Category: പ്രാദേശിക വാര്‍ത്തകള്‍
കാഴ്ചയുടെ വസന്തമൊരുക്കി കൊയിലാണ്ടിയില്‍ വീണ്ടും ചലച്ചിത്രമേള; മലബാർ മൂവി ഫെസ്റ്റിവൽ 17മുതല്‍
കൊയിലാണ്ടി: നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷന് ജനുവരി 17ന് തുടക്കമാവും. കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ 17, 18,19 തിയ്യതികളിൽ നടക്കുന്ന ഫെസ്റ്റിവല്‍ 17ന് വൈകിട്ട്
ബെെക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ചു; അഴിയൂർ സ്വദേശിയായ യുവാവിന് പരിക്ക്
അഴിയൂർ: അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോറോത്ത് റോഡ് പുത്തൻ പുരയിൽ മീത്തലിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മോന്തോൽ കടവ് സീതി പീടിക റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബെെക്കിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ആകാശിനെ പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ
കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കയർപൊട്ടി കിണറിൽ വീണു; തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് നാദാപുരം ഫയർഫോഴ്സ്
നാദാപുരം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി കിണറിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി. കൊയമ്പ്ര താഴെ കുനി ഗണേശന് ആണ് കിണറിൽ വീണ് പരിക്കേറ്റത്. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. നാദാപുരം ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തൊഴിലാളിയെ സുരക്ഷിതമായി കിണറിൽ
പാലിയേറ്റീവ് ദിനാചരണം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേപ്പയ്യൂരിലെ സംയുക്ത സന്ദേശറാലി
മേപ്പയൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മേപ്പയ്യൂര്‍ പാലിയേറ്റീവ് യൂണിറ്റ് കുടുംബാരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍, മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പാലിേറ്റീവ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതു പ്രവർത്തകർ,
ഉള്ള്യേരിയില്‍ സ്ഥലം ഡിജിറ്റല്‍ സര്‍വേ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസ്; ഒരാള്‍കൂടി അറസ്റ്റില്‍
ഉള്ള്യേരി: ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി ആവശ്യപ്പെട്ട പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉള്ള്യേരി വില്ലേജിലെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് മുണ്ടോത്ത് പ്രവർത്തിച്ചുവരുന്ന റീസർവേ സൂപ്രണ്ട് ഓഫീസിലെ സെക്കന്‍ഡ് ഗ്രേഡ് സർവേയര്‍ നായര്‍കുഴി പുല്ലുംപുതുവയല്‍ എം.ബിജേഷിനെയാണ് (36) കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.ബിജു അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് ഇതേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ്
പുതുപ്പണം തെക്കെകരിപ്പള്ളി മാധവി അന്തരിച്ചു
വടകര: പുതുപ്പണം തെക്കെകരിപ്പള്ളി മാധവി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: മുകുന്ദൻ (റിട്ട. മുനിസിപ്പൽ കണ്ടിജൻസി), വത്സല, വനജ, പരേതനായ കരുണൻ. മരുമക്കൾ: രാധ, പവിത്രൻ. Description: madhavi passed away
ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിൽ ഇന്നും പ്രവൃത്തി നടക്കുന്നത് പോലീസ് കാവലിൽ
അഴിയൂർ: കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്നത് പൊലീസ് കാവലിൽ. കഴിഞ്ഞ ദിവസം ദേശീയപാത വികസന പ്രവൃത്തി തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദന്റെ നേതൃത്വത്തിൽ നൂറോളം പോലിസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ചോമ്പാല പോലിസ് ഇൻസ്പെക്ടർ സിജു ബികെയ്ക്കാണ് സുരക്ഷാ ചുമതല. ഇന്ന് കെ എസ് ഇ ബിയുടെ
കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറക്കുന്നു; അടിയന്തര പ്രവൃത്തികൾ ആരംഭിച്ചു, അയനിക്കാട് ബ്രാഞ്ച് കനാലിൽ കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുന്നു
പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറക്കുന്നു. ഇതിന് മുന്നോടിയായി കനാലിന്റെ തകർന്ന ഭാഗങ്ങളിൽ വശങ്ങൾ കെട്ടിസംരക്ഷിക്കൽ, കോൺക്രീറ്റുചെയ്യൽ എന്നീ അടിയന്തരമായ പ്രവൃത്തികൾ ആരംഭിച്ചു. 2.45 കോടിയുടെ ശുചീകരണപ്രവൃത്തികൾ ടെൻഡർചെയ്ത് കഴിഞ്ഞിട്ടുണ്ട്. വടകര, പെരുവണ്ണാമൂഴി സബ് ഡിവിഷനുകളിലായി 84 പ്രവൃത്തികളാണ് ശുചീകരണത്തിനായി ചെയ്യുന്നത്. അടുത്തയാഴ്ച തന്നെ ഇവ ചെയ്തുതുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയ്ക്കുസമീപം കനാൽ
വടകര പഴയസ്റ്റാൻഡ് പരിസരത്തെ കടകൾ കുത്തിതുറന്ന് പണം കവർന്ന കേസ്; ഇരിങ്ങൽ സ്വദേശി അറസ്റ്റിൽ
വടകര: പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ പത്തിലധികം കടകളിൽ പരക്കെ മോഷണം നടന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കൽ കദീജ മൻസിൽ ഫിറോസ് എന്ന തത്തമ്മ ഫിറോസ് (42)ആണ് അറസ്റ്റിലായത്. മോഷണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. തലശ്ശേരിയിൽ മറ്റൊരു കവർച്ചാ കേസിൽ അറസ്റ്റിലായ
വെള്ളികുളങ്ങരയിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ വടക്കേ പാറയരുവിൽ വി പി മുഹമ്മദ് റാഷിദ് (29) ആണ് മരിച്ചത്. ജനുവരി 9 ന് ആണ് അപകടം നടന്നത്. റാഷിദ് സഞ്ചരിച്ച ബൈക്ക് വെള്ളികുളങ്ങരയിൽ വച്ച് വൈദ്യുതി തൂണിലിടിചാണ് അപകടം. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഉപ്പ: