Category: പ്രാദേശിക വാര്‍ത്തകള്‍

Total 13294 Posts

അനുഗ്രഹയുടെ ആഗ്രഹം സഫലമായി, പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസിന്റെ വളയം അവളുടെ കൈകളില്‍ ഭദ്രം; അഭിനന്ദനങ്ങള്‍ നേര്‍ന്ന് നാട്ടുകാരും ഇരിങ്ങത്ത് ഡ്രൈവേഴ്‌സ് കൂട്ടായ്മയും

പേരാമ്പ്ര: ഏറെ നാളത്തെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. അച്ഛന്റെ കൈ പിടിച്ച് ബസ്സില്‍ കയറിയിരുന്ന കാലം മുതലേ അവള്‍ സ്വപ്‌നം കണ്ട ഡ്രൈവര്‍ സീറ്റ് ഇന്ന് അവള്‍ക്കു സ്വന്തമായപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് അനുഗ്രഹ. പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലെ ഡ്രൈവര്‍ സീറ്റില്‍ ഞായറാഴ്ച്ച മുതലാണ് ഈ 24 കാരി വളയം

വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശിയായ ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയെ കാണാതായത്. പിന്നീട് വ്യാഴായ്ച കുട്ടിയെ ചുരത്തില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. താമരശ്ശേരിയിലെ സ്വകാര്യ കോളേജില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്

മികച്ച നേട്ടവുമായ് വിദ്യാര്‍ത്ഥികള്‍; വിജയികള്‍ക്ക് അനുമോദന സദസ്സൊരുക്കി ഏക്കാട്ടൂരിലെ കോണ്‍ഗ്രസ് കമ്മറ്റി

അരിക്കുളം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസംരംഗത്തെ ഗുണപ്രദമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിവര സാങ്കേതികതയുടെ

കുരുന്നുകൾക്കൊപ്പം; പേരാമ്പ്ര ചിരുതകുന്ന് അംഗൻവാടിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കോയിൻ ബ്ലോക്സും വിതരണം ചെയ്ത് തരംഗം ക്ലബ്ബ്

പേരാമ്പ്ര: പേരാമ്പ്ര അഞ്ചാം വാർഡിലെ ചിരുതകുന്നിലെ യുവജന കൂട്ടായ്മയായ തരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരുതകുന്ന് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. കുട്ടികൾക്കായി ക്ലബ്ബ്‌ നടപ്പിലാക്കുന്ന ‘കുട്ടി സമ്പാദ്യ പദ്ധതിയുടെ’ ഉദ്ഘാടനവും അംഗൻവാടിയിൽ വെച്ച് നടന്നു. ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കോയിൻ ബ്ലോക്സുകളും ക്ലബ്ബ്‌ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി

മൂന്ന് തവണ എറിഞ്ഞു, മൂന്നാമത്തെ തവണ ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; കായണ്ണയില്‍ മുസ്ലിംലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ അക്രമി സംഘം സ്‌ഫോടക വസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം

കായണ്ണ: ‘ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തായി സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയിലെ രണ്ട് ടൈല്‍സും പൊട്ടിക്കിടക്കുകയുമായിരുന്നു. മുന്‍വശത്തെ ഭിത്തിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്’. കായണ്ണയിലെ മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് അംഗം പി.സി ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം പേരാമ്പ്ര

കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു, പ്രതിഷേധിച്ച് കായണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

കായണ്ണ: കായണ്ണയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കായണ്ണയിലെ ലീഗ് അംഗം പി.സി ബഷീറിന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.36 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തിയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

വരും തലമുറക്ക് കൂടി ഈ ഭൂമിയെ മാറ്റിവെക്കാം; ചങ്ങരോത്ത് എംയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

ചങ്ങരോത്ത് : ചങ്ങരോത്ത് എംയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.വി നജ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ ഉദ്ഘാടനം ഫോറസ്റ്റ് ഓഫീസർ നിർവഹിച്ചു. മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.അനുഷ ഡോ.ബൈജു കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി

മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന് തൊഴിലാളി യൂണിയന്‍, പറ്റില്ലെന്ന് മാനേജ്‌മെന്റ്; എങ്ങുമെത്താതെ പേരാമ്പ്ര വിക്ടറി സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച, എട്ടാം തീയതി തൊഴിലാളികളുടെ പ്രകടനം

[top] പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയിലും അന്തിമ തീരുമാനമായില്ല. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. നാളെയും യോഗം വിളിച്ച് കൂട്ടുമെന്ന് ലേബര്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ച് വിട്ടവരില്‍ നാല് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും

അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍

മേപ്പയൂര്‍:വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24കാരി. അച്ഛന്‍ മുരളീധരന്റെ അതേ

error: Content is protected !!