Category: പ്രാദേശിക വാര്‍ത്തകള്‍

Total 13285 Posts

ജീവിതത്തിന്റെ ആദ്യചുവട് പിഴച്ച് കിണറിന്റെ അഗാധതയിൽ പതിച്ച് കന്നുകുട്ടി, രക്ഷകരായി ഫയർ ഫോഴ്സ്; കായണ്ണയിൽ കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്ര അഗ്നിരക്ഷാസേന

കായണ്ണ: കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന. കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ കന്നുകുട്ടിയാണ് പിറന്നയുടനെയുള്ള ആദ്യചുവടുകള്‍ പിഴച്ച് സമീപത്തെ ആള്‍മറയോ വേലിയോ ഇല്ലാത്ത നാൽപ്പതടിയോളം താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറില്‍ വീണത്. പശു പ്രസവിച്ച് കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ വീട്ടുകാരാണ് കന്നുകുട്ടി കിണറ്റിലകപ്പെട്ടത് കണ്ടത്. ഉടൻ തന്നെ വിവരം പേരാമ്പ്ര ഫയർ

എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് വിദ്യാഭ്യാസ സമിതിയും മഹല്‍ കൂട്ടായ്മ ജീസിസി കമ്മിറ്റിയും

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹല്‍ പരിതിയില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് വിദ്യാഭ്യാസ സമിതിയും മഹല്‍ കൂട്ടായ്മ ജീസിസി കമ്മിറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അനുമോദന ചടങ്ങ് വാര്‍ഡ് മെമ്പറും എന്‍ഐഎസ് പ്രസിഡന്റുമായ പൂളക്കണ്ടി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ അഷറഫ് കുറ്റ്യാടി രക്ഷിതാക്കള്‍ക്കായുള്ള ക്ലാസ് എടുത്തു.

‘വി.പി.കെ. ഒരു പാഠപുസ്തകം’; വാകമോളിയില്‍ വി.പി.കെ അമ്മദ് ഹാജി അനുസ്മരണവും എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

വാകമോളി: വാകമോളിയില്‍ വി.പി.കെ അമ്മദ് ഹാജി അനുസ്മരണവും വിവിധ പരീക്ഷകളില്‍ മികച്ച വിജയിയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വാകമോളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് മുസ്ലിംലീഗ് പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച വി.പി.കെ അമ്മദ് ഹാജി എന്നും

ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം; എട്ട് പേര്‍ക്ക് പരിക്ക്‌

കോഴിക്കോട്: ബാലുശ്ശേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് അപകടം. കരുമല വളവില്‍ ഇന്ന് 6മണിക്കാണ് സംഭവം. എട്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അധ്യാപകരാവാന്‍ താല്‍പര്യമുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദമായറിയാം

മേപ്പയ്യൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്കാലിമായാണ് നിയമനം. ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് ആവശ്യം. താല്‍പര്യമുള്ളവര്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

കൊടുത്തുവിട്ട സ്വർണ്ണം നാട്ടിലെത്തിയില്ല; ചങ്ങരോത്ത് സ്വദേശിയായ യുവാവിന് യുഎഇയിൽ ക്വട്ടേഷൻസംഘത്തിന്റെ ക്രൂര മർദ്ദനം

പേരാമ്പ്ര: യു.എ.ഇ.യിലെ അജ്മാനിൽ യുവാവിനെ സ്വർണക്കടത്തുകാരുടെ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചങ്ങരോത്ത് പുത്തലത്ത് മുഹമ്മദ് ജവാദിനെ(20)യാണ് അഞ്ചംഗ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ക്രൂരമായി മർദിച്ചത്. നാലുദിവസംനീണ്ട പീഡനത്തിനൊടുവിൽ മുഹമ്മദ് ജവാദിനെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസെത്തിയാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 28-ന് അർധരാത്രിയാണ് അജ്മാനിൽ മലയാളികളായ സംഘം മുഹമ്മദ് ജവാദിനെ തട്ടിക്കൊണ്ടുപോയത്.

കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവമ്പാടി: കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിന്‍ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റിയന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 05:45 ഓടെയാണ് അപകടം ഉണ്ടാകുന്നത്. കൂടരഞ്ഞി-മുക്കം റോഡില്‍ താഴെക്കൂടരഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരും പൊലീസും

അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ

അരിക്കുളം: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. പ്രത്യേക ഗ്രാമസഭ കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഗ്രാമസഭ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കുന്നതെന്ന് ആരോപിച്ച്‌ ജനകീയ കർമസമിതി

കനത്ത മഴ: ചക്കിട്ടപാറയിൽ റോഡ് തകർന്നു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് റോഡ് തകർന്നു. പഞ്ചായത്തിലെ ആറിൽ വാർഡിൽ ഉൾപ്പെട്ട ഓനിപ്പുഴ-അയ്യപ്പ ക്ഷേത്ര റോഡാണ് തകർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ച് നിർദേശങ്ങൾ നൽകി. സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു.

പഠനത്തോടൊപ്പം ശുചിത്വവും; നൊച്ചാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയോടൊപ്പം എൻ.എസ്.എസ് വളണ്ടിയേഴ്സും വീടുകളിലേക്ക്

പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ ഭാഗമായി ഹരിത കർമ്മ സേനയോടൊപ്പം വീടുകളിലേക്ക് പരിപാടി സംഘടിപ്പിച്ചു. വെളളിയൂരിൽ സംഘടിപ്പിച്ച പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു എൻ.എസ്.എസ് വളണ്ടിയർ ഹരിതസേനയോടൊപ്പം ചുരുങ്ങിയത് 10 വീട് സന്ദർശിക്കും. ഒന്നാം ഘട്ട പ്രവർത്തനം

error: Content is protected !!