Category: പ്രാദേശിക വാര്‍ത്തകള്‍

Total 13283 Posts

ശക്തമായ മഴ: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (12-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. ആര്യ കണ്ണ് ഡോ.എമിന്‍ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ. ജിഷ ഫിസിഷ്യന്‍ ഡോ. രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് (12-06-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അമ്പാളിത്താഴ, കലോളിപൊയില്‍, കീഴാല്‍ കോളനി എന്നീ സ്ഥലങ്ങളില്‍ ലൈനില്‍ മരം മുറിക്കുന്നതിനാലും 10 മണിമുതല്‍ 12 മണിവരെ പൂവ്വാത്താംകുന്ന് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ ലൈനില്‍ മരം മുറിക്കുന്നതിനാലും

മഴക്കാലപൂര്‍വ്വ ശുചീകരണതിതന്റെ ഭാഗമായി കാടുമൂടിക്കിടന്ന ഇളവനകുളം ശുചീകരിച്ചു; ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല കമ്മിറ്റി നേതൃത്വം നല്‍കി

തുറയൂര്‍: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇളവനകുളം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് സി.ടി അജയ്‌ഘോഷ് നിര്‍വഹിച്ചു. മഴക്കാലങ്ങളില്‍ നാടൊന്നാകെ നീന്തല്‍ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കുളം കാട്മൂടി കിടന്ന അവസ്ഥയിലായിരുന്നു. ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല സെക്രട്ടറി പി.കെ കിഷോര്‍, പ്രസിഡന്റ് ജയേഷ് ഇല്ലത്ത് മേഖലയിലെ

കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു

കടിയങ്ങാട്: നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിമൂസ വാല്യക്കോട്ട്. മക്കള്‍: അബ്ദുര്‍റസാഖ് (ബഹ്‌റൈന്‍), റഹ്മത്ത്, സിദ്ധിഖ് (ബഹ്‌റൈന്‍), അര്‍ഷാദ് (സൗദി). മരുമക്കള്‍: മജീദ് പാലോളി, സല്‍മത്ത്, ആയിഷ, രഹ്‌ന.

നിര്‍മ്മാണ പ്രവൃത്തി എങ്ങുമെത്തിയില്ല; മഴ പെയ്തതോടെ ചെമ്പ്ര- പുറ്റംപൊയില്‍ റോഡില്‍ യാത്ര ദുഷ്‌കരം

പേരാമ്പ്ര: നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച് നാളുകള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ ചെമ്പ്ര- പുറ്റംപൊയില്‍ റോഡ്. മഴകൂടെ പെയ്തതോടെ ഇതുവഴി യാത്ര വളരെ പ്രയാസമാവുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. നിറയെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുള്ള റോഡില്‍ മഴയില്‍ ചെളിവെള്ളം കെട്ടിക്കിടന്ന് റോഡും കുഴികളും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. കുഴികളില്‍ അകപ്പെടാതെ രക്ഷപ്പെടാനായ് ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ സാഹസികതയാണ് കാണിക്കേണ്ടി വരുന്നത്.

‘മദ്യ- മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം’; നരക്കോട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ജാഗ്രാത സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: നരക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വില്പനക്കെതിരെയും വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്ന് അടിമകളായി സംസ്ഥാനത്തുടനീളം

കൂരാച്ചുണ്ട് കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു

കൂരാച്ചുണ്ട്: കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ലൂസി (പൂന്തോട്ടത്തില്‍ കുടുംബാംഗം). മക്കള്‍: ധന്യ, മിഥുന്‍. മരുമക്കള്‍: രാജേഷ് കൊച്ചുകുടിയില്‍ (നിലമ്പൂര്‍), റോഷിന്‍ (കാഞ്ഞങ്ങാട്).

ജീവിതത്തിന്റെ ആദ്യചുവട് പിഴച്ച് കിണറിന്റെ അഗാധതയിൽ പതിച്ച് കന്നുകുട്ടി, രക്ഷകരായി ഫയർ ഫോഴ്സ്; കായണ്ണയിൽ കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്ര അഗ്നിരക്ഷാസേന

കായണ്ണ: കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന. കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ കന്നുകുട്ടിയാണ് പിറന്നയുടനെയുള്ള ആദ്യചുവടുകള്‍ പിഴച്ച് സമീപത്തെ ആള്‍മറയോ വേലിയോ ഇല്ലാത്ത നാൽപ്പതടിയോളം താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറില്‍ വീണത്. പശു പ്രസവിച്ച് കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ വീട്ടുകാരാണ് കന്നുകുട്ടി കിണറ്റിലകപ്പെട്ടത് കണ്ടത്. ഉടൻ തന്നെ വിവരം പേരാമ്പ്ര ഫയർ

എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് വിദ്യാഭ്യാസ സമിതിയും മഹല്‍ കൂട്ടായ്മ ജീസിസി കമ്മിറ്റിയും

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹല്‍ പരിതിയില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈസ്റ്റ് പേരാമ്പ്ര എന്‍ഐഎസ് വിദ്യാഭ്യാസ സമിതിയും മഹല്‍ കൂട്ടായ്മ ജീസിസി കമ്മിറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അനുമോദന ചടങ്ങ് വാര്‍ഡ് മെമ്പറും എന്‍ഐഎസ് പ്രസിഡന്റുമായ പൂളക്കണ്ടി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ അഷറഫ് കുറ്റ്യാടി രക്ഷിതാക്കള്‍ക്കായുള്ള ക്ലാസ് എടുത്തു.

error: Content is protected !!