Category: പ്രാദേശിക വാര്‍ത്തകള്‍

Total 13275 Posts

പേരാമ്പ്രയിലെ തീപ്പിടുത്തത്തില്‍ ദുരൂഹത, കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ബാദുഷ മെറ്റല്‍സിനും മാലിന്യകേന്ദ്രത്തിലും ഉണ്ടായ തീപ്പിടുത്തത്തില്‍ അന്വേഷണം തുടങ്ങി. കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറന്‍സിക് വിഭാഗവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. മാലിന്യ സംഭരണകേന്ദ്രത്തിലെയും ബാദുഷയിലെയും തീപ്പിടുത്തം ഒരു കേസായാണ് അന്വേഷിക്കുന്നത്. തീപ്പിടുത്തത്തിന്റെ പ്രഭവ കേന്ദ്രമെന്നതിനെ

അരിക്കുളം തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍ മക്കള്‍: ചന്ദ്രന്‍, ഉണ്ണി മാധവന്‍, റീന, പരേതനായ ഭാസ്‌ക്കരന്‍ മരുമക്കള്‍: രമ ( പളളിക്കര) തങ്കമണി (കരുവണ്ണൂര്‍) പരേതരായ ഗംഗാധരന്‍ (പാല ചുവട്) നിഷ ( വില്ല്യാപ്പള്ളി) സഹോദരങ്ങള്‍: പരേതരായ ചിരുതേയിക്കുട്ടിയമ്മ, കുഞ്ഞി മാധവിയമ്മ

ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു; മരണപ്പെട്ടത് കൊയിലാണ്ടി സ്വദേശിനി വിഷ്ണുപ്രിയ

ബാലുശ്ശേരി: കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് പിന്നാലെ ഭാര്യ ചേലിയ സ്വദേശിനി വിഷ്ണുപ്രിയയും (26) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഇവർ സഞ്ചരിച്ച ബെെക്കിൽ ടിപ്പറിടിച്ചായിരുന്നു അപകടം. വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകവെയാണ് അപകടം. അഖിലും ഭാര്യ

പക്രംതളം ചുരത്തില്‍ തടികയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

തൊട്ടില്‍പ്പാലം: പക്രംതളം ചുരംറോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. പൂതമ്പാറയ്ക്കും ചാത്തങ്കോട്ടുനടയ്ക്കുമിടയില്‍ മുളവട്ടത്താണ് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞത്. വയനാട്ടില്‍നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. ഡ്രൈവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. മുളവട്ടമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായ ലോറി ഇടതുവശത്തെ കയ്യാലയില്‍ ഇടിച്ച് വലതുവശത്തേക്ക് മറിയുകയായിരുന്നു. ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഒരു

‘മഴക്കാലമായിട്ടും കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് ഒരേസമയം മൂന്ന് സ്ഥലത്ത് തീപ്പിടിച്ച സംഭവത്തിൽ ദുരൂഹത , ഫോറൻസിക് പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തണം’; പേരാമ്പ്രയിലെ തീപിടുത്തത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ്

പേരാമ്പ്ര: പേരാമ്പ്ര നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തത്തിന്റെ ദുരൂഹതനീക്കാൻ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപ്പിടിച്ചതാണ് പരിസരത്തെ കടകൾ കത്തിനശിക്കാൻ കാരണമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നുമാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച്

‘പേരാമ്പ്രയിലെ മാലിന്യക്കൂമ്പാരത്തിന് തീ കൊളുത്തിയതോ?’; മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീ പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ്, പരാതി നൽകി

പേരാമ്പ്ര: പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്. എംസിഎഫിൽ നിലവിൽ തീ പടർന്നു പിടിക്കേണ്ട സാഹചര്യം ഇല്ലെന്നും കരണ്ട് കണക്ഷൻ ലഭിക്കാത്തതിനാൽ ഷോട്ട് സർക്യൂട്ട് പോലുളള അപകടങ്ങൾ എംസിഎഫ് കെട്ടിടത്തിൽ ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് എം.സി.എഫിലും സമീപത്തുള്ള

‘സ്വീകരിച്ചത് ബ്രഹ്മപുരം മാതൃക, തീ അണച്ചത് 15 യൂണിറ്റുകളുടെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ’; പേരാമ്പ്രയിലെ തീപിടുത്ത കുറിച്ച് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ എം.സിഎഫിലും സമീപത്തെ കെട്ടിടത്തിലുമുണ്ടായ തീയണച്ചത് അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ 15 യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിവെച്ച അജെെവ മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ രീതിയിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ​ഗിരീഷൻ സി.പി പേരാമ്പ്ര

വടകര ഏറാമലയിൽ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം

ഏറാമല: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുകണ്ടി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്‍ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനാണ്. ചെന്നൈയില്‍ കച്ചവടക്കാരനായ ഇയാള്‍ കുറച്ചു നാളായി നാട്ടില്‍ താമസിച്ച് വരികയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴച്ച വൈകുന്നേരത്തോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പേരാമ്പ്രയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ്: ധനകോടി തട്ടിപ്പുകേസിലെ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റില്‍

പേരാമ്പ്ര: ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. പേരാമ്പ്രയിലടക്കം നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു. ബംഗളുരുവില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ധനകോടി നിധി ലിമിറ്റഡ്, ധനകോടി ചിട്ടി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപതട്ടിപ്പ് പരാതികളിലാണ് നടപടി. ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും

പേരാമ്പ്ര കൊല്ലിയിൽ അബ്ബാസ് അന്തരിച്ചു

പേരാമ്പ്ര: ഹൈസ്കൂളിന് സമീപം കൊല്ലിയിൽ അബ്ബാസ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഹനീഫ(കുവൈറ്റ്), അഷറഫ്(ബീഫ് സ്റ്റാൾ, മേപ്പയ്യൂർ), ആരിഫ, അമീർ. മരുമക്കൾ: അബ്ദുൽ സലാം(കീഴരിയൂർ), ജസ് ന,റസീന, ഹസീന.

error: Content is protected !!