Category: പ്രാദേശിക വാര്‍ത്തകള്‍

Total 13267 Posts

വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഉച്ചയ്ക്ക് . ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. അപകടം നടന്ന സ്ഥലത്തു നിന്ന് ഗിരീഷ് കരയിലേക്ക് നീന്തിയെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളുമായി പേരാമ്പ്ര കുന്നരംവെള്ളി വനിതാ മുസ്ലീംലീഗ്

പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര കുന്നരംവെള്ളി വനിതാ മുസ്ലീംലീഗ് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസിസ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.ബി.ബി.ബി,എസ്, പാസ്സായ ഫസീഹക്കും എസ്. ഐ സെലക്ഷന്‍ കിട്ടിയ ഷാരോണിനും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി അഡ്മിഷന്‍ നേടിയ ബാസിം ബഷീറിനും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. സി.കെ ഷമീമ

ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും; മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍

മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫുട്ബോളും വോളിയും അത്ലറ്റിക്സും ബാസ്‌കറ്റ് ബോളും ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും മള്‍ട്ടിജിമ്മും എന്നിവയെല്ലാം സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിനുള്ളിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. ഫ്‌ളഡ്ലിറ്റ് സൗകര്യത്തോടെ ആറുവരി

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Kerala Lottery Results | Bhagyakuri | Akshaya AK-604 Result | ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 604 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി മേപ്പയൂര്‍ ടൗണിലെ തകര്‍ന്ന ഓവുചാല്‍: ഇടപെടാതെ അധികൃതര്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ ടൗണിലെ ഓവുചാല്‍ തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ടൗണ്‍ ജംഗ്ഷനില്‍ നിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന സ്ഥലത്തെ സ്ലാബാണ് തകര്‍ന്നിരിക്കുന്നത്.മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ നടന്നു പോവുന്ന സ്ഥലമാണിത്. മഴ ശക്തി പ്രാപിക്കുന്നതോടെ ഓവുചാലില്‍ വെള്ളം നിറഞ്ഞ് ഫുട്പാത്തിന് സമവായി വന്നാല്‍ കൂടുതല്‍ അപകടം വരാനും സാധ്യത

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ ആനന്ദ് കെ ദാസി(23)നെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് സ്വദേശിയാണ്. ഞായറാഴ്ച രാവിലെ എട്ടു മണിവരെ ആനന്ദിനെ ക്യാമ്പസില്‍ കണ്ടതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 11 മണിയോടെയാണ് ആനന്ദിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്

ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി സ്വകാര്യ ബസിന്റെ കുതിപ്പ്; നടുവണ്ണൂരില്‍ ബസിന്റെ മത്സരയോട്ടമുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

നടുവണ്ണൂര്‍: കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സരയോട്ടം കരുവണ്ണൂര്‍ ടൗണിലുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ റൂട്ടിലോടുന്ന അജ്വ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാവിലെ കരുവണ്ണൂര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ ഓടുന്ന മസാഫി ബസും അജ്‌വ ബസും ഒരേ ദിശയില്‍ വന്ന് സാമന്തരമായി റോഡില്‍

മേപ്പയൂര്‍ മേപ്പാട്ട് ആമിന അന്തരിച്ചു

മേപ്പയൂര്‍: മേപ്പാട്ട് ആമിന അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മൊയ്തി മക്കള്‍: ഇബ്രായി, അബ്ദുറഹിമാന്‍, ആയിശ, ഖദീജ മരുമക്കള്‍: ഹമീദ്, സിദ്ധീഖ്, സാഹിറ, സൗദ. സഹോദരങ്ങള്‍: സി.കെ.ഇബ്രാഹിം (റിട്ട.ഫാറുഖ് കോളേജ്) മറിയം, പരേതരായ അബ്ദുള്ള, അമ്മത്, ഫാത്തിമ.  

അരിക്കുളത്ത് തെരുവുനായയുടെ ‘വിളയാട്ടം’; ഇന്ന് ആക്രമിച്ചത് മൂന്നുപേരെയും ഒരു പശുക്കുട്ടിയെയും, വീടിനുള്ളില്‍ കയറിയും ആക്രമണം, പരിഭ്രാന്തരായി നാട്ടുകാര്‍

അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ വീട്ടിനുള്ളിലും ആളുകളെ വെറുതെ വിടാതെ തെരുവുനായ. ഇന്ന് മൂന്നുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ഒരു പശുക്കുട്ടിയും ആക്രമണത്തിന് ഇരയായത്. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പാലോട്ട് മീത്തല്‍ ബിജു, മണ്ണത്താന്‍കണ്ടി മീത്തല്‍ സ്‌നേഹ, വണ്ണാര്‍കണ്ടി അമ്മദിനെയുമാണ് നായ ആക്രമിച്ചത്. രാവിലെ പാലോട്ട് മീത്തല്‍ ബിജുവിനെ വീട്ടില്‍വെച്ചാണ് ആക്രമിച്ചത്. ഇതിനു പിന്നാലെയായിരുന്നു സ്‌നേഹയ്ക്ക് ആക്രമണം

error: Content is protected !!