Category: പ്രാദേശിക വാര്‍ത്തകള്‍

Total 15005 Posts

‘സ്ത്രീകളെ പൊതുരം​ഗത്തേക്ക് കൊണ്ടുവരുന്നതിന് മുന്നിൽ നിന്നു, വിവാഹം പോലും ഒരു സമരമുറയായിരുന്നു’; ശാരദ ടീച്ചർക്ക് വിട നൽകി നാട്

വടകര: സ്ത്രീകൾ വീടിനുള്ളിൽ മാത്രം ഒതുങ്ങികഴിഞ്ഞിരുന്ന കാലത്ത് പൊതുരംഗത്തേക്ക് കടന്നുവന്ന ആളായിരുന്നു അന്തരിച്ച ശാരദ ടീച്ചറെന്ന് പുതിയാപ്പ് വാർഡ് കൗൺസിലർ ലീപ. നാട്ടിലെ സ്ത്രീകളെ പൊതുരം​ഗത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പലവിധ പ്രവർത്തനങ്ങളുമായി ടീച്ചർ മുന്നിൽ നിന്നിരുന്നുവെന്നും പ്രായാധിക്യത്തെ തുർന്ന് അഞ്ച് വർഷത്തിലേറെയായി പ്രവർത്തന രം​ഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നെന്നും കൗൺസിലർ വടകര ഡോട് ന്യൂസിനോട് പറ‍ഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസങ്ങളൊഴിവാക്കി അംഗീകാരം നല്‍കണം; മേപ്പയ്യൂരില്‍ നടന്ന എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം

മേപ്പയ്യൂര്‍: പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി അംഗീകാരം നല്‍കണമെന്ന് എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സ്‌കൂള്‍ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നൊച്ചാട് ചേനോളിയിൽ ചെങ്കൽ ​ഗുഹ കണ്ടെത്തിയ സംഭവം; മൂന്നാമത്തെ അറയും തുറന്ന് പരിശോധിച്ചു, ഡോക്യുമെന്റേഷൻ വ്യാഴാഴ്ച വരെ തുടരും

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ കണ്ടെത്തിയ ചെങ്കൽഗുഹയ്ക്കുള്ളിലെ മൂന്നാമത്തെ അറയും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ തുറന്നു പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മൺപാത്രങ്ങൾ, ഇരുമ്പായുധങ്ങൾ, അസ്ഥികൾ എന്നിവയാണ് ഇവയിൽ നിന്നെല്ലാം ലഭിച്ചത്. ഒരു കൽബെഞ്ചും കൊത്തിയുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച വരെ ഡോക്യുമെന്റേഷൻ തുടരും. പിന്നീട് പുരാവസ്തുക്കൾ ഈസ്റ്റ്ഹില്ലിലെ

വടകര നഗരസഭ മുൻ കൗൺസിലർ മേപ്പയിൽ കുളങ്ങരത്ത് ശാരദ ടീച്ചർ അന്തരിച്ചു

വടകര: മേപ്പയിൽ കുളങ്ങരത്ത് ജയാ നിവാസിൽ ശാരദ ടീച്ചർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ചീനംവീട് നോർത്ത് ജെ ബി സ്കൂൾ മുൻ പ്രധാന അധൃാപികയും മാനേജറുമായിരുന്നു. വടകര നഗരസഭയിൽ 12 വർഷത്തോളം കൗൺസിലറായി പ്രവർത്തിച്ചിരുന്നു. പരേതരായ അപ്പുമാസ്റ്ററുടെയും അമ്മാളുഅമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഒ ജി കുറുപ്പ് മക്കൾ: അനിത, അജയകുമാർ, അനില മരുമക്കൾ: അഡ്വക്കേറ്റ്

ഉരുൾപ്പൊട്ടൽ ദുരന്തത്തെ ശബ്ദ വ്യത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ചു, സംസ്ഥാന കലോത്സവ മിമിക്രി മത്സരത്തിൽ എഗ്രേഡ്; വിദ്യാർത്ഥിക്ക് അനുമോദനവുമായി ഊരത്ത് മേഖല കോൺ​ഗ്രസ് കമ്മിറ്റി

കുറ്റ്യാടി: ‌‌ഉരുൾപ്പൊട്ടൽ ദുരന്തത്തെ ശബ്ദവിത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന കലോത്സവ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് അനുമോദനവുമായി കോൺ​ഗ്രസ്. കുറ്റ്യാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഊരത്ത് വലിയ വീട്ടിൽ അൻജിത്തിനെയാണ് ഊരത്ത് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. പി

കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോ​ഗി ജീവനൊടുക്കി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോ​ഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്‌കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അസ്ക്കർ. 12ാം തിയ്യതിയാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒമ്പതാം വാർഡിലായിരുന്നു ഇദ്ദേഹം. പുലർച്ചെ 31ാം വാർഡിലെത്തി ജനൽ ചില്ല്

ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം; അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു

അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിമുതൽ വെെകീട്ട് നാല് മണി വരെയാണ് ഹർത്താൽ. കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ സർവ്വകക്ഷി യോ​ഗം തീരുമാനിച്ചത്. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ ഒമ്പത് മണിക്ക് കുഞ്ഞപ്പള്ളിമുതൽ ബ്ലോക്ക് ഓഫീസ് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടി; യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

തിക്കോടി: തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിന്റെ പ്രവൃത്തിയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇതുവഴി പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂളംവിളിച്ചും കമന്റടിച്ചും ശല്യം ചെയ്തിരുന്നതായിരുന്നു നാട്ടുകാര്‍ പറയുന്നു. ഇന്ന്

അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ സർവ്വകക്ഷി യോ​ഗം തീരുമാനിച്ചത്. രാവിലെ ആറ് മണിമുതൽ വെെകീട്ട് നാല് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ

വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

വടകര: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാസർഗോഡ് ഉപ്പള സ്വദേശിയായ പെരുവോഡി ഹൗസ് മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്. സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ രാജേഷ് കുമാർ സി. ആർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ www.fortifiedtrade.co എന്ന വെബ്ബ്സൈറ്റ് വഴി മികച്ച

error: Content is protected !!