Category: പ്രാദേശിക വാര്‍ത്തകള്‍
ചെരണ്ടത്തൂര്‍ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു
മണിയൂര്‍: ചെരണ്ടത്തൂരിലെ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഫൗസിയ, ഹസീന. മരുമക്കൾ: ഉമ്മർ (തലശ്ശേരി മുബാറക് സ്കൂൾ), റഫീഖ് (മണിയൂർ എൽപി സ്കൂൾ). Description: Cherandathur Chakkoth Meethal Nafeesa passed away
പൈപ്പ് പൊട്ടല്‍; നാദാപുരം അടക്കം ഏഴ് പഞ്ചായത്തുകളില്‍ 19വരെ കുടിവെള്ളം മുടങ്ങും
നാദാപുരം: കുന്നുമ്മല്‍ ജലവിതരണ പദ്ധതിയുടെ പൈപ്പില്‍ തകരാര്‍ സംഭവിച്ചതിനാല്‍ 19വരെ ഏഴ് പഞ്ചായത്തുകളില്‍ വെള്ളം മുടങ്ങും. വാണിമേല്‍, വളയം, നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, തൂണേരി, നാദാപുരം എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് പുറമേരി കെ.ഡബ്ല്യൂ.എ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Description: Up to 19 drinking water will be cut off in
വളയത്ത് യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍
വളയം: താനിമുക്കില്‍ യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍. നെല്ലിയുള്ള പറമ്പത്ത് സനല്‍ (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മയും അനിയനുമാണ് സനലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് വളയം പോലീസില്‍
സംരംഭങ്ങള്‍ തുടങ്ങാന്‍ പുതുപുത്തന്‍ ആശയങ്ങളുണ്ടോ ? അസാപ് കേരള നിങ്ങളെ കാത്തിരിക്കുന്നു
കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റർ 2.0” പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകൾ ഡിസംബർ മാസത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായ
ചാര്‍ജ് വര്‍ധനവിന് ഇനിയും പരിഹാരമായില്ല; വടകര റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ഇന്ന് മുതല്‍ പുതിയ കരാര്‍ കമ്പനി
വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് മുതല്‍ പുതിയ കമ്പനി പാര്‍ക്കിങ് ഫീസ് പിരിക്കും. മലപ്പുറം ആസ്ഥാ നമായി പ്രവര്‍ത്തിക്കുന്ന എഫ്.ജെ ഇന്നൊവേറ്റീവ് പ്രോാപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തത്. 95.23 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍. കഴിഞ്ഞ തവണ 1.10 കോടി രൂപയായിരുന്നു കരാര്‍. പുതിയ പാര്‍ക്കിങ്ങ് സൗകര്യം വന്നതോടെ ആയിരത്തിലധികം വാഹനങ്ങള്‍ നിലവില്‍ സ്റ്റേഷനില്‍
സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ ഇന്നുമുതൽ ചരിത്ര പ്രദർശനം
വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനവും കലാപരിപാടികളും ഇന്ന് തുടങ്ങും. പ്രദർശന ഉദ്ഘാടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ച് മണിക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും. തുടർന്ന് കോട്ടപ്പറമ്പിൽ പി.ജയചന്ദ്രൻ അനുസ്മരണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ഗായകൻ വി.ടി
മേയുന്നതിനിടെ 35 അടി താഴ്ചയുള്ള കിണറിൽ വീണു, പിന്നാലെ കിണറിൽ ഇറങ്ങി ആടിനെ കയറിൽ കെട്ടി സുരക്ഷിതനാക്കി നാട്ടുകാരൻ; സംഭവം പേരാമ്പ്രയിൽ
പേരാമ്പ്ര: പള്ളിയത്ത് അങ്ങാടിക്ക് സമീപം കിണറിൽ വീണ ആടിന് രക്ഷപ്പെടുത്തി. പള്ളിയത്ത് കൊട്ടോറ അഫ്സത്ത് എന്നിവരുടെ ആടിനെയാണ് രക്ഷിച്ചത്. പേരാമ്പ്ര ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ മേയുന്നതിനിടെ ആൾമറയില്ലാത്ത 35 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരനായ മാണിക്കോത്ത് ബാബു ഉടനെ എട്ടടിയോളം വെള്ളമുള്ള കിണറിൽ
മുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് വീണു; പേരാമ്പ്രയില്‍ മധ്യവയസ്‌ക്കന് ദാരുണാന്ത്യം
പേരാമ്പ്ര: കക്കാട് തെങ്ങ് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു. താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് (59) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കൈതക്കലില്‍ വച്ച് തെങ്ങ് മുറിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. തെങ്ങ് മുറിക്കുന്നതിനിടെ ഒരു ഭാഗം മുറിഞ്ഞ് സുരേഷിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുള്ളവര്‍ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചികിത്സയ്ക്കായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ; സഹായത്തിന് കാത്തുനിൽക്കാതെ ശശിയുടെ മടക്കം
വാണിമേൽ: സുഹൃത്തിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെ ഒറ്റദിവസം കൊണ്ടാണ് വാണിമേലിലെ ഓട്ടോഡ്രൈവർമാർ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ച് ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട് കമ്മിറ്റിയെ ഏൽപ്പിച്ചത്. എന്നാൽ എല്ലാവരെയും നിരാശരാക്കി ഇന്ന് രാവിലെ ചെന്നാട്ട് ശശി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശശി മരണപ്പെടുന്നത്. ALSO READ- വാണിമേലിലെ
‘എം. ടി.യുടെ രചനകൾ വരേണ്യ സൗന്ദര്യത്തിലെ വിമത ഭാവുകത്വം’; അനുസ്മരണ സദസുമായി റിഥം മേപ്പയൂർ
മേപ്പയ്യൂർ: മലയാള സാഹിത്യത്തിലെ വരേണ്യ സൗന്ദര്യത്തിലെ വിമത ഭാവുകത്വമാണ് എം ടി യുടെ രചനകളെന്ന് റിഥം മേപ്പയൂർ സംഘടിപ്പിച്ച എം ടി വാസുദേവൻ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ടി.എം. അഫ്സ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ സ്മൃതിയിൽ യുവ ഗായകൻ വൈകാശ് വരവീണ അനുസ്മരണ ഭാഷണം നടത്തി. വി.പി.സതീശൻ അധ്യക്ഷത വഹിച്ചു. എ.സുബാഷ് കുമാർ, വി.എ. ബാലകൃഷ്ണൻ,