട്ടക്കലിലെ ഹാരിസ്, വടകരയിലെ സക്കീര്‍ എന്നിവര്‍ക്കെതിരെയാണ് പയ്യോളി
വടകര പുതിയാപ്പ് മാറാനൊരുങ്ങുന്നു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം മൂന്ന് മാസത്തിനകം പൂർണമായും നീക്കും
വടകര: മാലിന്യം കുമിഞ്ഞുകൂടിയ ട്രഞ്ചിംഗ് ഗ്രൗണ്ട് അതിന്റെ പേര് ദോഷം മാറ്റുന്നു. പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുക്കാൻ നഗരസഭ പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. ഇവിടെ ഗ്രീൻ പാർക്ക് ഒരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ഇവിടെയുള്ള മാലിന്യം മൂന്ന് മാസത്തിനുള്ളിൽ നീക്കം ചെയ്യും. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാലിന്യം നീക്കുന്നത്. പ്ലാസ്റ്റിക്,
ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് നാദാപുരം റോഡ് പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ അന്തരിച്ചു
ഒഞ്ചിയം: നാദാപുരം റോഡിലെ പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ അന്തരിച്ചു. അറുപത് വയസായിരുന്നു. അർബുദബാധിതനായിരുന്നു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം, ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ആറു മാസം മുൻപാണ് ചികിത്സക്കായി നാട്ടിലെത്തിയത്. ഭാര്യ: മഞ്ജുഷ. Description: Nadapuram Road Polachal Kuni Santosh Kumar passed away
വയനാട് പൊഴുതനയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന പഴങ്കാവ് സ്വദേശി മരിച്ചു
വടകര: വയനാട് പൊഴുതനയിലെ ആറാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പഴങ്കാവ് സ്വദേശി മരിച്ചു. കണ്ണൂക്കര അര്‍ഹം ഹൗസില്‍ താമസിക്കും പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന ആറാംമൈലിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ബസ് ഇടിക്കുകയായിരുന്നു. കുടുംബവുമായുള്ള യാത്രയ്ക്കിടെയാണ് അപകടം
എലിവിഷം ചേർത്ത ബീഫ് കഴിച്ചു; വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ, സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു
വടകര: എലിവിഷം ചേർത്ത ബീഫ് കഴിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. വൈക്കിലിശ്ശേരി സ്വദേശി നിധീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.. ജനുവരി 6 നു ആയിരുന്നു സംഭവം. നിധിഷീഷിന്റെ അടുത്ത് സുഹൃത്ത് കഴിക്കാനായി ബീഫ് നൽകിയിരുന്നു. ഇത് കഴിച്ചു വീട്ടിൽ എത്തിയപ്പോൾ അസഹ്യമായ വയറുവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. തുടർന്ന് വടകരയിലെ
സംഗീത പ്രേമികളെ ഇതിലേ; വടകരയില്‍ 11ന് കര്‍ണാടക സംഗീതോത്സവം
വടകര: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന കർണാടക സംഗീതോത്സവം പരിപാടിയുടെ ഭാഗമായി വടകരയില്‍ 11ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശന്റെ സംഗീതക്കച്ചേരി അരങ്ങേറും. വൈകീട്ട് വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തില്‍ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. കർണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകീയമാക്കുന്നതിനും വേണ്ടിയാണ് അക്കാദമി സംഗീതോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ ആറുകേന്ദ്രങ്ങളിലാണ് കച്ചേരി
എല്ലാവരുടെയും പ്രിയപ്പെട്ടവന്‍; യൂത്ത് ലീഗ് നേതാവ് തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്തിന് വിട നല്‍കി നാട്
ആയഞ്ചേരി: ഇന്നലെ രാത്രി വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സാബിത്ത് ഇനി കൂടെയില്ലെന്ന സത്യം ഇപ്പോഴും വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പേരാണ് തണ്ണീര്‍പന്തലിലെ കണ്ണങ്കോട്ട് വീട്ടിലേക്ക് എത്തിയത്. പതിവ് പോലെ ഇന്നലെ ഉറങ്ങാന്‍ കിടന്നതായിരുന്നു മുഹമ്മദ് സാബിത്ത്. രാത്രി 9.30ഓടെ പ്രദേശത്തെ എം.എസ്.എഫ് ഓഫീസില്‍ ചെലവഴിച്ച് ശേഷമാണ് വീട്ടിലെത്തിയത്.
പേരാമ്പ്ര കല്‍പ്പത്തൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു
പേരാമ്പ്ര: കല്‍പ്പത്തൂര്‍ കാട്ടുമഠം ഭാഗത്ത് വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊളക്കണ്ടിയില്‍ നാരായണന്‍ നായരാണ് ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്. ഏതാണ്ട് അന്‍പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി കിണറില്‍ നിന്നും ആളെ കരയ്‌ക്കെടുത്ത് ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ്