Category: പ്രാദേശിക വാര്‍ത്തകള്‍

Total 12963 Posts

എം.ഡി.എം.എ കടത്താൻ ശ്രമം; ആനക്കാംപൊയിൽ റിസോർട്ടിൽ നിന്ന് യുവതിയും സുഹൃത്തും പിടിയിൽ

കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോർട്ടിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. കെ.എൽ. 57 സെഡ് 7913 നമ്ബർ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം

മകളുടെ വിവാഹത്തിന് വേറിട്ട മാതൃകയുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കുടുബവും; വിവാഹ മണ്ഡപത്തിൽ വച്ച് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി

നരിപ്പറ്റ: മകളുടെ വിവാഹത്തിന് വേറിട്ട മാതൃകയുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കുടുബവും. പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ മകൾ ഡോക്ടർ അനുശ്രീയും വയനാട് കല്പറ്റ ശ്രീതിലകം വീട്ടിൽ അഭിഷേകും തമ്മിലുള്ള വിവാഹമായിരുന്നു. വിവാഹ വേദിയായ വധൂഗൃഹത്തിലൊരുക്കിയ മണ്ഡപത്തിൽവെച്ച്

സഫ്ദർ ഹാഷ്മി നാട്യസംഘം വടകരയിൽ ‘വ’ഫെസ്റ്റ് സംഘടിപ്പിക്കുന്നു; വായനയുടെയും വാക്കിൻ്റെയും വരയുടെയും വടകരയുടെയും ‘വ’ഫെസ്റ്റ്

വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ ഭാഗമയി കവിത കേമ്പ്, കഥ കേമ്പ്. തിരക്കഥ കേമ്പ്, ചിത്ര-ശില്പ കേമ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ‘വ’ ഫെസ്റ്റ് സെപ്തംബർ 17 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. സാംസ്കാരിക രം​ഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. Description: Book festival is coming

മണിയൂർ വെളിച്ചണ്ണ പ്ലാന്റിലെ അഴിമതി ആരോപണം; പ്ലാന്റിലേക്ക് ശനിയാഴ്ച ഓഹരി ഉടമകളുടെ മാർച്ച്

വടകര: മണിയൂർ വെളിച്ചണ്ണ പ്ലാന്റിലേക്ക് ശനിയാഴ്ച ഓഹരി ഉടമകൾ മാർച്ച് നടത്തും. വടകര നാളികേര കമ്പനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. കമ്പനിയെ തകർച്ചയിൽ നിന്ന് സംരക്ഷിക്കുക, ഭരണ സമിതിയിലെ അഴിമതി അവസാനിപ്പിക്കുക, കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉപയോ​ഗിച്ചാണ് പ്രതിഷേധം. ശനിയാഴ്ച രാവിലെ കുറുന്തോടിയിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന്

വടകര താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു

വടകര: താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു. ഉപ്പ: ഖാദർ ഉമ്മ: ഖദീജ ഭാര്യ: ജസീല മക്കൾ: ഫാത്തിമ സെയ്ബ, മുഹമ്മദ് റസൽ, സഹറ മറിയം

നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നാളെ കലക്ട്രേറ്റ് മാർച്ച്

വടകര: നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഡബിൾനെറ്റ് വല ഉപയോ​ഗിച്ച് ഒരു വിഭാ​ഗം മത്സ്യ ബന്ധനത്തിനം നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ എന്ന മുദ്രാവാക്യം ഉപയോ​ഗിച്ച് നാളെ രാവിലെ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. കോഴിക്കോട് ജില്ല

ഓർമ്മയാകുന്നത് ഇരിങ്ങലിന്റെ വോളീബോള്‍ കാരണവർ; ‍അറുവയല്‍ കണാരേട്ടന് നാടിന്റെ വിട

പയ്യോളി: വോളീബോള്‍ രംഗത്ത് ഇരിങ്ങല്‍ എന്ന ഗ്രാമത്തെ എഴുതിചേര്‍ത്ത പ്രമുഖരില്‍ ഒരാളായിരുന്നു അന്തരിച്ച അറുവയല്‍ കണാരേട്ടന്‍ എന്ന കണാരന്‍. മുന്‍കാല വോളീബോള്‍ താരവും ജവഹര്‍ സ്‌പോര്‍ട് ക്ലബിന്റെ മുന്‍കാല സെക്രട്ടറിയുമായ അദ്ദേഹം നാട്ടിലും പുറത്തുമായി വാര്‍ത്തെടുത്തത് നിരവധി വോളീബോള്‍ താരങ്ങളെയായിരുന്നു. കോര്‍ട്ടില്‍ കളിക്കുന്ന താരങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അവരുടെ കായികപരമായ കഴിവുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ഏറെ

മുന്‍കാല വോളീബോൾ താരം ഇരിങ്ങല്‍ അറുവയല്‍ കണാരന്‍ അന്തരിച്ചു

ഇരിങ്ങല്‍: മുന്‍കാല വോളീബോൾ താരവും ജവഹർ സ്പോർട്സ് ക്ലബിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന അറുവയില്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: പ്രേമി. മക്കള്‍ പ്രകിന്‍ലാല്‍ (കൈലാസ് ട്രേഡേഴ്‌സ്), പ്രബിന്‍ലാല്‍ ഹൈടെക്ക് മാരുതി കൊയിലാണ്ടി), അതുല്‍പ്രകാശ്. മരുമകള്‍: സുബിന പ്രകിൻ. സഹോദരങ്ങൾ: പരേതരായ എ കണ്ണൻ, കേളപ്പൻ, മാതു, കല്യാണി. Description: Former volleyball player Iringal

വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍; പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു, വ്യാപാരമേഖലയ്ക്കും നേട്ടങ്ങള്‍ ഏറെ

വടകര: കാലപ്പഴക്കം കൊണ്ട് ബുദ്ധിമുട്ടുന്ന വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍ വെക്കുന്നു. പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. എടോടിയിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിലവില്‍ ഏതാണ്ട് 10 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നഗരസഭയുടെ ഫണ്ടും അർബൻ ആൻഡ് റൂറൽ ഡിവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (കെ.യു.ആർ.ഡി.എഫ്.സി)യുടെ ലോണും ചേര്‍ത്താണ്

വടകര കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു

വടകര: കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അംബിക (പുതിയാപ്പ്), അജിത (പുതിയാപ്പ്), സവിത, സലിലൻ, സുകേശൻ. മരുമക്കൾ: രാഘുട്ടി പുതിയാപ്പ്, ദിനേശ് ബാബു, സന്ധ്യ കോട്ടപ്പള്ളി, രഹിന പഴങ്കാവ്, പരേതനായ ബാലൻ പുതിയാപ്പ്. സഹോദരങ്ങൾ: രാജു, രവീന്ദ്രൻ, സരസ, പരേതരായ കമല, ലീല, ശാന്ത, നാരായണി. Description:

error: Content is protected !!