Category: പ്രാദേശിക വാര്‍ത്തകള്‍
ചക്കിട്ടപ്പാറയിലെ കർഷിക-ടൂറിസം മേഖല പുതിയ ഉയരങ്ങളിലേക്ക്; നിക്ഷേപ സാധ്യതകൾ തേടി വിദഗ്ധ സംഘം
ചക്കിട്ടപ്പാറ: യുഎഇ റൂളിംഗ് ഫാമിലി അംഗവും അന്താരാഷ്ട്ര വ്യവസായിയുമായ ഹിസ് എക്‌സലന്‍സി – അൽ മുഹമ്മദ് അബ്ദുല്ല മസൂക്കി, കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും വ്യവസായിയുമായ ഡോക്ടർ വർഗീസ് മൂലൻ, പിറവം അഗ്രോ കമ്പനി ഡയറക്ടർ ബൈജു എന്നിവർ ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തി. കാർഷിക രംഗത്തും ടൂറിസം രംഗത്തും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ഉത്തരവാദിത്വ കർഷികടൂറിസം
അഭിനയക്കളരിയും മോട്ടിവേഷൻ ക്ലാസും; വാണിമേൽ പഞ്ചായത്തിൽ എൽ.പി സ്കൂൾ കുട്ടികൾക്കുള്ള സഹവാസ ക്യാമ്പിന് തുടക്കമായി
വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത് എൽ.പി സ്കൂൾ വിഭാഗം കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജാൻസി കൊടിമരം അധ്യക്ഷത വഹിച്ചു. എം.കെ മജീദ്, അനിത എം.സി, ഹരീഷ് കുമാർ, നസ്രത് ടീച്ചർ, പ്രിൻസി പി, സജി പി, വിജയാനന്ത് എ. കെ എന്നിവർ സംസാരിച്ചു.
മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ല; ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിആർഎം
വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്താനുള്ള നിർദ്ദേശങ്ങൾ പരിഗണനയിൽ ഇല്ലെന്ന് റെയിൽവേ അധികൃതർ. പാലക്കാട് ഡിവിഷൻ ഓഫീസിൽ ഷാഫി പറമ്പിൽ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിആർഎം അരുൺ കുമാർ ചതുർവേദി ഇക്കാര്യം വ്യക്തമാക്കിയത്. ജനവികാരം മനസിലാക്കി നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിആർഎം പറഞ്ഞു. രാവിലെ കോയമ്പത്തൂരിലേക്കും തിരിച്ചുള്ള ട്രെയിനിനും മുക്കാളിയിൽ
വടകര ജെടി റോഡിൽ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിർമാണം ; പ്രതിഷേധ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്
വടകര: ജെടി റോഡിൽ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിർമാണത്തിന് മേൽ പ്രതിഷേധ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്. ഡ്രെയിനേജ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രദേശത്തുതന്നെ രണ്ട് ഹോസ്പിറ്റലുകളും തണൽ ഡയാലിസിസ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന രോഗികൾ ഈ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് ജീവനു
പുറമേരി ഗ്രാമപഞ്ചായത്ത് തല അങ്കണവാടി കലോത്സവം; ശലഭങ്ങളായി പാറിപ്പറന്ന് കുരുന്നുകൾ
പുറമേരി: ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം ശലഭോൽത്സവം ശ്രദ്ധേയമായി. അരൂർ യൂ പി സ്കൂളിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മിമിക്രി കലാകാരൻ സുനിൽ കോട്ടെമ്പ്രം, അനു പാട്യംസ് എന്നിവർ വിശിഷ്ടാതിഥികൾ ആയി. ക്ഷേമ
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ അപാകതയെന്ന് പരാതി, പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്
വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ അപാകതയെന്ന് പരാതി. പട്ടികയിൽ അനർഹരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസിൽ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസിൽദാർ ടിപി അനിതയുടെ നേതൃത്വത്തിലാണ് പരിശോധന. ദുരിത ബാധിതരുടെ നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോൾ
ഒരു തുള്ളി പെട്രോളും ഡീസലും കോഴിക്കോട് ജില്ലയിൽ കിട്ടില്ല; വൈകുന്നേരം നാലുമുതൽ ആറുവരെ ജില്ലയിലെ പമ്പുകൾ അടച്ചിടുന്നു
കോഴിക്കോട്: ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് വൈകുന്നേരം നാലുമുതൽ ആറുമണിവരെയാണ് പമ്പുകൾ അടച്ചിടുന്നത്. പെട്രോളിയം അസോസിയേഷൻ ഡീലർ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മിന്നൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡീലർമാർക്ക് ഇന്ധനം എത്തിച്ചുനൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക്
സുഹൃത്ത് നൽകിയ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായെന്ന സംഭവം; ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു
വടകര: സുഹൃത്ത് ബീഫിൽ എലിവിഷം ചേർത്ത് നൽകിയെന്ന് യുവാവ് പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു. . വൈക്കിലിശ്ശേരി കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ആണ് എലിവിഷം ചേർത്ത ബീഫ് കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. നിധിഷിന്റെ ആന്തരികാവയവങ്ങളിലുള്ള ഭക്ഷണാവശിഷ്ടമാണ് പരിശോധനക്കായി അയച്ചത്. നിധീഷിന്റെ പരാതിയിൽ വൈക്കിലിശ്ശേരി സ്വദേശി
നിത്യ ഹരിത ഗാനങ്ങൾ ബാക്കി; ഭാവഗായകൻ പി ജയചന്ദ്രൻ മണ്ണോട് ചേർന്നു, സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ
തൃശ്ശൂർ: നിത്യ ഹരിത ഗാനങ്ങൾ ബാക്കി വച്ച് ഭാവഗായകൻ പി.ജയചന്ദ്രൻ എന്നെന്നേക്കുമായി വിട പറഞ്ഞു. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ പി ജയചന്ദ്രന്റെ മൃതദേഹം സംസ്ക്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അത്രയും നീട്ടിക്കൊണ്ടു പോകാനാകാത്ത സാഹചര്യമായതിനാൽ നേരത്തേ സംസ്കാരം നടത്തുകയായിരുന്നു. നൂറ് കണക്കിന് പേർ തറവാട്ട് വീട്ടിലും
കാലിന്റെ പഴുപ്പിന് ഫോണിലൂടെ ചകിത്സ നൽകി; കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ അത്തോളി സ്വദേശി മരിച്ചതിൽ അന്വേഷണം
കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിക്ക് ഡോക്ടർ ചികിത്സ നൽകിയത് ഫോണിലൂടെയെന്ന് പരാതി. അത്തോളി സ്വദേശിയായ രോഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഡിഎംഒ നിർദേശിച്ചു. മേലേ എളേച്ചികണ്ടി പി.എം.രാജനാണ് (80) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇടതു കാലിന്റെ വിരലുകൾക്കിടയിലെ പഴുപ്പു കൂടിയതോടെ ഗവ ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സ തേടിയത്.