Category: പ്രാദേശിക വാര്‍ത്തകള്‍

Total 13275 Posts

മേപ്പയൂര്‍ കിഴക്കേകുറ്റിക്കാട്ടില്‍ രാജന്‍ അന്തരിച്ചു

മേപ്പയൂര്‍:ചാവട്ട് കിഴക്കേകുറ്റിക്കാട്ടില്‍ രാജന്‍ അന്തരിച്ചു. അറുമ്പത്തി നാല് വയസ്സായിരുന്നു. ഭാര്യ: രാധ കെ. (റിട്ട. സി.ഡി.പി.ഒ ) മക്കള്‍ : ധന്യ, ധനേഷ് സി കെ (സെക്രട്ടറി, ഡി.വെ.എഫ്.ഐ മേപ്പയൂര്‍ സൗത്ത് മേഖല , മാനേജര്‍ ശ്രീരാം ഫൈനാന്‍സ്, കൊയിലാണ്ടി) മരുമക്കള്‍: സുരേഷ് ബാബു (ചെങ്ങോട്ടു കാവ്), വിസ്മയ (കൂനം വള്ളിക്കാവ്) സഹോദരങ്ങള്‍: മീനാക്ഷി, പ്രഭാകരന്‍,

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കണം, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം: പേരാമ്പ്രയിലെ തീപ്പിടുത്തത്തില്‍ പൊതുയോഗം സംഘടിപ്പിച്ച് മുസ്ലീംലീഗ്

പേരാമ്പ്ര: പേരാമ്പ്രയിലുണ്ടായ തീപ്പിടിത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. കേസില്‍ മഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനവാസ വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് മാലിന്യസംസ്‌കരണകേന്ദ്രം മാറ്റിസ്ഥാപിക്കണമെന്നും പേരാമ്പ്ര പോലീസ് സി.പി.എമ്മിന്റെ ഏജന്റ് ആയി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുമെന്നും ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍

വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്.   ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ്.സുനന്ദും പത്രിക നല്‍കി

പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സുനന്ദും പത്രിക നല്‍കി. എ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് സുനന്ദ് മത്സരത്തിനിറങ്ങുന്നത്. നിലവിലെ അസംബ്ലി പ്രസിഡന്റായ തനിക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയോടെയാണ് താന്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും സുനന്ദ് പേരാമ്പ്ര ന്യൂസ്

സഹപാഠിക്കൊരു വീട്, നെല്‍കൃഷി വിദ്യാര്‍ത്ഥികളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്

പോരമ്പ്ര: കഴിഞ്ഞ അധ്യയന വര്‍ഷത്തെ ജില്ലയിലെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ബി കവിതയും പ്രോഗ്രാം ഓഫീസര്‍ ആര്‍ സീനയും വോളണ്ടിയര്‍മാരും ചേര്‍ന്ന് ബഹുമതിപത്രം ഏറ്റുവാങ്ങി. ലഹരിവിരുദ്ധ ബോധവല്‍ക്കരണം, സഹപാഠിക്കൊരു വീട് , നെല്‍കൃഷി, ജീവകാരുണ്യ സേവനം, രക്തഗ്രൂപ്പ്

നരിനട വാളേരിക്കണ്ടി കല്ല്യാണി അന്തരിച്ചു

കൂരാച്ചുണ്ട്: നരിനട വാളേരിക്കണ്ടി കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേരതനായ കുഞ്ഞിരാമന്‍ മക്കള്‍: നാരായണി, ബാലന്‍, നാരായണന്‍ , കുഞ്ഞിക്കണ്ണന്‍ (കണ്ണന്‍സ് ബേക്കറി ) , ശാന്ത മരുമക്കള്‍: കുഞ്ഞിക്കണാരന്‍ കുറ്റിയുള്ളതില്‍ (നരിനട), ചന്ദ്രിക ,ജാസ്മിന്‍ ,ഗോപാലന്‍ പാറക്കല്‍മീത്തല്‍ (നരിനട), പരേതയായ ജാനു സംസ്‌കാരം: ഇന്ന് വൈകിട്ട് 8മണിക്ക് വീട്ടുവളപ്പില്‍

മികച്ച നേട്ടവുമായി വിദ്യാര്‍ത്ഥികള്‍: എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ച് കൂത്താളി ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കൂത്താളി ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രഡിഡന്റ് കെ കെ ബിന്ദു ഉത്ഘാടനം ചെയ്തു. എസ്എസ്എല്‍സിയ്ക്ക് ശേഷം ഏത് വിഷയം തിരഞ്ഞെടുക്കണമെന്നതും പ്ലസ്ടുവിന് ശേഷം മികച്ച കരിയറിനായി എന്ത് പഠിക്കണം ഏത് സ്ഥാപനത്തില്‍ പഠിക്കണം എന്നതിനെക്കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. ബോണി ജേക്കബാണ്

പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്

പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, സെസ്സ് പിരിവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. യൂണിയന്‍

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; മുക്കത്ത് പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പിലെ ജീവനക്കാരനായ ബിജുവിനെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി തല്ലിയത്. വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എലത്തൂര്‍

Kerala Lottery Results | Nirmal Lottery NR 333 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 333 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

error: Content is protected !!