Category: പ്രാദേശിക വാര്‍ത്തകള്‍

Total 13275 Posts

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

നടുവണ്ണൂരും കാത്തിരിക്കുന്നു, ഒരു പൂക്കാലത്തിനായി; ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിശേഷങ്ങളുമായി ജൈവകർഷകൻ സിദ്ദീഖ്

നടുവണ്ണൂര്‍: വരുന്ന ഓണത്തിന് പൂക്കളം ഒരുക്കാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം നാട്ടില്‍ വിളയിച്ചെടുത്ത ചെണ്ടുമല്ലിക്കായി കാത്തിരിക്കുകയാണ് നടുവണ്ണൂര്‍ക്കാര്‍. നടുവത്തൂര്‍ തെക്കയില്‍ താഴ പാടശേഖരത്ത് ജൈവ കര്‍ഷകനും ഗ്രാമ പഞ്ചായത്ത് കൃഷി വര്‍ക്കിങ് ഗ്രൂപ്പംഗവുമായ വി.കെ സിദ്ദീഖാണ് തന്റെ രണ്ടേക്കറില്‍ ചെണ്ടുമല്ലിപ്പൂ കൃഷി ചെയ്യുന്നത്. കൃഷിയേയും സസ്യങ്ങളേയും ഒരു പോലെ സ്‌നേഹിക്കുന്ന സിദ്ദീഖ് ഇപ്പോള്‍ വൃക്ഷായുര്‍വേദം പഠിച്ചു

ഇരിങ്ങത്ത് കുളങ്ങര സുബൈദ അന്തരിച്ചു

ഇരിങ്ങത്ത്: താഴത്തെ പുതിയോട്ടില്‍ സുബൈദ അന്തരിച്ചു. അമ്പത്തി നാല് വയസ്സായിരുന്നു. ഭര്‍ത്താവ്: മൊയ്തിന്‍ ഉമ്മ: ഐഷു മക്കള്‍: സുഹൈല്‍ ഫെബിന മരുമക്കള്‍ : അമീന്‍ (തിരുര്‍) റംഷി സഹോദരങ്ങള്‍: സയ്ഫുള്ള, സഹീര്‍, സറീന, സലീമ  

കാവുന്തറ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു

നടുവണ്ണൂര്‍: കൊയിലാണ്ടി കുറുവങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു. കാവുന്തറ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. സുനിലിന്റെയും വിനീതയുടെയും മകനാണ്.

പരിഭ്രാന്തി പരത്തി വാകയാട് പാചകവാതക ചോര്‍ച്ച: രക്ഷകരായെത്തി പേരാമ്പ്ര അഗ്നിശമന സേന

നടുവണ്ണൂര്‍: വീട്ടുകാരെ പരിഭ്രാന്തരാക്കി വാകയാടില്‍ പാചക വാതക ചോര്‍ച്ച. വാകയാട് പതിനൊന്നു കണ്ടിയില്‍ എരവലത്ത് റഹ്‌മത്തിന്റെ വീട്ടില്‍ നിന്നാണ് പാചക വാതക സിലിണ്ടര്‍ ലീക്കായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ എം.പ്രദീപിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റ് എത്തുകയും ഗ്യാസ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കി

2.5 കോടി ചിലവിട്ട് ഒരാഴ്ച മുമ്പ് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡ് പൊട്ടിപൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍

മേപ്പയൂര്‍: 2.5 കോടി ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്. പേരാമ്പ്ര – കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ – നെല്യാടി – കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎംഏന്റ് ബിസിയില്‍ 7

പേരാമ്പ്ര ബൈപ്പാസിലെ അനധികൃത പാര്‍ക്കിങ്; അപകടങ്ങള്‍ വര്‍ധിക്കുമെന്ന് നാട്ടുകാര്‍, നോ – പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യം

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് ചിരുതകുന്ന് ഭാഗത്ത് രാത്രി സമയങ്ങളില്‍ അനധികൃതമായി വലിയ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍. അപകട സാധ്യതയുണ്ടെന്ന് അധികൃതര്‍ ബോര്‍ഡ് വെച്ച വളവിന് തൊട്ട് മുന്നിലായാണ് വലിയ ലോറികള്‍ പാര്‍ക്കു ചെയ്യുന്നത്. വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ കല്ലോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനത്തിലെ

ജേർണലിസ്റ്റ് ആകണോ? കോഴിക്കോട് പ്രസ്സ് ക്ലബിൽ അഡ്മിഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ന്റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ജൂ​ണ്‍ 20 വ​രെ സ്വീ​ക​രി​ക്കും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള അം​ഗീ​കൃ​ത ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള മു​ഴു​വ​ന്‍സ​മ​യ

അല്പം ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാം; ഇടിമിന്നലുള്ള സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യരുത്

കാലവര്‍ഷം എത്തി. ഇനി മഴയുടെയും ഇടിമിന്നലിന്റെയും കാലമാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇടിമിന്നലിനെതിനെ അതീവ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. ഇടിമിന്നല്‍ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ

ആള്‍മാറാട്ടം നടത്തിയ കോഴിക്കോട് ഹോട്ടലില്‍ സ്ത്രീയ്‌ക്കൊപ്പം മുറിയെടുത്തു; മുഴുവന്‍ വാടകയും നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ആള്‍മറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത് മുഴുവന്‍ വാടകയും നല്‍കാതെ പോയ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്.ഐ ജയരാജനെയാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജില്‍ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയില്‍ ഇളവ് നേടിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. ഒരു സ്ത്രീയോടൊപ്പം ലോഡ്ജിലെത്തിയ ജയരാജന്‍

error: Content is protected !!