Category: പ്രാദേശിക വാര്‍ത്തകള്‍

Total 13263 Posts

മുസ്ലീംലീഗ് മുന്‍കാല പ്രവര്‍ത്തകന്‍ ചാലിക്കര കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു

പേരാമ്പ്ര: ചാലിക്കരയിലെ മുസ്ലിംലീഗ് മുന്‍ കാല സജീവ പ്രവര്‍ത്തകനായ കായല്‍മുക്കിലെ കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: ഖദീജ മക്കള്‍: യൂസഫ്, റഹീം മരുമക്കള്‍: സഫിയ, മുനീറ സഹോദരങ്ങള്‍: പരേതരായ ഇമ്പിച്ചി മമ്മത്, പര്യായികുട്ടി, ഇക്കയ്യ  

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെുത്തു; ജനറല്‍ ബോഡി യോഗം മേപ്പയൂരില്‍ സംഘടിപ്പിച്ചു

പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം മേപ്പയൂര്‍ വ്യാപാര ഭവനില്‍ വച്ച് നടന്നു. യൂത്ത് വിംഗ് പുതിയ പ്രസിഡന്റായി ശ്രീജിത്ത് അശ്വതിയെയും ജനറല്‍ സെക്രട്ടറിയായി നിസാം നീലിമയെയും ട്രഷറര്‍ സുര്‍ജിത്ത് സരണിയെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീദര്‍ശിനെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെയും

പ്ലസ് വണ്‍, വി.എച്ച്.എസ്.സി പ്രവേശനം; ആദ്യ അലോട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍, ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ അലോട്‌മെന്റ് http://www.admission.dge.kerala.gov.in ല്‍ രാവിലെ 11 മുതല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി ലഭിക്കും. 21 വരെയാണ് അലോട്‌മെന്റ്. ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം അലോട്‌മെന്റ് http://www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിക്കും.  

‘മൊബെെൽ താഴെ വച്ചേ, ഇടിമിന്നലുള്ളത് കാണുന്നില്ലേ…’, ഇടിമിന്നലുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് അപകടത്തിനിടയാക്കുമോ? നോക്കാം വിശദമായി

ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത, കാലവർഷമായതോടെ മിക്ക ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്ന അറിയിപ്പാണിത്. ഇടിമിന്നലേറ്റുള്ള മരണവും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യുന്നതിനാൽ മൊബെെൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഉപയോ​ഗിക്കാൻ പലർക്കും ഭയമാണ്. മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നുൾപ്പെടെയുള്ള ധാരണയായണ് ഭയത്തിന് കാരണം. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമോ,

ഉന്നത വിജയികള്‍ക്കും കേരള സംഗീത നാടക അക്കാദമി ജേതാവ് രാജീവന്‍ മമ്മിളിയ്ക്കും പേരാമ്പ്ര ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അനുമോദനം

പേരാമ്പ്ര: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ വിജയികളായവര്‍ക്കും കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് രാജീവന്‍ മമ്മിളിയ്ക്കും ആദരവുമായി പേരാമ്പ്ര ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ മക്കള്‍ക്കാണ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചത്. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിഷിത കെ. ഉദ്ഘാടനം ചെയ്തു.

ആളികത്തിയ തീയിൽ വെന്തുരുകിയത് കൂരാച്ചുണ്ട്, ചക്കിട്ടപാറ സ്വദേശികളുൾപ്പെടെ 44 പേർ; ജീസസ് യൂത്ത് അംഗങ്ങളുടെ ജീവിതകഥയുമായി ചക്കിട്ടപാറ സ്വദേശിയുടെ സോള്‍ ഫിഷേഴ്‌സ് ആല്‍ബം

പേരാമ്പ്ര: കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ പൊലിഞ്ഞ് പോയവരുടെ ജീവിതങ്ങളെ ആസ്പദമാക്കി ജി ബാന്‍ഡ് അണിയിച്ചൊരുക്കിയ സോള്‍ ഫിഷേഴ്‌സ് ആല്‍ബം റിലീസ് ചെയ്തു. അപകടത്തില്‍ മരണപ്പെട്ട താമരശ്ശേരി രൂപതയില്‍പ്പെട്ട കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ സ്വദേശികളായ അഞ്ച് ജീസസ് യൂത്ത് അംഗങ്ങളുടെ ജീവിതകഥയാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. 2001, മാര്‍ച്ച് 11നാണ് പൂക്കിപ്പറമ്പ് ബസ് അപകടം സംഭവിക്കുന്നത്. ഇടുക്കി

വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഉച്ചയ്ക്ക് . ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. അപകടം നടന്ന സ്ഥലത്തു നിന്ന് ഗിരീഷ് കരയിലേക്ക് നീന്തിയെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളുമായി പേരാമ്പ്ര കുന്നരംവെള്ളി വനിതാ മുസ്ലീംലീഗ്

പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര കുന്നരംവെള്ളി വനിതാ മുസ്ലീംലീഗ് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസിസ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.ബി.ബി.ബി,എസ്, പാസ്സായ ഫസീഹക്കും എസ്. ഐ സെലക്ഷന്‍ കിട്ടിയ ഷാരോണിനും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി അഡ്മിഷന്‍ നേടിയ ബാസിം ബഷീറിനും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. സി.കെ ഷമീമ

ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും; മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍

മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫുട്ബോളും വോളിയും അത്ലറ്റിക്സും ബാസ്‌കറ്റ് ബോളും ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും മള്‍ട്ടിജിമ്മും എന്നിവയെല്ലാം സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിനുള്ളിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. ഫ്‌ളഡ്ലിറ്റ് സൗകര്യത്തോടെ ആറുവരി

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

error: Content is protected !!