Category: പ്രാദേശിക വാര്‍ത്തകള്‍
പെരിങ്ങത്തൂർ സ്വദേശി സലാം ദുബൈയിൽ അന്തരിച്ചു
അഴിയൂർ: പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ സലാം ദുബൈയിൽ അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു. പരേതരായ കുഞ്ഞബ്ദുളയുടെയും കുഞ്ഞലീമയുടെയും മകനാണ്. ഭാര്യ: ശർമിന. (അഴിയൂർ ബാഫക്കി റോഡിലെ കുവൈത്ത് മൻസിൽ). മക്കൾ: സൻഹ ഫാത്തിമ, ഫിസ ഫാത്തിമ. സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ , ആയിഷ . കബറടക്കം ദുബൈയിൽ നടന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും മികച്ചനടന്മാർക്കുള്ള പ്രത്യേക ജൂറി അവാർഡും; മേമുണ്ടയുടെ ‘ശ്വാസം’ വടകരയിലെ കാണികൾക്ക് മുന്നിലേക്ക്
വടകര: സംസ്ഥാന സ്കൂൾകലോത്സവം ഹൈസ്കൂൾവിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട എച്ച്.എസ്.എസിലെ നാടകം ‘ശ്വാസം’ വടകരയിലെ കാണികൾക്ക് മുന്നിൽ അരങ്ങേറുന്നു. വടകര സാംസ്ക്കാരിക ചത്വരത്തിൽ ജനുവരി 15 ന് രാത്രി 8 മണിക്കാണ് നാടകം അരങ്ങേറുക. അപ്പീൽവഴിയാണ് മേമുണ്ട യുടെ നാടകം സംസ്ഥാനകലോത്സവത്തിനെത്തിയത്. മികച്ചപ്രകടനത്തോടെ എ ഗ്രേഡും മികച്ചനടന്മാർക്കുള്ള പ്രത്യേക ജൂറി അവാർഡും മേമുണ്ടയ്ക്ക്
‘കേരളീയ വിദ്യാദ്യാസം ചരിത്രവും വർത്തമാനവും’; ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കം
മേപ്പയ്യൂർ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 28-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് എം.ടി. വാസുദേവൻ നായർ നഗറിൽ കേരളീയ വിദ്യാദ്യാസം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എ.കെ. എസ് .ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം
ഫുട്‌ബോള്‍ ആരവത്തിനൊരുങ്ങി കൊയിലാണ്ടി; 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേള ഇന്ന് മുതല്‍; ആദ്യദിനത്തില്‍ കളിക്കളത്തില്‍ കരുത്തുകാട്ടാന്‍ നാല് വിദേശതാരങ്ങള്‍
കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് ഇന്ന് പന്തുരുളരും. നേതാജി എഫ്‌സി കൊയിലാണ്ടി, ബ്ലാക്ക്‌സണ്‍ തിരുവോട് എന്നിവര്‍ തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് ആറിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ഇത്തവണ നാല് വിദേശതാരങ്ങളാണ് കളത്തിലിറങ്ങുന്നത്. സുഡാനികളായ വാല്‍ഡീസ്, വിക്ടര്‍, കൗഫ് വിംഗ് എന്നിവരാണ് നേതാജി എഫ്‌സിക്കായി കളിക്കളത്തിലിറങ്ങുന്ന വിദേശതാരങ്ങള്‍. കോഴിക്കോട് സ്വദേശികളായ
ആദ്യഘട്ട 15 ആശുപത്രികളുടെ ലിസ്റ്റിൽ വടകരയും; ആയുർവേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെ.കെ.രമ എം.എൽ.എ
വടകര: വടകര ഗവ. ആയുർവേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെ.കെ.രമ എം.എൽ.എ. ഇതിനായി സംസ്ഥാനത്തുനിന്നും നാഷനൽ ആയുർമിഷനിലേക്ക് സമർപ്പിച്ച 15 ആശുപത്രികളുടെ ലിസ്റ്റിൽ വടകര ആയുർവേദ ആശുപത്രിയും ഉൾപ്പെട്ടതായി എം.എൽ.എ അറിയിച്ചു. വടകര താലൂക്കിലെ എല്ലാ ഭാഗത്തുമുള്ള രോഗികൾ ആശ്രയിക്കുന്ന പ്രധാന ആയുർവേദ ആശുപത്രിയാണ് ഇത്. ആശുപത്രിയെ താലൂക്ക് ആശുപത്രി ആയി
ആകാശച്ചിറകിലേറി പറന്നുയര്‍ന്ന് കുട്ടിക്കൂട്ടം; ആദ്യ വിമാനയാത്രയുടെ ഓര്‍മകളില്‍ ബോധി ബഡ്സ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ
വില്ല്യാപ്പള്ളി: വിമാനയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായതിന്റെ സന്തോഷത്തിലാണ് ബോധി ബഡ്സ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. 24 വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളുമാണ് വിമാനത്തിൽ പറന്നുയർന്നത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്താണ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ ആഗ്രഹ സഫലീകരണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കായിരുന്നു ഇവരുടെ യാത്ര. ട്രെയിൻമാർഗമായിരുന്നു മടക്കയാത്ര. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി,
‘തിരുവള്ളൂർ -ആയഞ്ചേരി റോഡ് വീതി കൂട്ടി ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരിക്കും’; ഗുണഭോക്താക്കളുടെ യോഗം ചേർന്നു
ആയഞ്ചേരി: തിരുവള്ളൂർ – ആയഞ്ചേരി പി ഡബ്ലു ഡി റോഡ് പരിഷ്കരണ പ്രവൃത്തിക്കായി 2024-25 ബഡ്ജറ്റ് വിഹിതമായി ലഭിച്ച മൂന്ന് കോടി രൂപയുടെ പ്രവൃത്തി നടത്തുന്നതിൻ്റെ മുന്നോടിയായി ഗൂണഭോക്താക്കളുടേയും നാട്ടുകാരുടേയും യോഗം ചേർന്നു. പൈങ്ങോട്ടായി അൽ മദ്റസത്തുൽ ഇസ്ലാമിയ മദ്റസയിൽ ചേർന്ന യോഗം കുറ്റ്യാടി എം എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം
‘കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക’: കുട്ടോത്ത് മേഖലാ നിർമ്മാണ തൊഴിലാളി യൂണിയൻ
കുട്ടോത്ത്: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കുട്ടോത്ത് മേഖലാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം എം രാജേന്ദ്രൻ ഏരിയ പ്രസിഡൻറ് ഗോപാലൻ എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ പിവി രജീഷ് മനോഹരൻ എന്നിവർ പങ്കെടുത്തു. സമ്മേളനം 24 അംഗ മേഖല കമ്മിറ്റിയെയും പ്രസിഡണ്ടായി
ചക്കിട്ടപ്പാറയിലെ കർഷിക-ടൂറിസം മേഖല പുതിയ ഉയരങ്ങളിലേക്ക്; നിക്ഷേപ സാധ്യതകൾ തേടി വിദഗ്ധ സംഘം
ചക്കിട്ടപ്പാറ: യുഎഇ റൂളിംഗ് ഫാമിലി അംഗവും അന്താരാഷ്ട്ര വ്യവസായിയുമായ ഹിസ് എക്‌സലന്‍സി – അൽ മുഹമ്മദ് അബ്ദുല്ല മസൂക്കി, കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും വ്യവസായിയുമായ ഡോക്ടർ വർഗീസ് മൂലൻ, പിറവം അഗ്രോ കമ്പനി ഡയറക്ടർ ബൈജു എന്നിവർ ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തി. കാർഷിക രംഗത്തും ടൂറിസം രംഗത്തും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ഉത്തരവാദിത്വ കർഷികടൂറിസം
അഭിനയക്കളരിയും മോട്ടിവേഷൻ ക്ലാസും; വാണിമേൽ പഞ്ചായത്തിൽ എൽ.പി സ്കൂൾ കുട്ടികൾക്കുള്ള സഹവാസ ക്യാമ്പിന് തുടക്കമായി
വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത് എൽ.പി സ്കൂൾ വിഭാഗം കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജാൻസി കൊടിമരം അധ്യക്ഷത വഹിച്ചു. എം.കെ മജീദ്, അനിത എം.സി, ഹരീഷ് കുമാർ, നസ്രത് ടീച്ചർ, പ്രിൻസി പി, സജി പി, വിജയാനന്ത് എ. കെ എന്നിവർ സംസാരിച്ചു.