Category: പ്രാദേശിക വാര്‍ത്തകള്‍

Total 13278 Posts

വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദാംശങ്ങൾ

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. വിശദാംശങ്ങൾ അറിയാം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 16 ന് രാവിലെ 11 മണിക്ക് അസൽ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (13-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. ആര്യ ഡോ. വിനോദ്.സി.കെ കണ്ണ് ഡോ. അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ. രാജു ഗൈനക്കോളജി ഡോ.രാജു

എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു

എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.

വെസ്റ്റ്ഹില്ലിൽ ഓടുന്ന ട്രെയിനില്‍ നിന്നും വീണ് വടകര സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ നിന്നും വീണ് രണ്ട് പേര്‍ക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത്(40) അഖില്‍(17) എന്നിവരാണ് വീണത്. മംഗലാപുപുരം – തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും. ഡോറിനരികില്‍ അശ്രദ്ധമായി നിന്നപ്പോള്‍ വീണതാകാം എന്നാണ് സംശയം. രണ്ടുപേരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികളുടെ മുന്നേറ്റ വിദ്യാഭ്യാസത്തിനായി സേവാസ് പദ്ധതി: ചക്കിട്ടപ്പാറയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ചക്കിട്ടപ്പാറ: പരിമിതികള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തിലുളള വിദ്യാഭ്യാസം നല്‍കുന്ന സേവാസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ആദിവാസി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര ബി.ആര്‍.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിനെയാണ് കോഴിക്കോട് ജില്ലയില്‍ പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പാര്‍ശ്വവത്കൃത മേഖലകളിലെ സമഗ്ര വികസനം മുന്നില്‍

പേരാമ്പ്രയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടഞ്ഞു

പേരാമ്പ്ര: പേരാമ്പ്രയില്‍ സന്ദര്‍ശനത്തിനിടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടിയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്ലസ്‌വണ്‍ സീറ്റ് പരിഹരിക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്. അലോട്ട്മെന്റിനുമുന്‍പായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി മുബശ്ശിര്‍

മൂന്നു നിലകളിലായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, മുഖച്ഛായ മാറ്റി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: മൂന്നു നിലകളിലായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിച്ചു. സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വടകര എംപി കെ.മുരളീധരനും സ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനും നിര്‍വഹിച്ചു. ചടങ്ങില്‍ മാനേജര്‍

രാജ്യത്തിന് വേണ്ടി പോരാടിയ ധീര ജവാന്‍മാരെ ആദരിച്ച് കാരയാട് ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍

കാരയാട്: ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ തറമ്മല്‍ അങ്ങാടിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സേവിച്ച റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ധീരജവാന്‍മാര്‍ക്ക് ആദരവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് അനുമോദനവും നടത്തി. പി.എം വിശ്വനാഥന്‍, സി രാമദാസ്, ശ്രീ ജയന്‍, കെ ചന്ദ്രന്‍, സന്തോഷ് ടി.പി, രഞ്ജീത്ത് കെ എന്നീ ജവാന്‍മാരെയാണ് ആദരിച്ചത്. മുസ്ലിം ലീഗ്

39 വര്‍ഷത്തെ സേവനം; തറന്മല്‍ സുശീല ടീച്ചര്‍ക്ക് ഏക്കാട്ടൂര്‍ പൗരാവലിയുടെ യാത്രയയപ്പ്

കാരയാട്: 39 വര്‍ഷത്തെ സേവനത്തിന് ശേഷം ഏക്കാട്ടൂര്‍ അംഗന്‍വാടിയില്‍ നിന്ന് പടിയിറങ്ങുന്ന തറമ്മല്‍ സുശീല ടീച്ചര്‍ക്ക് ഏക്കാട്ടൂര്‍ പൗരാവലി യാത്രയയപ്പ് നല്‍കി. അംഗന്‍വാടി സ്ഥാപിതമായത് മുതല്‍ സുശീലയാണ് ഏക്കാട്ടൂരിലെ അംഗന്‍വാടി ടീച്ചര്‍. സുശീലയുടെ പിതാവ് തറമ്മല്‍ ചാത്തുകുട്ടി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 39 വര്‍ഷം മുമ്പ് അംഗന്‍വാടി സ്ഥാപിതമയത്. അന്ന് മാസത്തില്‍ 175 രൂപയായിരുന്നു ശമ്പളം

‘നരേന്ദ്ര മോദി-പിണറായി സര്‍ക്കാറുകളെ ജനം വെറുത്ത് തുടങ്ങി’; കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ് ശ്രീജേഷ് ഊരത്ത്

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത് ചുമതലയേറ്റു. കുറ്റ്യാടി നന്മ ഓഡിറ്റേറിയത്തില്‍ വച്ച് നടന്ന പരിപാടി കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വികസന വിരുദ്ധ – ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെയും, മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാറിനെയും ജനം വെറുത്ത് തുടങ്ങിയെന്നും, മോദിയുടെയും പിണറായിയുടെയും അഴിമതിക്കെതിരെ ശക്തമായി

error: Content is protected !!