Category: പ്രാദേശിക വാര്‍ത്തകള്‍

Total 13305 Posts

പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു

പയ്യോളി: പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്. നിലവില്‍ പയ്യോളി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡ് കൗണ്‍സിലറാണ് വിനോദ്. കൂടാതെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, ഡി.സി.സി മെമ്പറും വ്യാപാരി വ്യവസായി പ്രസിഡന്റുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനയിലേക്ക് കടന്നുവന്ന വിനോദ്.

കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍. ഡോ. റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ സ്വദേശികളാണ്. കഴിഞ്ഞ ആറുമാസമായി കോഴിക്കോടായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളികയാണ് ഇരുവരും കഴിച്ചത്. മൃതദേഹത്തിനടുത്ത്

കായണ്ണ പൂളച്ചാലിൽ പ്രജീഷ് അന്തരിച്ചു

കായണ്ണബസാർ: കായണ്ണയിലെ പൂളച്ചാലിൽ പ്രജീഷ് അന്തരിച്ചു. ദീർഘനാളായി ക്യാൻസർ ബാധിതനായി ചികിത്സയായിരുന്നു. ബാലകൃഷ്ണന്റെയും പ്രഭാവതിയുടെയും മകനാണ്. ഭാര്യ ശ്രീകല. ശിവദ, കാശിനാഥ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ – പ്രനീഷ്‌, പ്രിയങ്ക സംസ്ക്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക്

പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക്, മേപ്പയ്യൂരിൽ യാത്രയയപ്പ് നൽകി

മേപ്പയ്യൂർ: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോ​ഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സനാഹുള്ളാ തങ്ങൾ ഹജ്ജ് സന്ദേശം നൽകി. യോ​ഗത്തിൽ എം.എം അഷറഫ് അധ്യക്ഷനായി. എ.വി അബ്ദുള്ള, എം.കെ

കായണ്ണയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും

കായണ്ണബസാർ: കായണ്ണ, മൊട്ടന്തറ, കരികണ്ടൻപാറ, ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. ജൂൺ മൂന്ന്, നാല് തീയതികളിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറയില്‍ പ്രതിഷേധാഗ്നി

പേരാമ്പ്ര: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നരിനടയിൽ പ്രതിഷേധാഗ്നി. ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധാഗ്നി നടത്തിയത്. പരിപാടി സി.പി.ഐ.എം ചക്കിട്ടപാറ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മേഖല സെക്രട്ടറിയുമായ റിജു രാഘവന്‍ ഉദ്ഘാടനം ചെയിതു. മിഥുന്‍ ടി.വി, നിഖില്‍ നരിനട, നന്ദു കറ്റോടി, അര്‍ജ്ജുന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ

പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് നാളെ തുറന്ന് പ്രവര്‍ത്തിക്കും; തീരുമാനം ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍, തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്ന് സമരസമിതി

പേരാമ്പ്ര: തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ പേരാമ്പ്രയിലെ ടൈല്‍സ് ആന്റ് സാനിറ്ററീസ് ശനിയാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും. സമര സമിതി പ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ശനിയാഴ്ച്ച സ്ഥപനം തുറന്ന് പ്രവര്‍ത്തിക്കും. ഞായര്‍ അവധി കഴിഞ്ഞ് തിങ്കളാഴ്ച്ച വീണ്ടും യോഗം ചേരാനും തീരുമാനമായി. സസ്‌പെന്‍ഷനിലുള്ള ഒരു തൊഴിലാളിയെ

അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; ആരവങ്ങളും ആഘോഷങ്ങളുമായി പേരാമ്പ്രയിലെ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം

നരക്കോട്: നരക്കോട് എഎല്‍പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു. പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ ഉദ്ഘാടനം ചെയ്തു. കോമഡി ഫെസ്റ്റിവല്‍ ഫെയിം കെ പി നൂറ സലാം മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.വി സുരേഷ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പാചക തൊഴിലാളി എം.എം മാധവിയെ സ്‌കൂള്‍ മാനേജര്‍ കെ.ടി

പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ, വീഡിയോ കാണാം

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര

error: Content is protected !!