Category: പ്രാദേശിക വാര്‍ത്തകള്‍

Total 15013 Posts

ഒരു തുള്ളി പെട്രോളും ഡീസലും കോഴിക്കോട് ജില്ലയിൽ കിട്ടില്ല; വൈകുന്നേരം നാലുമുതൽ ആറുവരെ ജില്ലയിലെ പമ്പുകൾ അടച്ചിടുന്നു

കോഴിക്കോട്: ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് വൈകുന്നേരം നാലുമുതൽ ആറുമണിവരെയാണ് പമ്പുകൾ അടച്ചിടുന്നത്. പെട്രോളിയം അസോസിയേഷൻ ഡീലർ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മിന്നൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡീലർമാർക്ക് ഇന്ധനം എത്തിച്ചുനൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക്

സുഹൃത്ത് നൽകിയ എലി​വി​ഷം ചേ​ർ​ത്ത ബീഫ് കഴിച്ച് യുവാവ് ​ഗുരുതരാവസ്ഥയിലായെന്ന സംഭവം; ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നക്ക് അ​യ​ച്ചു

വ​ട​ക​ര: സു​ഹൃ​ത്ത് ബീ​ഫി​ൽ എ​ലി​വി​ഷം ചേ​ർ​ത്ത് ന​ൽ​കി​യെ​ന്ന് യു​വാ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. . വൈ​ക്കി​ലി​ശ്ശേ​രി കു​റി​ഞ്ഞാ​ലി​യോ​ട് സ്വ​ദേ​ശി നി​ധീ​ഷ് (44) ആ​ണ് എ​ലി​വി​ഷം ചേ​ർ​ത്ത ബീ​ഫ് ക​ഴി​ച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. നിധിഷിന്റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​മാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ച​ത്. നിധീഷിന്റെ പരാതിയിൽ വൈ​ക്കി​ലി​ശ്ശേ​രി സ്വ​ദേ​ശി

നിത്യ ഹരിത ​ഗാനങ്ങൾ ബാക്കി; ഭാവ​ഗായകൻ പി ജയചന്ദ്രൻ മണ്ണോട് ചേർന്നു, സംസ്ക്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

തൃശ്ശൂർ: നിത്യ ഹരിത ​ഗാനങ്ങൾ ബാക്കി വച്ച് ഭാവഗായകൻ പി.ജയചന്ദ്രൻ എന്നെന്നേക്കുമായി വിട പറഞ്ഞു. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ പി ജയചന്ദ്രന്റെ മൃതദേഹം സംസ്ക്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അത്രയും നീട്ടിക്കൊണ്ടു പോകാനാകാത്ത സാഹചര്യമായതിനാൽ നേരത്തേ സംസ്കാരം നടത്തുകയായിരുന്നു. നൂറ് കണക്കിന് പേർ തറവാട്ട് വീട്ടിലും

കാലിന്റെ പഴുപ്പിന് ഫോണിലൂടെ ചകിത്സ നൽകി; കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ അത്തോളി സ്വദേശി മരിച്ചതിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോ​ഗിക്ക് ഡോക്ടർ ചികിത്സ നൽകിയത് ഫോണിലൂടെയെന്ന് പരാതി. അത്തോളി സ്വദേശിയായ രോ​ഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഡിഎംഒ നിർദേശിച്ചു. മേലേ എളേച്ചികണ്ടി പി.എം.രാജനാണ് (80) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇടതു കാലിന്റെ വിരലുകൾക്കിടയിലെ പഴുപ്പു കൂടിയതോടെ ഗവ ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സ തേടിയത്.

എം.കെ പണിക്കോട്ടി ഫോക്‌ലോർ അവാർഡിന് അപേക്ഷ ക്ഷണിച്ചു

വടകര : എം.കെ. പണിക്കോട്ടിയുടെ സ്മരണാർഥം ‘തുടി ഫോക്‌ലോർ അക്കാദമി’ നൽകി വരുന്ന ‘എം.കെ. പണിക്കോട്ടി’ ഫോക്‌ലോർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വടക്കൻ പാട്ടിനെ ആസ്പദമാക്കി ഈ വർഷം രചിച്ച കൃതിക്കാണ് അവാർഡ്. അവാർഡ് പരിഗണനയ്ക്കായി പുസ്തകത്തിന്റെ മൂന്ന് കോപ്പി, ഗ്രന്ഥകർത്താവിന്റെ ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി 25-നകം ‘തുടി’ കൺവീനർക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്:

പെൻസിൽ ഡ്രോയിങ്ങ് മുതൽ ജലച്ചായം വരെ; സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം

വടകര: സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സിഐടിയു വടകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചനാ മത്സരം ചിത്രാഞ്ജലി 2025 ജനുവരി 12-ന് നടക്കും. രാവിലെ 9.30 ന് വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകാരൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്യും. മൂന്ന് കാറ്റഗറിയിലായാണ് മത്സരം നടക്കുക. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള

മുക്കാളിയിൽ ട്രെയിൻ തട്ടി കൂത്താളി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

വടകര: മുക്കാളി റെയിൽവേ ​ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ.

വിവിധ മേഖലകളിലെ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു; തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോ​ഗം

തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ 2025-26 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എം.ലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീലത.എം അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി അംഗം മനോജ്‌ കൊയപ്ര പദ്ധതി രൂപീകരണം സംബന്ധിച്ച് വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ദുല്‍ക്കിഫിൽ.വി.പി, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം

കാപ്പാട് കണ്ണങ്കടവ് മകനെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി പോയ ഇരുപത്തിയൊമ്പതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ചേമഞ്ചേരി: നഴ്‌സറിയില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു. കാപ്പാട് കാട്ടിലപീടിക എം.എസ്.എസ് സ്‌കൂളില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു ഫൈജാസ്. അവിടെ തളര്‍ന്നുവീണ ഫൈജാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുതിയങ്ങാടി കെ.പി വെജിറ്റബിള്‍

ഇനി ഉത്സവ നാളുകൾ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഇന്നുമുതൽ

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ജനുവരി 11, 12, 13 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരിക്കും ഉത്സവ ചടങ്ങുകൾ നടക്കുക. 11-ന് ശനിയാഴ്ച രാവിലെ മുതൽ ചതുർശുദ്ധി, ബിംബശുദ്ധികർമങ്ങൾ, ഉപദേവകലശങ്ങളും പൂജയും നടക്കും. മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപവും ശനിയാഴ്ച നടക്കും. 12-ന് ഞായറാഴ്ച കാലത്ത് അഞ്ചുമുതൽ ദ്രവ്യകലശപൂജ,

error: Content is protected !!