Category: പ്രാദേശിക വാര്‍ത്തകള്‍

Total 12942 Posts

തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു

നാദാപുരം: തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്. ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയ ഇല്യാസിനെ വീട്ടിലുണ്ടായിരുന്നയാൾ അക്രമിക്കുകയായിരുന്നെന്ന് നാദാപുരം പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. വൈകീട്ട് 5 .30 ഓടെയാണ് സംഭവം. പരിക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു. Description: Autodriver injured in watershed;

നാദാപുരം മണ്ഡലത്തിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് 85 ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത് ഇ.കെ.വിജയൻ എം എൽഎയുടെ ഇടപെടലിൽ

നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മുള്ളൻകുന്ന്-കുണ്ടു തോട് -പി.ടിചാക്കോ റോഡ് -20ലക്ഷം രൂപ, പാതിരിപ്പറ്റ- ചളിയിൽ തോട് റോഡിന് 25 ലക്ഷം

വടകരയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഓണം കളറാക്കാം; വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ ജില്ലാ ലേബർ ഓഫീസറുടെ തീരുമാനം

വടകര: വടകരയിലെ വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായി. 6200 രൂപയാണ് ബോണസായി അനുവദിച്ചത്. തിരുവോണത്തിന് മുമ്പായി ബോണസ് നൽകാനും തീരുമാനിച്ചു. മിനിമം ബോണസ് നൽകണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ ബബിതയുടെ സാന്നിധ്യത്തിൽ നടന്ന

ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം; സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ഈയ്യക്കലിൽ നടന്നു

വടകര: ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം. വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പുനർനിർമാണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ബിനു പുതുപ്പണം ഉദ്ഘാടനം ചെയ്തു. ലിബിൻ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു.

വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു

വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് ജയചന്ദ്രന്‍ (റിട്ട.ഡെപ്യൂട്ടി കലക്ടര്‍). മക്കള്‍: സന്തോഷ് കുമാര്‍ (ഓസ്‌ട്രേലിയ), സുനില്‍ കുമാര്‍, അഡ്വ. ജയദീപ് ജയചന്ദ്രന്‍, അഡ്വ. വിമി ജയചന്ദ്രന്‍. മരുമക്കള്‍: ദേവകി, പരേതയായ ശ്രീലിന, റീജ, പരേതനായ സുശാന്ത് പി.കെ. Description: Vadakara Public

സി.പി.ഐ നേതാവ്‌ എൻ.കെ ശശീന്ദ്രന്റെ ഓര്‍മകളില്‍ നാട്; ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു

വേളം: പ്രമുഖ സി.പി.ഐ നേതാവും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ.കെ ശശീന്ദ്രൻ്റെ ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ, സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ അധ്യക്ഷത വഹിച്ചു.

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മധ ജയകുമാറിന്റെ സുഹൃത്തും ഇടനിലക്കാരനുമായ കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്‌

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണപണയ തട്ടിപ്പ് കേസിലെ ഇടനിലക്കാരന്‍ തിരുപ്പൂര്‍ സ്വദേശി കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്. മധ ജയകുമാര്‍ തട്ടിയെടുത്ത സ്വര്‍ണത്തില്‍ കുറേ ഭാഗം തിരുപ്പൂരിലെ ബാങ്കില്‍ കാര്‍ത്തിക് മുഖേനയാണ് പണയം വെച്ചിരുന്നത്. മാത്രമല്ല ഇയാള്‍ വഴിയാണ് മധ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നത്. എന്നാല്‍ മധ ജയകുമാര്‍ അറസ്റ്റിലായതോടെ കാര്‍ത്തിക് മുങ്ങിയതായാണ്

പയ്യോളി ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു

പയ്യോളി: ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മക്കള്‍: എം.സി ഗിരീഷ് (ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അംഗം), ഗിരിജ, ഗീത, റീന,ബിന്ദു. മരുമക്കള്‍: ഗോപാലൻ, ബാബു, ഭാസ്കരൻ, ശശീന്ദ്രൻ, വിജിത. സഞ്ചയനം: തിങ്കളാഴ്ച. Description: payyoli porayi chekkotti passed away

കനത്ത മഴയില്‍ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി; വെള്ളികുളങ്ങരയിലെ കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം ഭാഗികമായി നശിച്ചു

ഒഞ്ചിയം: കനത്ത മഴയിൽ മേൽക്കൂര തകർന്ന് വെള്ളികുളങ്ങരയിലെ ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ പതിനഞ്ച് വര്‍ഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ആണ് കഴിഞ്ഞ ദിവസം കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി നശിച്ചത്. അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും ഗവേഷണാത്മക ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും ഏറെ ഉപയോഗപ്രദമായ വെള്ളികുളങ്ങരയിലെ

ഒഞ്ചിയം മഠത്തിൽ നമിത ഒ.എം അന്തരിച്ചു

ഒഞ്ചിയം: മഠത്തിൽ നമിത ഒ.എം അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മഠത്തിൽ പരേതരായ ഒ.എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്). സഹോദരങ്ങൾ: സൗമ്യ ഒ.എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ ഒ എം. സംസ്കാരം: ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം

error: Content is protected !!