Category: പ്രാദേശിക വാര്‍ത്തകള്‍

Total 14987 Posts

താമരശ്ശേരിയിൽ ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കാർ കുടുങ്ങി; ഡ്രൈവർ മരിച്ചു

കോഴിക്കോട്: ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയ കാറിലെ ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസ്സിനും, ലോറിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ

അഴിയൂർ പാലയിന്റവിട റുഖിയ അന്തരിച്ചു

അഴിയൂർ: അഴിയൂർ വില്ലേജ് ഓഫിസിന് സമീപം പാലയിന്റവിട റുഖിയ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: അബ്ദുൾ റഹ്മാൻ മക്കൾ: സാദിക്, ഹാഷിർ, ഹസീന, പരേതയായ ലൈല മരുമക്കൾ: ഷർമിന, ഫിജുല, അബ്ദുൽ ഖാദർ, മുസ്തഫ Description: Rukiya passed away

ഗാനങ്ങളുമായി വിദ്യാർത്ഥികൾ, ബോട്ടിൽ യാത്ര; ചെക്യാടെ പാലിയേറ്റീവ് രോ​ഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് അകലാപ്പുഴയിലെ യാത്ര

പയ്യോളി: പുത്തൻ കാഴ്ചകൾ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഇന്നവരെല്ലാം, അകലാപ്പുഴയുടെ ഓളപ്പരപ്പിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ കൗതുകമായിരുന്നു അവരുടെ കണ്ണുകൾ നിറയെ. ചെക്യാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സായുക്തമായാണ് പാലിയേറ്റീവ് രോഗികളുമായി വിനോദ യാത്ര പോയത്. വേറിട്ട അനുഭവമാണ് രോ​ഗികൾക്കും കുടുംബാം​ഗങ്ങൾക്കും അകലാപ്പുഴയിലേക്കുള്ള യാത്ര സമ്മാനിച്ചത്. 30-ഓളം രോ​ഗികളും അവരുടെ ബന്ധുക്കളുമാണ് യാത്രയിലുണ്ടായിരുന്നത്. എൻ.എസ്.എസ് കുട്ടികളുടെയും നൗഷാദ് ദാരോത്തിന്റെയും

പങ്കെടുത്തത് 200 ൽ അധികം പേർ; ശ്രദ്ധേയമായി വാണിമേലിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വാണിമേൽ: ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡി എസ്സും സൈമൺസ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ ഉദ്ഘടനം ചെയ്തു. എം. കെ. മജീദ്, ശാരദ, സുഹ്‌റ ടി, ഓമന സി എന്നിവർ സംബന്ധിച്ചു. 200 ൽ അധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. Summary: Vanimel Grama

സമാന്തര സർവീസുകൾക്കെതിരെ നടപടി വേണം; വടകര- പയ്യോളി, ചാനിയംകടവ് – പേരാമ്പ്ര റൂട്ടിൽ ജനുവരി 27-ന് സ്വകാര്യ ബസ്സുകൾ പണിമുടക്കും

വടകര: സമാന്തര സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസ് ജീവനക്കാർ സമരത്തിലേക്ക്. വടകര- പയ്യോളി- പേരാമ്പ്ര, വടകര- ചാനിയംകടവ് -പേരാമ്പ്ര റൂട്ടിൽ ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തുമെന്ന് കോഴിക്കോട് ജില്ല പ്രൈവറ്റ് ബസ് ആൻ്റ് ഹെവി വെഹിക്കിൾ മസ്‌ദൂർ സംഘം (ബി എം എസ്‌) ഭാരവാഹികൾ അറിയിച്ചു. ഈ മാസം 27 നാണ് സൂചനാ പണിമുടക്ക്

സംസ്ഥാന സമര പ്രചരണ ജാഥയുമായി കെ.എസ്.ആർ.ടി എംപ്ലോയീസ് അസ്സോസിയേഷൻ; വടകരയിൽ സ്വീകരണം നൽകി

വടകര: കെ.എസ്.ആർ.ടി എംപ്ലോയീസ് അസ്സോസിയേഷൻ്റെ സംസ്ഥാന സമര പ്രചരണ ജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ സ.വി.കെ. വിനു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, കെ.എസ്.ആർ.ടി എംപ്ലോയിസ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ശശികല എന്നിവർ സംസാരിച്ചു. സ്വീകരണ പരിപാടിയിൽ സ്വാഗത സംഘം കൺവീനർ

അടിച്ചമർത്തലും നീതി നിഷേധവും ചെറുത്തു തോൽപിച്ച് മുന്നേറിയ നാടിന്റെ കഥയറിയാം; സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയില്‍ ചരിത്ര പ്രദര്‍ശനം

വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രദർശനത്തിനും കലാപരിപാടികൾക്കും തുടക്കമായി. അടിച്ചമർത്തലും നീതി നിഷേധവുമെല്ലാം ചെറുത്തു തോൽപിച്ച് നാട് മുന്നേറിയ ചരിത്രവും വർത്തമാനവും സംവദിക്കുന്ന ചരിത്ര പ്രദർശനം വടകര ലിങ്ക് റോഡിന് സമീപമാണ് നടക്കുന്നത്. 1957 മുതൽ കേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാറുകൾ നടത്തിയ

ആയഞ്ചേരി പഞ്ചായത്തുതല കലോത്സവത്തിൽ മികച്ച പ്രകടനവുമായി കുരുന്നുകൾ; സ്നേഹാദരം നൽകി രക്ഷിതാക്കളും നാട്ടുകാരും

ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുരുന്നുകൾക്ക് സ്നേഹാദരം നൽകി. പഞ്ചായത്തിലെ 12ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിലെ കുരുന്ന് പ്രതിഭകളെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് അനുമോദിച്ചത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ സനില എൻ.കെ, സ്കൂൾ പ്രധാന

കീടനാശിനികൾ 100 ശതമാനം സബ്സിഡിയിൽ ലഭിക്കും; മേപ്പയൂരിൽ പ്രാഥമിക വിള ആരോഗ്യകേന്ദ്രത്തിന് തുടക്കമായി

മേപ്പയൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ പ്രാഥമിക വിള ആരോഗ്യകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തിലെ കർഷകരുടെ കൃഷിയിടങ്ങളിൽ വരുന്ന കീട രോഗ ആക്രമണങ്ങൾക്ക് കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം

ഉള്ള്യേരി ടൗണില്‍വെച്ച് യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് സംഭവം; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

ഉള്ള്യേരി: ഉള്ള്യേരി ടൗണില്‍വെച്ച് യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബാലുശ്ശേരി സ്വദേശിയായ നസീമുദ്ദീന്‍ ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍വെച്ചാണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയാണ് നസീമുദ്ദീന്‍. ഇയാളുള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ബാലുശ്ശേരി സ്വദേശിയായ ഒന്നാം പ്രതി ഷമീജ്, കോക്കല്ലൂരിലെ അപ്പാനി, കോഴിക്കോട് സ്വദേശി

error: Content is protected !!