Category: പ്രാദേശിക വാര്‍ത്തകള്‍

Total 13275 Posts

വടകരയില്‍ കോളജ് അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു

വടകര: വടകരയില്‍ കോളേജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ വിനീഷാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. വടകരയിലെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസന്‍ മുക്കില്‍ വാടക വീട്ടില്‍

മലപ്പുറത്ത് നേരിയ ഭൂചലനം; അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം

മന്ത്രി വി. ശിവന്‍കുട്ടിക്ക് വേറിട്ട ഉപഹാരവുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

പേരമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75ാം വാര്‍ഷികാഘോഷത്തിന്റേയും പുതുതായി പണിതീര്‍ത്ത കെട്ടിടങ്ങളുടേയും ഉദ്ഘാടനം നടക്കുന്ന വേദിയില്‍ വച്ച് മുഖ്യാതിഥിയായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് വേറിട്ടൊരു ഉപഹാരം ലഭിച്ചു. 1986 SSLC ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ രേഖാചിത്രമാണ് മന്ത്രിക്ക് ലഭിച്ചത്. ബാച്ചിലെ തന്നെ അംഗമായ ചിത്രകൂടം ബഷീര്‍ വരച്ചതാണ് രേഖചിത്രം. എസ്എസ്എല്‍സി ബാച്ച് ചെയര്‍മാന്‍ മനോജ് പി.യും

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന്; ക്ലാസ് അടുത്ത മാസം ആരംഭിക്കും

കോഴിക്കോട്: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് നാല് മണി മുതൽ വിദ്യാർത്ഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. https://school.hscap.kerala.gov.in/index.php/candidate_login/ എന്ന വെബ്സൈറ്റിലൂടെയാണ് ഫലം പരിശോധിക്കാൻ കഴിയുക. ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റിന് മുൻപായി അപേക്ഷയിൽ

വ്യാപക മഴ തുടരും; കോഴിക്കോട് ജില്ലയില്‍ ഇന്നും യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളാണ് മറ്റുള്ളവ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത

കല്ലോട് പാവട്ടുപൊയില്‍ ദേവകി അന്തരിച്ചു

കല്ലോട്: പരേതനായ വയങ്ങോട്ടുമ്മല്‍ ഗോപാലന്റെ ഭാര്യ പാവട്ടുപൊയില്‍ ദേവകി അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. മക്കള്‍: പ്രകാശന്‍, ഉഷ, പ്രദീപന്‍ ( ഗോപാല്‍ ഇന്‍ഡസ്ട്രീസ് കൂത്താളി) വിനോദന്‍ (ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര) മരുമക്കള്‍: പരേതനായ ദേവ ദാസന്‍ ( ചേനോളി) അജിത, നൈജി, സ്മിത. ശവസംസ്‌ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍  

പരിമിതികളും പരാധീനതകളും മറികടന്ന് രാമല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക്

പേരാമ്പ്ര: രാമല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആദായകരമല്ലെന്ന് പറഞ്ഞ് അടച്ചു പൂട്ടാന്‍ ഒരുങ്ങിയതായിരുന്നു രാമല്ലൂര്‍ സ്‌കൂള്‍. പിന്നീട് ടീച്ചേഴ്‌സിന്റെയും നാട്ടുകാരുടെയും പിന്തുണയോട് കൂടി വെല്ലുവിളികളെ മറികടന്നാണ് സംസ്ഥാനത്തെ തന്നെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി

വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദാംശങ്ങൾ

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. വിശദാംശങ്ങൾ അറിയാം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 16 ന് രാവിലെ 11 മണിക്ക് അസൽ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (13-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. ആര്യ ഡോ. വിനോദ്.സി.കെ കണ്ണ് ഡോ. അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ. രാജു ഗൈനക്കോളജി ഡോ.രാജു

എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു

എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.

error: Content is protected !!