Category: പ്രാദേശിക വാര്‍ത്തകള്‍

Total 13261 Posts

”തമിഴ്‌നാട്ടിലെ തേവരെ ഉള്ള്യേരിയിലെ ആക്രിപെറുക്കലുകാരന്‍ ആക്കിയത് ‘വെള്ളം’ ആണ്”; പത്തേക്കര്‍ നിലം സ്വന്തമായുള്ള മൂന്നംഗ കുടുംബത്തെക്കുറിച്ചുള്ള ഡോ.അജയ് വിഷ്ണുവിന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു

ഉള്ള്യേരി: പത്തേക്കര്‍ നിലം സ്വന്തമായുള്ള തമിഴ്‌നാട്ടിലെ ‘തേവര്‍’ വിഭാഗത്തില്‍പ്പെട്ട മൂന്നംഗ കുടുംബത്തെ കേരളത്തിലെത്തി ഇവിടെ ആക്രിപെറുക്കി ജീവിക്കേണ്ട അവസ്ഥയിലേക്കെത്തിച്ച കാര്യങ്ങള്‍ വിശദീകരിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ ഭൂമിയിലെ ജലവിതാനത്തെയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ അതിജീവനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ കുറിപ്പ്. ഉള്ള്യേരിയിലെ ഡോ. അജയ്‌സ് കെയറിലെ അജയ്

സെക്രട്ടറിക്കും ജീവനക്കാർക്കുമെതിരെ അസഭ്യവർഷവും ഭീഷണിയും; പേരാമ്പ്ര പഞ്ചായത്തിൽ ജീവനക്കാരുടെ പ്രതിഷേധ സദസ്

പേരാമ്പ്ര: പേരാമ്പ്ര ​ഗ്രാമപഞ്ചായത്തിലെ മാലിന്യ സംഭരണ കേന്ദ്രമായ എം.സി.എഫ് കഴിഞ്ഞ ദിവസം കത്തിനശിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജീവനക്കാരെ പരസ്യമായി മുസ്ലീം ലീ​ഗ് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സെക്രട്ടറിക്കും ജീവനക്കാർക്കും എതിരായി നടത്തിയ നുണപ്രചരണം തള്ളിക്കളയണമെന്ന് പ്രതിഷേധ സദസിൽ ജീവനക്കാർ ആവശ്യപ്പെട്ടു. ജൂൺ 13ന് രാത്രിയിലാണ് പഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രവും അതിനോട് ചേർന്നുള്ള കെട്ടിടവും

ആര്‍പിഎഫ് എക്‌സ്സൈസ് സംയുക്ത പരിശോധന; വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വടകര ആര്‍പിഎഫും പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്‌സ്സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ വടകര സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്

മുറി വാടകയുമായി ബന്ധപ്പെട്ട തർക്കം; വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി

നാദാപുരം: വളയത്ത് ഇതര സംസ്ഥാനതൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി അമിത് (32) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളയത്തിനടുത്ത് മഞ്ഞപ്പള്ളിയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന മുറി വാടകയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റൂമിൽ കൂടെ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളാണ് അമിതിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ

ജി.എൽ.പി.സ്കൂൾ കുന്നശ്ശേരിയിൽ വായന വാരാചാരണം; സ്കൂളിൽ അമ്മ വായന പദ്ധതിക്കും തുടക്കമായി

പാലേരി: കുന്നശ്ശേരി ജി.എൽ.പി.സ്കൂളിൽ വായന വാരാചാരണത്തിന് തുടക്കമായി. പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ അമ്മ വായന എന്ന പദ്ധതിയും ആരംഭിച്ചു. വായന വാരാചരണം പി.ടി.എ പ്രസിഡണ്ട് രാഗിഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.ചന്ദ്രന്റെ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ അജീഷ് എ.കെ., അബ്ദുൽ കരീം, രത്നവല്ലി, അനിത സുനിഷ, അഞ്ജുഷ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ

വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യമാ :- പരേതരായ അമ്മാളൂ, ചോയിച്ചി. മക്കൾ :- ചോയി, കമല. മരുമക്കൾ :- ഭാർഗ്ഗവി, പരേതനായ നാരായണൻ (ഇരിങ്ങത്ത്) സഹോദരങ്ങൾ :- അമ്മാളു, പരേതരായ ചെക്കോട്ടി, കണാരൻ, ചിരുത .

ഇന്ത്യയെ അറിയാൻ അംബേദ്കർ വായന; 171 ദിവസം നീണ്ടുനിൽക്കുന്ന വേറിട്ട പരിപാടിയുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ

മേപ്പയ്യൂർ: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേപ്പയൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ഇന്ത്യയെ അറിയാൻ അംബേദ്കർ വായന പരിപാടിക്ക് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജൂൺ19 വായനാദിനം മുതൽ ഡിസംബർ 6

പുറമേരിയിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍; പിടിയിലായത് പുറമേരി, കുനിങ്ങാട് സ്വദേശികള്‍

പുറമേരി: മാരക മയക്കുമരുന്നുമായി പുറമേരിയല്‍ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. കുനിങ്ങാട്, പുറമേരി സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നാദാപുരം മേഖലയില്‍ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ മാരക മയക്കുമരുന്ന് വിതരണം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. മോട്ടോര്‍ ബൈക്ക് പിന്തുടര്‍ന്ന് പോലീസ്

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക: പേരാമ്പ്ര വെങ്ങപ്പറ്റ സ്‌കൂളില്‍ വായനദിനാചരണവും സ്‌കൂള്‍ തല ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

വെങ്ങപ്പറ്റ: വായനാദിനാചരണ പരിപാടികളുടെ ഭാഗമായി വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വായന മാസാചരണത്തിന്റെയും സ്‌കൂള്‍ തല ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരന്‍ മോഹനന്‍ ചേനോളി നിര്‍വ്വഹിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് പ്രശ്‌നോത്തരി മത്സരം, പുസ്തക പ്രദര്‍ശനം എന്നിവ സ്‌കൂളില്‍ സംഘടിപ്പിക്കും. പി.ടി എ പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതവും വിദ്യാരംഗം കലാ

പഠന നിലവാരം മെച്ചപ്പെടുത്തുക; ചക്കിട്ടപ്പാറയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. അഞ്ചുലക്ഷം രൂപ അനുവദിച്ച് കെല്‍ട്രോണ്‍ മുഖാന്തിരമാണ് ലാപ്‌ടോപ്പിന്റെ വിതരണം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ്

error: Content is protected !!