Category: പ്രാദേശിക വാര്‍ത്തകള്‍
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ പുസ്തകമേളയ്ക്ക് തുടക്കം
വടകര: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയിൽ നാളെ പുസ്തകമേളയ്ക്ക് തുടക്കമാകും. ജില്ലാ സമ്മേളനം സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പക്കുന്നത്. ലിങ്ക് റോഡിന് സമീപം രാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെ മേള നടക്കുക. പുസ്തക മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് പ്രശസ്ത നോവലിസ്റ്റ് എം
കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടിത്തം; കട പൂർണ്ണമായും കത്തി നശിച്ചു
കോഴിക്കോട്: ആക്രിക്കടയിൽ വൻ തീപിടിത്തം. പെരുമണ്ണയിൽ മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
വടകര ബാങ്ക് റോഡിൽ കണ്ടീത്താഴ ഓമന അമ്മ അന്തരിച്ചു
വടകര: ബാങ്ക് റോഡിൽ കണ്ടീത്താഴ ഓമന അമ്മ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞുണ്ണി കുറുപ്പ് മക്കൾ: രാമചന്ദ്രൻ, ഗംഗാധരൻ, ഗിരിധരൻ, ഗിരിജ മരുമക്കൾ : ജയ, പ്രമീള, ദീപ, മണി
കൈനാട്ടി മീത്തലെ കുഞ്ഞേരിന്റവിട വിജയൻ അന്തരിച്ചു
കൈനാട്ടി: മീത്തലെ കുഞ്ഞേരിന്റവിട വിജയൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സതി മക്കൾ: വിപിന, വിപിൻ മരുമക്കൾ: നിധിൻ, സൂര്യ
സി.പി.എം ജില്ലാ സമ്മേളനം; അഖിലകേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ച് സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റി
വടകര: സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. വി.എം രാജൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യൂ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി സുരേഷ്, സി.സി. രതീഷ്, ഏരിയാ സിക്രട്ടറി വി.കെ. വിനു, എ.ബിന്ദു, വേണു കക്കട്ടിൽ എന്നിവർ
ജാനകിക്കാട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
പെരുവണ്ണാംമുഴി: ജാനകിക്കാട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് സ്വദേശി നിവേദ് ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പറമ്പൽ കുരിശുപള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. 5 പേരടങ്ങുന്ന സംഘമാണ് ഇവിടേക്ക് എത്തിയത്. പുഴയിൽ കുളിക്കുന്നതിനിടെ നിവേദ് മുങ്ങിത്താഴുകയായിരുന്നു. നിവേദിനെ കരയ്ക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലിയേറ്റീവ് കെയർ ദിനം; വളണ്ടിയർ പരിശീലന പരിപാടിയുമായി ഒഞ്ചിയം പഞ്ചായത്ത്
ഒഞ്ചിയം: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം. ആരെയും മാറ്റിനിർത്താതെ സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഈ ദിനത്തിൽ ഒഞ്ചിയം പഞ്ചായത്ത് വളണ്ടിയർ പരിശീലനം സംഘടിപ്പിക്കുന്നു. 15 ന് മടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെയാണ് പരിശീലന പരിപാടി. പരിശീലനം
നൊച്ചാട് ചേനോളിയിൽ ചെങ്കൽഗുഹ കണ്ടെത്തിയ സംഭവം; ഗുഹ മഹാശിലായുഗത്തിലേത്, ഉള്ളിൽ മൂന്ന് അറകൾ, ഒന്ന് ശവക്കല്ലറ
പേരാമ്പ്ര: നൊച്ചാട് ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ചു. ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട്ടുവളപ്പിലാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്കൽ ഗുഹ കണ്ടെത്തിയത്. ശുചിമുറി നിർമ്മിക്കുന്നതിനായി ഒന്നര മീറ്ററോളം ആഴത്തിൽ കുഴിയെുത്തപ്പോഴാണ് ഗുഹ കണ്ടത്. ഇതിന് 2500 ഓളം വർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പഴശ്ശിരാജ മ്യൂസിയം ഇൻചാർജ് കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്ന്
സാംസ്കാരിക സമിതികൾ പുതിയ കാലത്ത് സമൂഹത്തിൽ അനിവാര്യം; കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയെട്ടാം വാർഷികാഘോഷത്തിന് തുടക്കമായി
പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയെട്ടാം വാർഷിക പരിപാടിയുടെ ഭാഗമായി സാംസ്കാരിക സദസ്സ് നടന്നു. പ്രശസ്‌ത സാഹിത്യകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു. ഇത്തരം സാംസ്കാരിക സമിതികൾ പുതിയ കാലത്ത് സമൂഹത്തിൽ അനിവാര്യമാണെന്നും സുധീര ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. ജോബി സുജിൽ അധ്യക്ഷനായി. ചലച്ചിത്ര നാടക നടൻ എരവട്ടൂർ മുഹമ്മദ് മുഖ്യാഥിതിയായി. ചടങ്ങിൽ പ്രദേശത്തെ അങ്കണവാടി പ്രവർത്തകരായ
താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു; 4 പേർക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് അയ്യപ്പ സ്വാമിമാർക്ക് പരിക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍