Category: പ്രാദേശിക വാര്‍ത്തകള്‍

Total 13328 Posts

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുക്കം സ്വദേശിയായ മുണ്ടയില്‍ ഇര്‍ഷാദ് (25), മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദ് (24) എന്നിവരെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റ്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

ഹയര്‍സെക്കന്‍ഡറി വിജയശതമാനം കുറഞ്ഞു; ഇത്തവണ 82.95% വിജയം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95%മാണ് വിജയം. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം തുടങ്ങിയത്. ഇത്തവണ വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ 0.92% കുറവാണ്. സയന്‍സ് ഗ്രൂപ്പില്‍ 97.31% വിജയവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75% വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93% ആണ് വിജയം. 33815

ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനിയമനം നടത്തുന്നു: വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പേപ്പട്ടി കടിച്ചു; കള്ളാടില്‍ രണ്ട് വയസുകാരനും ഏഴ് വയസുകാരിക്കും പരിക്ക്

കുറ്റ്യാടി: മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പേപ്പട്ടി കടിച്ച് രണ്ട് വയസുകാരനും ഏഴു വയസുകാരിക്കും പരിക്ക്. മരുതോങ്കര പഞ്ചായത്തിലെ കള്ളാട് എടക്കോട്ടുമ്മല്‍ പള്ളിയറക്കണ്ടി വിഷാറ, സഹോദരന്‍ റസില്‍ ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സമീപത്തെ കള്ളാട് പള്ളി പരിസരത്ത് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയ്ക്കും പട്ടിയുടെ അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കുറ്റ്യാടി

ബസില്‍ പോലും യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് പറ്റുന്നില്ല , കേരള സര്‍ക്കാര്‍ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു; മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍

മേപ്പയൂര്‍: ഇടതു സര്‍ക്കാര്‍ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൈകൊള്ളുന്നതെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍. മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ കേരള മഹിളാ മോര്‍ച്ച ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പട്ടാപ്പകല്‍ കെ എസ് ആര്‍ ടി സി ബസില്‍ പോലും യാത്ര ചെയ്യാന്‍ പോലും സ്ത്രീകള്‍ക്കാവുന്നില്ല. വന്ദന ദാസ് എന്ന യുവ

കേന്ദ്ര സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച വാഹനത്തില്‍ ക്രിമിനല്‍ സംഘം; കരിപ്പൂര്‍ വിമാനത്താവളപരിസരത്തു നിന്നും രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളപരിസരത്ത് വാഹനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വ്യാജസ്റ്റിക്കര്‍ പതിച്ചെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ കക്കാട് ഫാത്തിമ മന്‍സിലില്‍ കെ.പി മജീസ്(28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ്(34) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയയക്കാനാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞെങ്കിലും അതു തെളിയിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജസ്റ്റിക്കര്‍ പതിച്ച

കുരുന്നുകള്‍ക്ക് കൂട്ടായ് ദീര്‍ഘനാളുകള്‍; മേപ്പയ്യൂരിലെ പാവട്ടുകണ്ടിമുക്ക് അംഗന്‍വാടി ഹെല്‍പ്പറായിരുന്ന കെ.കെ.സൗമിനിയ്ക്ക് യാത്രയയപ്പേകി

മേപ്പയ്യൂര്‍: ദീരര്‍ഘകാലം അംഗന്‍വാടി ഹെല്‍പ്പറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മേപ്പയ്യൂരിലെ പാവട്ടുകണ്ടിമുക്ക് അംഗന്‍വാടിയിലെ കെ.കെ സൗമിനിയ്ക്ക് യാത്രയയപ്പു നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. കെ.കെ.രജീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. 15ാം വാര്‍ഡ് കണ്‍വീനര്‍ കെ.കെ ബാബു, സിപിഐഎം മേപ്പയ്യൂര്‍ നോര്‍ത്ത്

പന്തിരിക്കരയില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു: മുതുകാട് സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പേരാമ്പ്ര: പന്തിരിക്കര കോക്കാട് റോഡിന് സമീപം സ്‌ക്കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്. മുതുകാട് സ്വദേശികളായ ബവിത(34), മകള്‍ ജ്യോതിക (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയങ്ങാട് ഭാഗത്തും നിന്നും മുതുകാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മേപ്പയൂർ – നെല്ല്യാടി – കൊല്ലം റോഡിൽ നാളെ മുതൽ ഗതാഗതം നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം – നെല്ല്യാടി മേപ്പയൂർ റോഡിൽ നാളെ മുതൽ വാഹന ഗതാഗതം നിയന്ത്രണം. കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട റോഡിന്റെ ബിറ്റുമിനസ് കോൺക്രീറ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാലാണ് വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി; വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി റൈഞ്ച് പ്രസിഡന്റ് വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് ഫൈസല്‍ ലത്തീഫി പൂളമണ്ണ അധ്യക്ഷനായി. മുദരിബ് ശരീഫ് ഫൈസി കടിയങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനയും മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് ഖാസി കെ നിസാര്‍ റഹ്‌മാനി നിര്‍വ്വഹിച്ചു.

error: Content is protected !!