Category: പ്രാദേശിക വാര്‍ത്തകള്‍

Total 13275 Posts

കോഴിക്കോട് ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇനി കാലതാമസം കൂടാതെ കൈകളിലേക്ക്; വിതരണം വേഗത്തിലാക്കാന്‍ ഉത്തരവിറക്കി കലക്ടര്‍

കോഴിക്കോട്: കാലവര്‍ഷം ആരംഭിച്ചതോടെ പ്രകൃതി ദുരന്തങ്ങളില്‍ വീട് തകര്‍ന്നവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി കലക്ടറുടെ ഉത്തരവായി. 2005ലെ ദുരന്ത നിവാരണ നിയമം പ്രകാരമാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നതിന്റെ അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം വില്ലേജ് ഓഫീസര്‍

അഞ്ച് മാസത്തിനിടെ പേരാമ്പ്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 ഓളം ഗ്യാസ് ലീക്ക് അപകടങ്ങള്‍: ഗ്യാസ് ലീക്കാവുന്നതില്‍ നമുക്കും പങ്കുണ്ട്- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പേരാമ്പ്ര: ഗ്യാസ് ലീക്കും ഇതേത്തുടര്‍ന്നുണ്ടാകുന്ന തീപിടിത്തങ്ങളും പേരാമ്പ്രയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യാപകമാണെന്നാണ് പേരാമ്പ്ര ഫയര്‍ഫോഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് മാസത്തിനിടെ മാത്രം പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ 12 ഗ്യാസ് ലീക്ക് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകളില്‍ ലീക്ക് കാരണം തീപിടിത്തവും ഉണ്ടായിരുന്നു. അപകട സാധ്യത ഏറെയുള്ള എല്‍.പി.ജി കൈകാര്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധക്കുറവാണ്

കായണ്ണയില്‍ ഗ്യാസ് സിലിണ്ടറിലെ ലീക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ പരിഭ്രാന്തരായി വീട്ടുകാര്‍; ഉടനടി മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ അപകടം ഒഴിവായി

കായണ്ണ: കായണ്ണയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. പൂവത്താന്‍ കുന്ന് മൂഴിക്കല്ലേല്‍ ബാബുവിന്റെ വീട്ടിലെ ഭാരത് ഗ്യാസിന്റെ സിലിണ്ടറാണ് ലീക്കായത്. പുതുതായി കൊണ്ടുവന്ന സിലിണ്ടര്‍ ഘടിപ്പിക്കുന്നതിടെ ലീക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സിലിണ്ടര്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്നും മാറ്റി അല്പം അകലെയുള്ള തുറസ്സായ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

തിരുവമ്പാടിയില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവമ്പാടി: തമ്പലമണ്ണയില്‍ കാര്‍ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുപവമ്പാടി പച്ചക്കാട് സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇരുവഴിഞ്ഞി പുഴയിലെ സിലോണ്‍ കടവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. തിരുവമ്പാടിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്

വാഹനത്തിന്റെ കണ്ണാടിയുടെ ദ്വാരത്തില്‍ പാമ്പ്; നാദാപുരത്ത് സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ യുവാവിന് പാമ്പുകടിയേറ്റു

നാദാപുരം : കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചു കൊണ്ടിരിക്കെ യുവാവന് പാമ്പുകടി ഏറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ് സ്വദേശി മുഹമ്മദിനെയാണ് ശംഖ്‌വരയൻ കടിച്ചത്. ഇന്നലെ കല്ലാച്ചി ടാക്സി സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല.

നടുവത്തൂര്‍ സ്വദേശി വിനീഷ് ഖത്തറില്‍ ആത്മഹത്യ ചെയ്ത സംഭവം; ഭാര്യയും സുഹൃത്തും കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍

കൊയിലാണ്ടി: നടുവത്തൂര്‍ പെരുവാലിശ്ശേരി മീത്തല്‍ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയില്‍. ബംഗളുരുവില്‍ നിന്നും കൊയിലാണ്ടി പൊലീസാണ് ഇരുവരെയും പിടികൂടിയത്. കൊയിലാണ്ടിയില്‍ നിന്നുള്ള പൊലീസ് സംഘം ബംഗളുരുവില്‍ എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ കോഴിക്കോട് എത്തിച്ചു. കൊയിലാണ്ടി കോടതിയിലെ മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ ഇരുവരെയും ഇന്ന് താമരശ്ശേരി

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (16-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ്.സി.കെ കണ്ണ് ഡോ. അസ്‌ലം ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ. ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു

സ്വകാര്യ ബസുകളുടെ മത്സരയോട്ടം: നടുവണ്ണൂരില്‍ ഗതാഗത തടസ്സം, പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

നടുവണ്ണൂര്‍: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ് ഐ നടുവണ്ണൂര്‍ മേഖല. നടുവണ്ണൂരിലെ ആഞ്ഞോളിമുക്കില്‍ കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുന്ന മസ്സാഫി ബസ്സും അജ്വ ബസ്സും മത്സരയോട്ടത്തിലൂടെ ഒരേ ദിശയില്‍ വരികയും റോഡില്‍ സമാന്തരമായി നിര്‍ത്തിയിടുകയും ചെയ്തതിനാല്‍ റോഡ് അര മണിക്കൂറിലധികം പൂര്‍ണ്ണമായും ഗതാഗത തടസ്സം നേരിടുകയുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ

പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് പുനരാരംഭിച്ചു; അവസാന തിയ്യതി ജൂൺ 30

കോഴിക്കോട്: നിർത്തിവച്ചിരുന്ന പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെൻഷൻ മസ്റ്ററിങ് തങ്ങൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്ന് പെൻഷൻ മസ്റ്ററിങ് താൽക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും ക്ഷമനിധി പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബർ 31 കാലയളവിലുള്ള

മുളിയങ്ങല്‍ മുത്തേടത്ത് വീട്ടില്‍ സജീവന്‍ അന്തരിച്ചു

പേരാമ്പ്ര: തലശ്ശരി ടെബിള്‍ ഗെറ്റില്‍ കെ.കെ നിവാസിലെ സജീവന്‍ മുളിയങ്ങല്‍ മുത്തേടത്ത് വീട്ടില്‍ അന്തരിച്ചു. അമ്പതി രണ്ട് വയസ്സായിരുന്നു. പിതാവ്: ബാലകൃഷ്ണന്‍ നായര്‍ (റിട്ട. റെയില്‍വേ) അമ്മ: ശാന്ത സഹോദരങ്ങള്‍: അജിത മുത്തേടത്ത് (മുളിയങ്ങല്‍) ശ്രീജ പൊയില്‍ (വാളൂര്‍) സംസ്‌കാരം: ജൂണ്‍ 16ന് രാവിലെ പത്ത് മണിക്ക് മുളിയങ്ങലിലെ മുത്തേടത്ത് വീട്ടില്‍  

error: Content is protected !!